Image

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

(ഫോമാ ന്യൂസ് ടീം) Published on 04 September, 2021
ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഫോമായ്ക്കും,  ഔദ്യോഗിക ഭാരവാഹികൾക്കുമെതിരായി  ഫോമയുടെ  2018 -2020 കമ്മിറ്റി അംഗമായിരുന്ന വനിത   ഗുരുതരമായ ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു . ഈ സാഹചര്യത്തിൽ ഫോമാ നേതൃത്വത്തിൽ നിന്ന് ഒരു വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു.

മേൽ പറഞ്ഞ വനിതയിൽ നിന്നും  ഫോമായുടെ ജുഡീഷ്യൽ കൗൺസിലിനോ, ഫോമയ്‌ക്കോ ഒരു രീതിയിലുമുള്ള പരാതികളും ലഭിച്ചിട്ടില്ല. ഇപ്പോൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന വക്കീൽ നോട്ടീസും ഫോമായ്ക്കു നാളിതുവരെ  ലഭിച്ചിട്ടില്ല. സാമൂഹ്യ മാധ്യമങ്ങൾ വഴി മാത്രമാണ് ആരോപണങ്ങളെ കുറിച്ച് ഫോമയ്‌ക്കും അറിവുള്ളത് . അതേസമയം, സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച  ചില സ്ക്രീൻഷോട്ടുകൾ വ്യാജവും കൃത്രിമവും ആണെന്ന്  നിസ്സംശയം തെളിയിക്കപ്പെട്ടു കഴിഞ്ഞിട്ടുള്ളതാണ്. അതിനാൽ   അമേരിക്കൻ മലയാളികൾക്കിടയിൽ ഉണ്ടായിട്ടുള്ള  അനിശ്ചിതത്വവും ആശയക്കുഴപ്പവും അവിശ്വാസവും പരിഹരിക്കാൻ ഞങ്ങൾ നിർബന്ധിതരായിരിക്കുകയാണ് .

കഴിഞ്ഞ പത്തു മാസക്കാലമായി ഫോമാ നടത്തിയിട്ടുള്ള നിരവധി ജീവകാരുണ്യ പ്രവർത്തികൾ കൊണ്ട് മാത്രം  ഫോമായ്ക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസം വെളിപ്പെടുന്നതാണ്. അത്രയേറെ സുതാര്യവും, സുവ്യക്തമാണ് ഫോമാ നാളിതുവരെ കൈക്കൊണ്ടിട്ടുള്ളതും, നടപ്പിലാക്കിയിട്ടുള്ളതുമായ ജീവ കാരുണ്യ പ്രവൃത്തികളും, നടപടികളും.

അംഗസംഘടനകളിലുൾപ്പെടെ ആയിരക്കണക്കിന് സ്ത്രീകൾ പ്രവർത്തിക്കുന്ന  ഫോമാ  എല്ലായ്‌പോഴും സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, ശാക്തീകരണം എന്നിവയ്ക്കായും  നിലകൊള്ളുന്ന സംഘടനയാണ്. ഒരു വ്യക്തിയെയും, അത് സ്ത്രീയായാലും പുരുഷനായാലും, ഒരു തരത്തിലും ഉപദ്രവിക്കരുത് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, ഫോമയ്‌ക്കോ, അതിന്റെ ഭാരവാഹികൾക്കെതിരെയോ ഏതുതരം  ആരോപണങ്ങൾ ഉന്നയിക്കപ്പെടുമ്പോഴെല്ലാം, ഫോമാ  ജുഡീഷ്യൽ കൗൺസിലോ , കൗൺസിൽ  നിയോഗിക്കുന്ന  ഒരു സ്വതന്ത്ര സമിതിയോ ആരോപണങ്ങൾ അന്വേഷിക്കാൻ ഫോമാ  നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

ആരോപണങ്ങൾ ഉന്നയിച്ച വ്യക്തിയോട് ഫോമാ കുറ്റക്കാരെ മുൻപിൽ കൊണ്ട് വരുവാൻ സഹായിക്കുകയും, അവരുടെ ആരോപണങ്ങൾ വളരെ ഗൗരവമായി കാണുകയും ചെയ്യുന്നു എന്നറിയിക്കുകയാണ്. കൂടാതെ ഈ ആരോപണങ്ങൾക്ക് വിധേയരായ തികച്ചും  നിരപരാധികളായവരോടും അവരുടെ കുടുംബങ്ങളോടും  ഫോമാ സഹതപിക്കുന്നു. അവർക്ക്  അമേരിക്കൻ ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് വ്യാജ ആരോപണങ്ങൾക്കെതിരെയും മാനഹാനിക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കാവുന്നതാണ്. ഈ വിഷയം കോടതിയുടെ പരിഗണനയിൽ വരുന്നതിനാൽ  പരാതിക്കാരനോ/പരാതിക്കാരിയോ  ആരോപണവിധേയനോ ഉൾപ്പെടുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട /ട്രോളുകളോ,വ്യാജ ഉള്ളടക്കങ്ങളോ, അവമതിപ്പൊ, മാനഹാനി സൃഷ്ടിക്കുന്നതോ ആയ സന്ദേശങ്ങളോ കൈമാറുന്നതും  ഒഴിവാക്കണമെന്ന് ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ കണ്ട ഒരു ട്രോളുമായും ഫോമായ്ക്കു യാതൊരു ബന്ധവുമില്ല .

സത്യവും നീതിയും നിലനിൽക്കട്ടെ!

വടക്കേ അമേരിക്കയിലുടനീളമുള്ള കേരളീയ സമൂഹത്തെ ഒന്നിപ്പിക്കാൻ ഫോമാ എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധമാണ്.  

സ്ത്രീകളുടെ  അവകാശങ്ങളെ സംരക്ഷിക്കുന്നതിനും, പോരായ്മകൾ പരിഹരിക്കുന്നതിനും, ഭരണഘടനയും ചട്ടങ്ങളും  ഭേദഗതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും  ഫോമാ ആരംഭിച്ചു കഴിഞ്ഞു . ജുഡീഷ്യൽ കമ്മിറ്റിയിൽ  സ്ത്രീകൾക്ക് സ്ഥാനങ്ങൾ സംവരണം ചെയ്യുന്നതിനായി നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള ഒരു നിർദ്ദേശം മുന്നോട്ട് വന്നിട്ടുണ്ട് . വനിതാ ഫോറം ഭാരവാഹികൾ, സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്ന  നിയമപരമായ പല മാറ്റങ്ങളും ഇതിനകം അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്നത്തെ കാലഘട്ടത്തിൽ  വലിയ കോർപ്പറേറ്റുകളിലും , ബിസിനസ്സ് സ്ഥാപനങ്ങളിലുമെന്നപോലെ workplace safety course നു തുല്യമായ കോഴ്സുകൾ നാഷണൽ കമ്മിറ്റി മെംബേർസ് ഉൾപ്പെടെയുള്ള ഫോമായുടെ ഭാരവാഹികളായി വരുന്നവർ നിർബന്ധമായും എടുത്തിരിക്കണമെന്നുള്ള നിബന്ധന കൊണ്ടുവരുവാനും മാറിയ സാഹചര്യത്തിൽ ഫോമാ ഉദ്ദേശിക്കുകയാണ്, കാരണം ഫോമാ എന്ന സംഘടന അംഗബലത്തിലും പ്രവർത്തനങ്ങളിലും മികച്ച നിലയിൽ  വളർന്നിരിക്കുന്നു. ഫോമായിൽ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനോടൊപ്പം അംഗസംഘടനകളിലും ഈ രീതിയിലുള്ള മാറ്റത്തിന്റെ ദിശാബോധം കൊണ്ടു വരുവാനായി ഫോമാ പ്രതിജ്ഞാബദ്ധമാണ്. ഇതെല്ലാം അടുത്ത ജനറൽ കൗൺസിൽ മീറ്റിംഗിൽ അവതരിപ്പിച്ചു പാസ്സാക്കുന്നതാണ് .

ഇപ്പോഴത്തെ ആരോപണങ്ങളുടെ നിജസ്ഥിതി  മുമ്പ് സൂചിപ്പിച്ചതുപോലെ ഫോമാ  ജുഡീഷ്യൽ കൗൺസിലും അവർ  നിയോഗിക്കുന്ന ഒരു സ്വതന്ത്ര അന്വേഷണ സമിതിയും  അന്വേഷിക്കുന്നതാണ്.

ഫോമാ എന്ന അമേരിക്കൻ മലയാളി സംഘടനക്ക് അഭിമാനക്ഷതമുണ്ടാക്കുന്ന ഏതു നടപടിയും ആരുടെ ഭാഗത്തു നിന്നുണ്ടായാലും കുറ്റക്കാരുടെ മേൽ മുഖം നോക്കാതെ സംഘടനക്ക് വേണ്ടി നിയമനടപടികൾ സ്വീകരിക്കുവാൻ സംഘടനയ്ക്ക് യാതൊരു വൈഷമ്യവുമില്ല.നിയമ വിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അമേരിക്കൻ നിയമ വ്യവസ്‌ഥയിലൂടെ അതിനെ നേരിടുക അല്ലാതെ  വ്യാജ വാർത്തകളിലൂടെ നിരപരാധികളുടെ കുടുബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക. വരുംകാലങ്ങളിൽ എന്തെങ്കിലും ബുദ്ധിമുട്ട് ആർക്കുണ്ടായാലും അവർ ഫോമയുടെ ഉചിതമായ ഫോറത്തെ സമീപിച്ചുകൊണ്ട് എല്ലാവിധത്തിലുള്ള പ്രശ്നങ്ങളും  പരിഹരിക്കാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും ഫോമാ അഭ്യർത്ഥിക്കുന്നു.

ആത്മാർത്ഥതയോടെ,
ഫോമാ എക്സിക്യൂട്ടീവ് ഓഫീസർമാർ

മാമൻ 2021-09-04 21:36:11
ഇതിപ്പോൾ മദ്ദളം ചെന്ന് ചെണ്ടയോട് പീഡന പരാതി പറഞ്ഞപോലെ ആക്കിയല്ലോ. എല്ലാം വ്യാജമായി, എന്തൊരു മായ. ശുഭമായോ, അതോ ഇത് ഒരു ഇടവേള ആണോ.
Kuttan 2021-09-04 22:03:20
ഒരു കാര്യം ചോദിച്ചോട്ടെ ഫോമക്കെതിരെ ഫൊക്കാന നടത്തിയ ഒരു കളി ആണോ ഇത്? കാരണം ഫൊക്കാനയുടെ ഒരു മെമ്മോ ഇറക്കിയത്ഓർമ്മ വരുന്നു.
Vodkaman 2021-09-05 02:40:30
"മൂല്യങ്ങൾ" ഉയർത്തി പിടിച്ചു കാണിച്ചതാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം.
tirucochi 2021-09-05 22:40:35
????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക