Image

ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ അതിര്‍ത്തികള്‍ തുറക്കില്ല; പ്രവാസി ഓസ്‌ട്രേലിയക്കാര്‍ കുടുങ്ങി

Published on 11 August, 2021
 ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ അതിര്‍ത്തികള്‍ തുറക്കില്ല; പ്രവാസി ഓസ്‌ട്രേലിയക്കാര്‍ കുടുങ്ങി

കാന്‍ബറ: കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസി ഓസ്‌ട്രേലിയക്കാര്‍ രാജ്യം വിടുന്നതു തടഞ്ഞു. വിദേശത്തു ജോലി ചെയ്യുന്നവര്‍ രാജ്യം വിടരുതെന്നാണു പുതിയ ഉത്തരവ്.

കഴിഞ്ഞവര്‍ഷം മാര്‍ച്ച് മുതല്‍ ഓസ്‌ട്രേലിയക്കാര്‍ രാജ്യത്തിനു പുറത്തുപോകുന്നതിനു നിരോധനമുണ്ട്. ജോലിക്കും മറ്റുമായി വിദേശത്തുള്ള പൗരന്മാര്‍ നാട്ടില്‍ മടങ്ങിയെത്തിയിട്ടുണ്ടെങ്കില്‍ അവരും ഇനി രാജ്യം വിടരുതെന്നാണു പുതിയ നിര്‍ദേശം.


ജനസംഖ്യയുടെ 80 ശതമാനവും വാക്‌സിനെടുക്കാതെ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ തുറക്കില്ലെന്നാണു സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ 19 ശതമാനം പേരാണു വാക്‌സിനെടുത്തിരിക്കുന്നത്.

രണ്ടര കോടിയലധികം വരുന്ന ജനസംഖ്യയുടെ പകുതിയും ലോക്ഡൗണിലാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക