Image

ചെറോട്ടി (ഇള പറഞ്ഞ കഥകൾ -4: ജിഷ.യു.സി)

Published on 12 August, 2021
ചെറോട്ടി (ഇള പറഞ്ഞ കഥകൾ  -4: ജിഷ.യു.സി)
കാർത്തയെക്കാണുമ്പോഴെല്ലാം കുഞ്ചാണന് ചെറോട്ടിയെ ഒർമ്മ വരും .തൻ്റെ ചങ്ങാതി ചെറുങ്ങോരൻ്റെ പെങ്ങൾ ഇപ്പോ പാവം അവൾ ഒറ്റക്കായി .അന്ന് അവൾ പറഞ്ഞത് താൻ കേട്ടില്ല .ചങ്ങാതിയെ
ചതിക്കാനാവില്ലെന്നു പറഞ്ഞ് ...

"ചെറോട്ടി തന്നെ എത്രമാത്രം മോഹിച്ചിരുന്നു .താനും പലപ്പോഴും അവളുടെസാമീപ്യം ആശിച്ചിരുന്നു ."

"കരഞ്ഞ് വീർത്ത കണ്ണുകളോടെ അവൾ അവറക്കൊപ്പം പടിയിറങ്ങുമ്പോൾ തന്നെ നോക്കിയനോട്ടം"

കുഞ്ചാണൻ ഓർമ്മകളിൽ വെന്തുകൊണ്ടിരുന്നു

"എങ്ങനെ ? തൻ്റെ ഉറ്റ ചങ്ങാതിയോട് പെങ്ങളെ എനിക്ക് കെട്ടിച്ചു തരണം എന്ന് പറയും ?
വയ്യായിരുന്നു അന്ന്"

"കുഞ്ചാണോ മണ്ടിക്കള വേപ്പുനായി ..."

ചെറുങ്ങോരൻ്റെ ശബ്ദം അയാളുടെ കാതിൽ മുഴങ്ങി . ഭൂതകാലത്തെ ഒരു ദിവസം അയാൾക്കു മുമ്പിൽ തെളിഞ്ഞു വന്നു

"ഡാ ... വേപ്പു നായി
വാ ... ഓടിപ്പോകാം"

ചെറുങ്ങോരൻ കിതച്ചു കുതിച്ചു പാഞ്ഞുവന്ന് താമരക്കായലിൽ നോക്കി അന്തം വിട്ടു നിൽക്കുന്ന കുഞ്ചാണനെ പിടിച്ചു വലിച്ചുകൊണ്ട് അലറി

"എബടെ?"
അയാൾ ചുറ്റും നോക്കി
"ണ്ട് വര്ണ് ണ്ട്പാഞ്ഞള വേകം"

 വായിൽ നുരയും പതയുമായി ഒരു പട്ടി അയാൾക്കു നേരെ കുരച്ചു കൊണ്ടോടിയെത്തി ഓടിയകന്ന ചെറുങ്ങോരൻ ചങ്ങാതിക്കരികിൽ നായയെക്കണ്ട് തിരിച്ചു വന്നു നായ കുഞ്ചാണൻ്റെ പിറകെക്കൂടി
തൊട്ടു ... തൊട്ടില്ല പേടിച്ച് ബോധം പോയ ചെറുങ്ങോരൻ കായൽക്കരയിൽ പുല്ലിൽ വീണു

"വേപ്പുനായ വെള്ളത്തിൽച്ചാടൂല"
അച്ഛൻ പറഞ്ഞത് കുഞ്ചാണൻ ഓർത്തു

ഒരു നിമിഷം അയാൾ താമരക്കായലിലേക്ക് എടുത്തു ചാടി താമര വള്ളികൾക്കിടയിലൂടെ നീന്തി നീങ്ങിയകന്നു

നായ് പിറകെ വെള്ളത്തിൽ വീണതും മുങ്ങിച്ചത്തതുമൊന്നും വീട്ടിലെത്തി കിടന്നുറങ്ങിയ അയാൾ അറിഞ്ഞില്ല ബോധം തിരിച്ചു കിട്ടിയ ചെറുങ്ങോരൻ കാണുന്നത്  പേപ്പട്ടി വെള്ളത്തിൽ ചത്തുമലച്ചതാണ്.
 ആ സംഭവം താമരച്ചേരിയിൽ പൊടിപ്പും തൊങ്ങലും വച്ച് അയാൾ പരത്തി

"കുഞ്ചാണൻ വേപ്പുനായ് നെ മന്ത്രവാദം ചെയ്ത് കൊന്നു"
വീണ്ടും ... കുഞ്ചാണചരിതം അവിടെ അരങ്ങേറി...

ചെറുങ്ങോരൻ്റെ അന്നത്തെ കണ്ടുപിടുത്തം കുഞ്ചാണൻ ഓർത്തോർത്ത് ചിരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക