ഈ മൂന്നു ലോകത്തിലും ഞാനല്ലാതെ വേറൊരു രാമാനുണ്ടോ? ലോകത്തിലെ ഏറ്റവും ശക്തനായ എന്നെവെല്ലാൻ ആരാണുള്ളത് ? നീ പരമശിവൻ നൽകിയ ബലമേറിയ ത്രയംബകം വില്ല് മുറിച്ചു എന്ന്കേൾക്കുന്നുണ്ടല്ലോ , എന്റെ കൈവശം മഹാവിഷ്ണു നൽകിയ ഒരു വില്ലുണ്ട്. നീ ക്ഷത്രിയ കുലത്തിലാണ്ജനിച്ചതെങ്കിൽ ഈ വില്ല് കൊണ്ട് എന്നോട് യുദ്ധം ചെയ്യുക, അതിനു തയ്യാറല്ലെങ്കിൽ നിൻറെ കുലം മുഴുവൻഞാൻ ഇന്നൊടുക്കുന്നുണ്ട്, സീതാസ്വയംവരം ശേഷം ശ്രീരാമലക്ഷ്മണാദികൾ അയോദ്ധ്യയിലേക്ക് വലിയ ഒരുഘോഷയാത്രയായി പോകുന്ന സമയത്താണ് ഭാർഗ്ഗവരാമൻ അവരുടെ മാർഗ്ഗതടസ്സമായി എത്തിയത്.
എന്നെക്കാൾ ശക്തൻ ആരാണുളളത് ? ഞാൻ വിചാരിക്കുന്നത് പോലെ വേണം മറ്റുള്ളവരെല്ലാം ജീവിക്കുവാൻ, അല്ലെങ്കിൽ ഞാൻ അവരുടെ ജീവിതം ദുസ്സഹമാക്കും. ധനം, അധികാരം, ആരോഗ്യം, ആയുധം എന്നിവ കൊണ്ട് മത്ത് പിടിച്ച മാനുഷർ ഇപ്പോഴും പരശുരാമനെ പോലെ ഗർജ്ജിച്ചു കൊണ്ടേയിരിക്കുന്നു ത്രേതായുഗത്തിൽ, മനുഷ്യർ, അനേകവർഷം ശ്രദ്ധ കേന്ദ്രീകരിച്ച് ഭക്ഷണവും ജലവും പോലും ഉപേക്ഷിച്ച് തപസ്സുചെയ്ത് ഏറ്റവുംപ്രഹരശേഷിയുള്ള ആയുധങ്ങൾ സ്വായത്തമാക്കിയിരിന്നു. കലിയുഗത്തിൽ, ഊണും, ഉറക്കവും, ഉപേക്ഷിച്ച്അനേകം ശാസ്ത്രജ്ഞർ ,പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി ഏറ്റവും പ്രഹരശേഷിയുള്ള ആയുധങ്ങൾകണ്ടുപിടിച്ചു കൊണ്ടേയിരിക്കുന്നു. അതീവ മാരകശേഷിയുള്ള ആയുധം കൈവശമുള്ള രാഷ്ട്രം, ഏറ്റവും ശക്തിയുള്ളതായി തീരുന്നു. വ്യക്തിയായിരുന്നാലും, രാഷ്ട്രമായിരുന്നാലും ആയുധപ്പന്തയത്തിൽ അധികം നാൾമുമ്പിൽ നിൽക്കാൻ സാധിക്കില്ല എന്ന് രാമായണം പ്രഹോഷിക്കുന്നു.
ഭാർഗ്ഗവരാമന്റെ വെല്ലുവിളി സ്വീകരിക്കുന്ന ശ്രീരാമന്റെ വാക്കുകൾ, ക്രുദ്ധരാകുന്ന വ്യക്തികളെ എങ്ങനെയാണ്നേരിടേണ്ടതെന്നതിനുള്ള ഉത്തമ ഉദാഹരണമാണ്. അങ്ങയെപ്പോലെയുള്ള മഹാത്‌മാക്കൾ വെറും ബാലന്മാരായഞങ്ങളോടിങ്ങനെ പെരുമാറിയാൽ എന്തുചെയ്യുവാൻ സാധിക്കും. മനസ്സിൽ വിചാരിക്കുന്ന എല്ലാകാര്യങ്ങളുംനടപ്പിലാക്കാൻ ശക്തനായ മഹാനുഭാവനാണ് അങ്ങ്.
അറിവില്ലാത്ത ബാലനായ ഞാൻ ക്ഷത്രിയ കുലത്തിൽ ജനിക്കുകയും ചെയ്തു. ക്ഷത്രിയകുലത്തിന്റെഅന്തകനാണ് അങ്ങെന്നറിയാം. എന്റെ അറിവില്ലായ്മ മൂലം, എനിക്ക് ശത്രുവെന്നോ, മിത്രമെന്നോ, യജമാണെന്നോ, ദാസനെന്നോ ഒരു വേർതിരിവുമില്ല, (എല്ലാ ചരാചരങ്ങളിലും ഒരേപോലെ വിളങ്ങുന്ന ദൈവികശക്തിയെ വളരെ ലളിതമായി ശ്രീരാമൻ ഇവിടെ സൂചിപ്പിക്കുന്നു. ) അസ്ത്രങ്ങളും ശസ്ത്രങ്ങളും പ്രയോഗിക്കാൻഎനിക്കറിയുകയും ഇല്ല . ശത്രുക്കളെ ഇല്ലാതാക്കാൻ എനിക്ക് ശക്തിയുമില്ല. അങ്ങ് ആജ്ഞാപിച്ചാൽശ്രീമഹാദേവൻ പോലും എതിർത്ത് നിൽക്കുകയില്ല, അതുകൊണ്ട് അങ്ങയുടെ കൈവശമുള്ള വൈഷ്ണവവില്ല്തന്നാലും, എനിക്ക് ആവും വിധം ഞാനൊന്നു ശ്രമിച്ചു നോക്ക
പരശുരാമൻ വൈഷ്ണവചാപം ശ്രീരാമന് കൊടുത്തപ്പോൾ, ശ്രീരാമൻ ചാപത്തെ ഭക്തിപൂർവ്വം വന്ദിച്ചു സ്വീകരിച്ചു. അതികഠിനമായ വില്ല് വളരെ ലാഘവത്തോടെ ശ്രീരാമൻ കുലച്ചു. ഒരു ശരം തൊടുത്തു, വലിച്ചു നിറച്ച്, പരശുരാമനോട് ചോദിച്ചു, ഈ ശരം അയക്കേണ്ട ലക്ഷ്യം കാട്ടിത്തരണം. എൻറെ ലക്ഷ്യം പിഴക്കുകയില്ല എന്ന്ഞാനുറപ്പുനൽകാം.
ശ്രീരാമൻറെ ശക്തി തിരിച്ചറിഞ്ഞ ഭാർഗ്ഗവരാമന്റെ മറ്റൊരു ഭാവമാണ് പിന്നീട് രാമായണം വിവരിക്കുന്നത് . ലോകംമുഴുവൻ വിറപ്പിച്ച് അതിശക്തനായ പരശുരാമൻ വെറും ഒരു ബാലനായ ശ്രീരാമന്റെ മുന്നിൽ പരാജയ പെടുമ്പോൾഎല്ലാ അതിശക്തരും ഒരുനാൾ മറ്റൊരാളുടെ മുന്നിൽ മുട്ടുകുത്തേണ്ടി വരും എന്ന് രാമായണം ഓർമിപ്പിക്കുന്നു .
പരശുരാമൻ ശ്രീരാമനെ സ്തുതിച്ചതിനുശേഷം അസ്‌ത്രത്തിൻറെ ലക്ഷ്യസ്ഥാനം അറിയിക്കുന്നു . ഞാൻ ആർജ്ജിച്ച സഞ്ചിതപുണ്യം ഈബാണം ഇല്ലാതാക്കണം. ഈ അഭ്യർത്ഥനയാണ് ഭാർഗ്ഗവരാമൻ ശ്രീരാമനോട് ചെയ്യുന്നത് .
എന്താണ് സഞ്ചിത കർമ്മം?
നമ്മൾ ഒരു പ്രവർത്തിചെയ്യുമ്പോൾ അത് ക്രിയ എന്നറിയപ്പെടുന്നു . ക്രിയ ചെയ്തുകഴിഞ്ഞാലുടൻ അത്കർമ്മമായി മാറിക്കഴിഞ്ഞു. കർമ്മം നമുക്ക് അനുകൂലവും പ്രതികൂലവും ആയിഭവിക്കാം. അതായത്, ചിലകർമ്മങ്ങള്‍ അഭിവൃദ്ധിയും ആമോദവും നല്കുന്നതാകാം. മറ്റു ചില കര്‍മ്മങ്ങള്‍ അധോഗതിയും വേദനയുംനൽകുന്നതും ആകാം. ഏറ്റവും പ്രധാനപ്പെട്ട കർമ്മനിയമം എന്നത് “നിങ്ങൾ വിതക്കുന്നത് നിങ്ങൾ കൊയ്യും” എന്നുള്ളതാണ്. ഇത്തരത്തിലുള്ള ഒരു സങ്കല്പം ലോകത്തിലുള്ള സകലനാടുകളിലും സർവ്വസമൂഹത്തിലുംഉള്ളതായി നമുക്ക് കാണാൻ സാധിക്കും. നല്ല പ്രവൃത്തികൾക്ക് നല്ല ഫലം എന്നും, ചീത്ത പ്രവൃത്തികൾക്ക് ചീത്തഫലം എന്നും ലോകത്തിൽ മിക്കവാറും എല്ലാവരും തന്നെ വിശ്വസിക്കുന്നു. നല്ല പ്രവൃത്തികൾ ആത്മാവിനെശുദ്ധികരിക്കും എന്നും ചീത്ത പ്രവൃത്തികൾ ആത്മാവിനെ മലിനപ്പെടുത്തും എന്നുമാണ് സാമാന്യമായപൊതുജനവിശ്വാസം.
അനേകജന്മങ്ങളിലായി നമ്മൾ ചെയ്യുന്ന ചില കർമ്മങ്ങൾ വിത്തുകളുടെ രൂപത്തിൽ ശേഖരിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെയുള്ള കർമ്മത്തെയാണ് സഞ്ചിതകർമ്മമെന്നറിയപെടുന്നത്. ഈ കർമ്മവിത്തുകൾ അനുഭവിച്ചുതീരുവാനായിട്ടാണ് വീണ്ടും വീണ്ടും ജന്മങ്ങൾ എടുക്കേണ്ടതായി വരുന്നത്. ഇപ്പോൾ ലഭിച്ചിരിക്കുന്ന ജന്മത്തിൽസഞ്ചിത കർമ്മങ്ങളെല്ലാം അനുഭവിച്ചു തീരുകയും , പുതുതായി ഒന്നും ഉണ്ടാക്കിയെടുക്കുകയും ചെയ്യാതിരുന്നാൽവീണ്ടും ജന്മം എടുക്കേണ്ടതായി വരികയില്ല. ഈ അവസ്ഥ പ്രാപിക്കുന്നതിനെയാണ് മോക്ഷം എന്നുപറയപ്പെടുന്നത്. തൻറെ ജന്മോദ്ദേശമായ ദുഷ്ടരാജാക്കന്മാരുടെ നിഗ്രഹം പൂർത്തിയാക്കിയ ഭാർഗ്ഗവരാമൻശ്രീരാമനോടപേക്ഷിക്കുന്നത് മോക്ഷത്തെ തന്നെയാകുന്നു.
അങ്ങ് മനസ്സിൽ വിചാരിച്ചത് തന്നെ സംഭവിക്കുമെന്ന് ശ്രീരാമൻ ജമദഗ്നി പുത്രനെ അനുഗ്രഹിച്ചു. ശ്രീരാമഭക്തന്മാരിലും, ശ്രീരാമപാദത്തിലും നിരന്തരം ഭക്തിയുണ്ടാകണമെന്നും, മരണസമയത്ത് ദാശരഥിയെസ്മരിച്ചുകൊണ്ട് ജീവൻ വെടിയാൻ അനുഗ്രഹിക്കണുമെന്നും പരശുരാമൻ അഭ്യർത്ഥിച്ചു. അതിനുശേഷംരാമചന്ദ്രനെ പ്രദക്ഷിണം ചെയ്തു നമസ്ക്കരിച്ചു വീണ്ടും തപസ്സുചെയ്യുവാനായി ഭാർഗ്ഗവരാമൻ വിട വാങ്ങി.
എട്ടു വർഷങ്ങൾക്കു മുമ്പ്, നേരത്തെ നിശ്ചയിച്ചുറപ്പിച്ച ഒരു വിവാഹത്തിനു ശേഷം വാഹനഘോഷയാത്രയായിവിവാഹസംഘത്തോടൊപ്പം സഞ്ചിരിക്കുമ്പോളാണ് മലബാറിൽ വച്ച് ഞങ്ങളുടെ സംഘത്തെ, പരശുരാമൻവിവാഹസംഘത്തെ തടഞ്ഞതുപോലെ തടഞ്ഞു നിർത്തിയത്. ഹർത്താലായതു കൊണ്ട് യാത്ര ചെയ്യരുതെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു അവർ വഴിമുടക്കിയത്. അവരുടെ കൈവശം കുറുവടിയും, കരിങ്കല്ലുകളും ഉണ്ടായിരുന്നു. അന്ന് ദശരഥൻ ചെയ്തതുപോലെ വരൻറെ പിതാവ്അക്റമിസംഘത്തിൻറെ കൈയും കാലും പിടിച്ചാണ് അവിടെ നിന്നും രക്ഷപെട്ടത് .
കർമ്മഫലത്തെ കുറിച്ച് അറിവു നേടിക്കഴിയുമ്പോൾ, അന്ന് ഞങ്ങളെ തടഞ്ഞു നിർത്തിയവർപരബ്രഹ്മത്തോടപേക്ഷിച്ച് അവരുടെ സഞ്ചിതകർമ്മത്തിൽ നിന്നും സ്വതന്ത്രരാകട്ടെ എന്ന് പ്രത്യാശിക്കുന്നു.