കോവിഡ് മഹാമാരി ആഞ്ഞടിച്ചത് ശത്രുവിന്റെ ആക്രമണം പോലെ ആയിരുന്നു. അതിനെ നേരിട്ട പോരാളികളാകട്ടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍മാരും നഴ്സുമാരും മറ്റു പ്രവര്‍ത്തകരും. സ്വന്തം ജീവന്‍ അവഗണിച്ച് അവര്‍ പ്രത്യേക വസ്ത്രങ്ങളും ധരിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ രംഗത്തിറങ്ങിയത് ഈ അടുത്തകാലത്തെ ഏറ്റവും ധീരോദാത്തമായ പ്രവര്‍ത്തനമായിരുന്നു. അത് പോലെ തന്നെ ഏറ്റവും വലിയ കാരുണ്യ പ്രവര്‍ത്തനവും. അവരുടെ ത്യാഗത്തിനു മുന്നില്‍ ലോകം അവരെയെല്ലാം നമിക്കുന്നു.
അവരുടെ സേവനത്തിനു നന്ദി സൂചകമായി മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച ആരോഗ്യ രംഗത്തെ ഒരു വ്യക്തിയെ പ്രസ് ക്ലബ് ആദരിക്കുന്നു. ആദരവ് അര്‍ഹിക്കുന്ന ഒട്ടേറെ പേര്‍ ഉണ്ടെന്നതില്‍ തര്‍ക്കമില്ല. എല്ലാവര്‍ക്കും വേണ്ടി ഒരു വ്യക്ത്തിയെയെങ്കിലും ആദരിക്കുന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്.
നവംബര്‍ 11 മുതല്‍ 14 വരെ ചിക്കാഗോയില്‍ നടക്കുന്ന പ്രസ് ക്ലബ് അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സമ്മാനിക്കും.
അവാര്‍ഡിന് അര്‍ഹരായവരെ ഒക്ടോബര്‍ 31നു മുന്‍പ് മുഴുവന്‍ വിശദാംശങ്ങളുമായി indiapressclubofna@gmail.com ഇമെയില്‍ കൂടി അയക്കുകയോ ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.