Image

ഇ-മലയാളി കഥാ പുരസ്കാരം സുനിഷാജി, ജോസഫ് എബ്രഹാം, രാജീവ് പണിക്കർ എന്നിവർക്ക്

Published on 21 August, 2021
ഇ-മലയാളി കഥാ പുരസ്കാരം  സുനിഷാജി, ജോസഫ് എബ്രഹാം, രാജീവ് പണിക്കർ എന്നിവർക്ക്

ന്യൂയോർക്ക്: ഓൺലൈൻ മാദ്ധ്യമ രംഗത്തെ വേറിട്ട ശബ്ദമായ -മലയാളി ഡോട് കോം നടത്തിയ ചെറുകഥാ മത്സരത്തിൽ സുനി ഷാജിയുടെ മൗനത്തിന്റെ താഴ് വരകൾ  ഒന്നാം സമ്മാനം  നേടി. ജോസഫ് ഏബ്രഹാമിന്റെ  ലാ ലിസ്റ്റാ രണ്ടാം  സമ്മാനവും  രാജീവ് പണിക്കരുടെ ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് മൂന്നാം  സമ്മാനവും നേടി

1) മൗനത്തിന്റെ താഴ്വരകൾ (സുനി ഷാജി)

https://emalayalee.com/vartha/243368

 

2. ലാ ലിസ്റ്റാ (ജോസഫ്എബ്രഹാം)

https://www.emalayalee.com/vartha/237111

 

3 . ജോസഫ് സാറിന്റെ സ്ട്രീറ്റ് ലൈറ്റ് (രാജീവ് പണിക്കർ)

https://www.emalayalee.com/vartha/241722

 

പ്രത്യേക സമ്മാനം

 

താടിയിലൊളിപ്പിച്ച പെൺകുട്ടി (സജിത അനിൽ)

https://pravasi.com/vartha/239999

 

ഒന്നുമില്ലായ്മക്കപ്പുറത്ത് -ലീന തോമസ് കാപ്പൻ

https://www.emalayalee.com/vartha/243114

 

ഒപ്പിടക്കയിലെ കിണറുകൾ - (അനീഷ് ചാക്കോ)

https://mail.emalayalee.com/vartha/238720

 

ആര്യ പുത്രന്റെ യാത്രയിലെ വഴിത്തിരിവുകൾ (സുധീർ കുമാർ. വി.)

https://www.emalayalee.com/vartha/239485

 

ഒരു സ്ത്രീയും ഒരു (പര) പുരുഷനും (അനിൽ നാരായണ)

https://www.emalayalee.com/vartha/237412

 

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്)

https://www.emalayalee.com/vartha/242106

 

നിധി (ദീപ പാർവതി)

https://www.emalayalee.com/vartha/233794

 

അൻപതിനായിരം രൂപയാണ് ഒന്നാം സമ്മാന ജേതാവിന്  ലഭിക്കുക. ഇരുപത്തയ്യായിരം, പതിനയ്യായിരം എന്നിങ്ങനെ രണ്ടും മൂന്നും സമ്മാനം ലഭിച്ചവർക്കും അയ്യായിരം രൂപ വീതം പ്രത്യേക സമ്മാനം ലഭിച്ച കഥാകൃത്തുക്കൾക്കും ലഭിക്കും

ആദ്യ റൗണ്ടിലെത്തിയ ഇരുന്നൂറ് കഥകളിൽ നിന്ന് ഇരുപത് കഥകൾ തെരഞ്ഞെടുക്കുകയും, ഇരുപത് കഥകളിൽ നിന്ന് മലയാളി ചുമതലപ്പെടുത്തിയ ജൂറി സമ്മാനാർഹരെ തെരഞ്ഞെടുക്കുകയുമായിരുന്നു

വായനക്കാരുടെ അഭിപ്രായവും കൂടി പരിഗണിച്ചാണ് സമ്മാന ജേതാക്കളെ നിർണ്ണയിച്ചതെന്ന് - മലയാളി ടീം അറിയിച്ചു

"ഒറ്റ വായനയ്ക്ക് ഇത് ഒരു കഥയാണ് " എന്ന് വായനക്കാരനെ തോന്നിപ്പിക്കുവാൻ സാധിച്ച കഥകളാണ് ജൂറി പരിഗണിച്ചത്. ജീവിതത്തിരക്കുകൾക്കിടയിൽ വായനയ്ക്കായി ഓടിയെത്തുന്ന പ്രവാസി വായനാ സുഹൃത്തുക്കൾ  കഥാ മത്സരത്തിലെ കഥകൾക്ക് നൽകിയ പിന്തുണ വളരെ വിലപ്പെട്ടതായിരുന്നു. സമ്മാനം ലഭിച്ച കഥാകൃത്തുക്കൾ എല്ലാവരും സോഷ്യൽ മീഡിയയിലൂടെ എഴുതി വളർന്നവരാണ്. അവരെയെല്ലാം മുഖ്യധാരയിലേക്ക് എത്തിക്കുവാൻ കഥാ മത്സരത്തിന് സാധിച്ചു എന്നതിൽ സന്തോഷമുണ്ട്

കിട്ടിയ 200 ല്പരം കഥകളിൽ പകുതിയോളം മികച്ചത് തന്നെയാണ്. അവയിൽ നിന്നാണ് ജൂറി തെരെഞ്ഞെടുപ്പ് നടത്തിയത്. ഇത്രയും കഥകളിൽ അഞ്ച് ശതമാനത്തിനെങ്കിലും അംഗീകാരം ലഭിക്കണമെന്ന ആഗ്രഹത്തിലാണ് പ്രത്യേക സമ്മാനം  നൽകുന്നത്. തെരെഞ്ഞെടുപ്പ് കഴിയുന്നത്ര കുറ്റമറ്റതാക്കാൻ ജൂറിയും പത്രാധിപ സമിതിയും ശ്രമിച്ചിട്ടുണ്ട്. എങ്കിലും അന്തിമ വിധികർത്താക്കൾ വായനക്കാരാണല്ലോ

വിജയികൾക്ക് അഭിനന്ദനങ്ങൾ

പുരസ്കാര വിതരണം അമേരിക്കയിലും കേരളത്തിലുമായി സംഘടിപ്പിക്കും.

Join WhatsApp News
Anish Chacko 2021-08-22 05:29:53
Anish Chacko thank you emalayalee for conducting this short story competition and encouraging story writers like me !
Sudhir Panikkaveetil 2021-08-22 03:11:26
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ. ലോകമലയാളികളുടെ കുടുംബ മാസികയായ വൃത്താന്തപത്രികയായ ഇ മലയാളിക്കു കൂപ്പുകൈ.
Sreelekha 2021-08-22 12:26:23
അഭിനന്ദനങ്ങൾ
ജോസഫ് എബ്രഹാം 2021-08-22 16:53:24
ഇങ്ങിനെയൊരു കഥാ മത്സരം നടത്തുകയും യഥാ സമയം അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്‍ത ഇ മലയാളിക്കു നന്ദിയും അഭിനന്ദനങ്ങളും . മറ്റു വിജയികളെയും അഭിനന്ദിക്കുന്നു. അമേരിക്കയിലെ തന്നെ മറ്റൊരു സംഘടനയായ 'മിലൻ' ഒരു കഥാ മത്സരം സംഘടിപ്പിക്കുന്നതായി പ്രിസിദ്ധം ചെയ്യുകയും എന്നെയടക്കം പലരെയും നേരിട്ട് ഫോൺ വിളിച്ചു കഥ ആവശ്യപ്പെടുകയും പ്രവേശന ഫീസായി 25 ഡോളർ വീതം വസൂലാക്കുകയും ചെയ്തു. പിന്നീട് ഇതുവരെ അവരിൽ നിന്നും ഒന്നും കേൾക്കുവാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം ഇവിടെ ഇപ്പോൾ ഓർത്തു പോവുകയാണ്. ഇ മലയാളി അവർക്കും ഒരു മാതൃക ആവട്ടേയെന്നു ആശംസിക്കുന്നു
Girija Menon 2021-08-22 18:40:17
ആശംസകൾ👍👍❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക