പാലാ പ്രശ്നമാണോ ? എങ്കിൽ ഈരാറ്റുപേട്ടയും പ്രശ്നമാണ്, മാത്രമല്ല എവിടെയൊക്കെ ക്രിസ്ത്യാനിയും ഹിന്ദുവും മുസ്ലിമും ഒരുമിച്ചു ജീവിക്കുന്നുണ്ടോ അവിടെയൊക്കെ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നമ്മൾ തയ്യാറായിക്കൊണ്ടിരിക്കുകയല്ലേ !
പാലാ പുരാതന പട്ടണമായിരിക്കാം. പക്ഷെ എന്റെ ഇന്നത്തെ തലമുറയിൽ, പാലാ ഇത്രയും പ്രശസ്തമായതിന്റെയും കുപ്രസിദ്ധി നേടിയതിന്റെയും പിന്നിൽ പാലാ കെ. എം. മാണി എന്നൊരു മഹാരഥൻ തന്നെയാണ്. അദ്ദേഹം മൺ മറഞ്ഞതിശേഷം, നിരവധി പൊറാട്ടു നാടകങ്ങൾ നടന്നുകൊണ്ടിരിക്കയായിരുന്നു. പക്ഷെ അതിനെയൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ട് ഇപ്പോൾ പാലാ ബിഷപ്പ്, എന്തോ പറഞ്ഞത് കോവിഡിനെക്കാൾ നാശകരമാണെന്ന് കൊട്ടിഘോഷിച്ചുകൊണ്ടു ഇതര മതരാഷ്ട്രീയ നേതാക്കളും, അവരെ ചൊറിഞ്ഞു കൊണ്ട് മാധ്യമ പടകളും ഒന്നിച്ചു വിവാദമാമാങ്കം ആഘോഷിച്ചുവരികയല്ലേ. ഇതിലും പ്രമാദമായ മറ്റൊരു വിവാദം സൃഷ്ടിക്കപ്പെടുന്നതുവരെ ഇത് തന്നെ ഊതി വീർപ്പിച്ചുകൊണ്ടേയിരിക്കട്ടെ.
ക്രിസ്ത്യാനികൾ എല്ലാവരും നല്ലവരാണെന്നോ, മുസ്ലിമുകളെല്ലാം തീവ്രവാദികൾ ആണെന്നോ പാലാ മെത്രാച്ചനോ എനിക്കോ ഒരിക്കലും തോന്നിയിട്ടില്ല. പിന്നെ തങ്ങളുടെ മതത്തിൽപ്പെട്ടവരെ തങ്ങളുടെ വിശ്വാസ സത്യങ്ങൾ പറഞ്ഞു പഠിപ്പിക്കുകയും, വിവാഹം കഴിക്കുമ്പോൾ തങ്ങളുടെ വിശ്വാസത്തിൽ പെട്ടവരെ മാത്രമേ ഇണയാക്കാവൂ എന്ന് പഠിപ്പിക്കാറുണ്ട്, അതവരുടെ കടമയാണ്. കത്തോലിക്കവിഭാഗത്തിൽ "കാറ്റക്കിസം" എന്ന മതബോധനം കുട്ടികൾ നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം, എങ്കിലേ പിന്നീട് വിവാഹത്തിന് "വിളിച്ചുചൊല്ലുവാൻ" സമ്മതിക്കയുള്ളു. മറ്റെല്ലാ മതക്കാരും ഇതുപോലെ അവരുടേതായ ചട്ടക്കൂടിൽ നിന്നുകൊണ്ട് പലതും ചെയ്യുന്നുമുണ്ട്. അതിനപ്പുറം ചുരുക്കമായി, ഇതര വിഭാഗങ്ങളിലേക്ക് കല്യാണം കഴിപ്പിക്കുകയോ, ആ വിഭാഗത്തിലേക്ക് ചേർന്നുകൊണ്ട് കല്യാണം കഴിക്കയോ ചെയ്യാറുണ്ട്. ഇത് മതപരിവർത്തണമെന്ന ആരോപണവിഷയമാകുന്നുമില്ല. അതിനൊന്നും കഴിഞ്ഞ മാസം വരെ യാതൊരു പ്രശ്നവുമില്ലായിരുന്നു. സോ ഫാർ ഓക്കേ!
ഇതിനിടെ കത്തോലിക്കർ മാത്രം പങ്കെടുക്കുന്ന ഒരു കൊച്ചു യോഗത്തിൽ പലതും പറഞ്ഞ കൂട്ടത്തിൽ, ഇപ്പോൾ നാട്ടിലെ പല പെൺകൂട്ടികളും പ്രേമദാഹപരവശ്യത്തിൽ പെട്ട് മുസ്ലിം ലൗ ജിഹാദിന് ഇരകളാകുന്നുവെന്നും , മറ്റു ചിലർ ഇതേപോലെ മയക്കുമരുന്ന് ക്രമേണ നല്കി അഡിക്റ്റ്കളാക്കുന്ന നാർക്കോട്ടിക് ജിഹാദിലും പെട്ടുപോകുന്നതായി സൂചിപ്പിക്കുകയും, അതിനെതിരെ ജാഗ്രത പുലർത്തേണമെന്നും പാലായിലെ വന്ദ്യ ബിഷപ്പ് ഉത്ബോധിപ്പിച്ചതായിരിക്കാം. മുസ്ലീമുകളെല്ലാം തീവ്രവാദികൾ ആണെന്നോ, മുസ്ലിമുകൾ ഒന്നടങ്കം ഇതാണ് നടത്തിക്കൊണ്ടിരിക്കയാണെന്നോ മെത്രാച്ചൻ പറഞ്ഞിട്ടില്ല. ആ വിഭാഗത്തിലെ ചെറിയ ഒരു വിഭാഗം ഇങ്ങനെ കുല്സിത പ്രവർത്തനങ്ങളോ, തീവ്രവാദങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യുന്നുണ്ട്. അത് പാലാ മെത്രാച്ചൻറെ പുതിയ കണ്ടു പിടുത്തമോ ആശയമോ അല്ലെന്നു എല്ലാവർക്കുമറിയാം.
(കൂട്ടത്തിൽ ഇതും കൂടി പറയാതിരിക്കാൻ വയ്യാ, ഇത്രയും "സ്ട്രിക്റ്റ് " ആയി തീവ്രമതബോധനം അടിച്ചേൽപ്പിച്ച ക്രിസ്ത്യാനി പെണ്പിള്ളേര്ക്ക് എന്ത് അസുഖമാണപ്പാ ? സ്വന്തം വർഗത്തിൽപ്പെട്ട ആൺപിള്ളേർക്കു ഇല്ലാത്ത എന്ത് കണ്ടിട്ടാണോ, മറ്റു മതത്തിൽപെട്ടവർ പ്രേമം നടിച്ചാലുടനെ നാല് കാലും പറിച്ചു ചാടി പുറപ്പെടുന്നത് ? ഇനി അത് വേണ്ടെന്നാണ് മെത്രാച്ചൻ സൂചിപ്പിച്ചത് ). ചുരുക്കം ചിലർക്ക് അബദ്ധം പറ്റിയെന്നു പറഞ്ഞു സമാധാനിക്കുന്നതിനു പകരം, ഇപ്പോൾ മെത്രാച്ചനെ ക്രൂശിക്കാൻ വാസവന്മാരും സതീശന്മാരും തീപ്പൊരികളുമായി പാലായിലോട്ടു കുതിക്കുന്നതിന്റെ ഔചിത്യം പൊതുജനത്തിന് മനസ്സിൽ ആയിത്തുടങ്ങിയിട്ടുണ്ട്.
ഇതിനും മുമ്പും ഇതേപോലെ പ്രസ്താവനകളിലൂടെ നമ്മുടെ മതപുരോഹിതർ സഭക്കുള്ളിൽ കുഞ്ഞാടുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉദാഹരണമായി ,
"ലവ് ജിഹാദും എസ്.എന്‍.ഡി.പി യോഗത്തിന്റെ ഗൂഡലക്ഷ്യങ്ങളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വഴിതെറ്റിക്കുകയാണെന്ന് 2015ല്‍ ഇടുക്കി ബിഷപ്പായിരുന്ന മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞത്" ഓർക്കുമല്ലോ. എസ്എൻഡിപിയ്ക്ക് കത്തോലിക്കാ പെൺകുട്ടികളെ കല്യാണം കഴിയ്ക്കാനുള്ള ഗൂഢ പദ്ധതിയുണ്ടെന്ന് അന്ന് പറഞ്ഞ ബിഷപ്പ് ആനിക്കുഴിക്കാട്ടിലിനെതിരെ എസ് എന്‍ ഡി പി യോഗവും വെള്ളാപ്പള്ളി നടേശനും പരസ്യമായി രംഗത്തുവന്നു. ആനിക്കുഴിക്കാട്ടില്‍ വിഷം കുത്തുന്ന വര്‍ഗീയവാദിയാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
നാര്‍ക്കോട്ടിക്, ലൗ ജിഹാദ് ആരോപണങ്ങള്‍ക്ക് പിന്നാലെ കത്തോലിക്ക പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിന് ഈഴവ ചെറുപ്പക്കാർക്ക് പരിശീലനം നല്‍കുന്നുവെന്ന വിചിത്രവാദവുമായി , അതിരൂപതയുടെ കീഴിലുള്ള അഞ്ച് ഫെറോനകളിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനത്തിലിനിടെ കത്തോലിക്ക സഭയിലെ വൈദിക പ്രഭാഷകരില്‍ പ്രമുഖനായ ഫാദര്‍ റോയ് കണ്ണന്‍ചിറ നടത്തിയ പ്രസംഗവും വിദ്വേഷാത്മകമായിട്ടുണ്ട് .
പക്ഷേ, കഴിഞ്ഞ പത്തു വര്ഷങ്ങൾക്കുള്ളിലാണ് മുസ്ളീംമതവിചാരങ്ങൾ കൂടുതൽ പ്രബലമായിത്തുടങ്ങിയതെന്നു തോന്നുന്നു. ക്രിസ്ത്യാനികൾ "മുഴുവൻ" വഴി പിഴച്ചവർ ആണെന്ന് അവർ ദിനവും ഉരുവിടുന്നുവെന്നു അവർ സാക്ഷിക്കുന്നു. "ക്രിസ്ത്യാനിയെ തട്ടിയിട്ട് ചെല്ലുമ്പോൾ ഇടിയാത്ത മാറിടമുള്ള എഴുപത്തിയെട്ടു കന്യകമാർ മുസ്ലിം ജിഹാദികൾക്കായി ഒരുക്കി വെച്ചിരിക്കുന്നു" തുടങ്ങിയ ആകര്ഷണവചനങ്ങൾ അവരുടെ മതഗ്രന്ഥങ്ങളിൽ കുത്തിനിറച്ചിരിക്കുന്നുവെന്ന് അവരുടെ പ്രഭാഷകർ പരസ്യമായി പഠപ്പിക്കുകയും സോഷ്യൽ മീഡിയാകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ മറ്റു മതസ്ഥർ അമ്പരന്നുനിൽക്കുന്നു, അവരിലെ ചിലർ മാത്രം മതത്തിന്റെ പേരിൽ എന്തും ചെയ്യാൻ മുന്നോട്ടിറങ്ങിയിരിക്കുന്നു. ഹലാൽ തൂടങ്ങി താലിബാൻ സൗഹൃദം വരെ പല വിഷയങ്ങളും പൊതുജനങ്ങൾക്ക് പേടിസ്വപ്നമായി മാറിക്കൊണ്ടിരിക്കുന്നു. അതിന് പ്രതികരിച്ചുകൊണ്ട് എന്തെങ്കിലും എഴുതാമെന്ന് വിചാരിച്ചാൽ, ന്യുമാൻ കോളജിലെ ജോസഫ് സാറിന്റെ കൈകൾ വെട്ടിയതിന്റെ പിന്നിലെ ഭയാനകതയും ഭീഷണിയും നിലനിൽക്കുന്നു.
ഒരു മതവും മറ്റൊരു മതത്തെ താറടിക്കുന്ന പ്രവണത ശരിയല്ലല്ലോ. സ്വന്തം മതം മാത്രമാണ് ശരിയെന്നും , അതിന്റെ വളർച്ചക്കുവേണ്ടി ഇതര വിഭാഗങ്ങളെ താറടിച്ചു കാണിക്കുന്ന ചുരുക്കം ചിലരെ തീവ്രവാദികൾ ആക്കി ഒറ്റപ്പെടുത്താനും ശ്രമിക്കരുത്. സ്വന്തം മതത്തിന്റെ തന്നെ അടിസ്ഥാനതത്വങ്ങളും നന്മകളും വളരെ ചുരുക്കം പേർക്ക് മാത്രമേ ശരിക്കും അറിയാവുന്നതായുള്ളു. അപ്പോൾ പിന്നെ ഒരു ഗ്രാഹ്യവുമില്ലാത്ത മറ്റു മതങ്ങളെ വിമര്ശിക്കുന്നതിലും വിദ്വേഷിക്കുന്നതിലും എന്ത് ന്യായമെന്ന് ചോദിച്ചേക്കാം. നമ്മുടെ ചെറുപ്പത്തിൽ ക്രിസ്ത്യൻ സ്‌കൂളുകളിൽ, ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും മുട്ടിയുരുമ്മി ഇരുന്നും കളിച്ചും ജീവിച്ചപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നു.
ഇതുവരെ നമ്മൾ പറഞ്ഞുകൊണ്ടിരുന്ന മതസൗഹാർദ്ദം ഇന്ന് വെറും സോപ്പ് കുമിള പോലെയാണ്. ഒരു കൊച്ചുകുട്ടി വിചാരിച്ചാലും അത് തച്ചുടക്കാനും, തുടർന്ന് കലാപം പൊട്ടിപ്പുറപ്പെടാനും സാധ്യതകൾ വര്ധിച്ചുകൊണ്ടിരിക്കയാണ്.
ലവ് ജിഹാദിനെപ്പറ്റിയും നാര്‍കോട്ടിക് ജിഹാദിനെപ്പറ്റിയും നമ്മള്‍ എല്ലാവരും സംസാരിക്കുന്നുണ്ട്. അതോടൊപ്പം ഇതര വിഭാഗങ്ങളിലേക്കും നമ്മുടെ കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. "ചുരുക്കം ചിലരുടെ" വിഭാഗം സ്ട്രാറ്റജിക് ആയ പദ്ധതികള്‍ ആവിഷ്‌കരിച്ച് മുന്നോട്ടു പോകുമ്പോൾ നമ്മൾ ജാഗരൂകരായിരിക്കണമെന്നുള്ള പാലാ ബിഷപ്പിന്റെ ഉപദേശത്തെ ഇത്രയും വളച്ചൊടിച്ചു വിദ്വേഷവും പകയും വളർത്തിയെടുക്കുന്നത് ആരുടെയൊക്കെയോ ദുരുദ്ദേശങ്ങളായി വിവക്ഷിക്കപ്പെടും. ആ വേട്ടക്കാരുടെ ചട്ടുകങ്ങളായി മാറാതെ ഭരണാധികാരികളും മറ്റു മതസ്ഥരും രാഷ്ട്രീയ മാധ്യമമുതലാളികളും ഒറ്റക്കെട്ടായി, തോളോട് തോൾ ചേർന്നുനിന്നുകൊണ്ടു ഇനിയും "പാലാകള്‍ " ആവർത്തിച്ചു പ്രശ്നമാക്കാതിരിക്കട്ടെ .
മറ്റു പലരും പറയുന്നതുപോലെ സ്വന്തം മസ്തിഷ്‌കം. ഒരു മതത്തിനു പണയം വെച്ച തീവ്രവാദികൾ , ഇടയ്ക്കിടയ്ക്ക് വേലിചാടി വരുന്ന കാട്ടുപുലിയെക്കാളും , അവിചാരിതമായി കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലിനെക്കാളും അപകടകാരികൾ ആണ് . അങ്ങനെയുള്ളവരാണ് നമ്മുടെ നാടിന്റെ മതസൗഹാർദ്ദവും ഐക്യവും തച്ചുടക്കുന്ന വിഷവിത്തുകൾ. പാലാ ബിഷപ്പിനെ വെറുതെ വിടുക, പകരം ഒരു ബറാബ്ബാസിനെയും വിട്ടു തരികയും വേണ്ട ! ഓം ശാന്തി, ശാന്തി ശാന്തി !!