MediaAppUSA

ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാക്ഷാൽ ടിപ്പു മാത്രം (തമ്പി ആന്റണി)

Published on 29 September, 2021
ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാക്ഷാൽ ടിപ്പു മാത്രം (തമ്പി ആന്റണി)
ആരോ ഒരാൾ. മോൺസൺ മാവുങ്കൽ എന്നാ ശരിക്കുക്കുള്ള പേര് എന്നുപറയുന്നു. അതിപ്പം എന്തുമാകട്ടെ ആള് പുപ്പുലിയാ.
 
വിസാപോലുമില്ലാതെ ജർമനിയിലും, സിംഗപ്പൂരിലും അമേരിക്കയിലും വരെ പടർന്നു പന്തലിച്ച വ്യവസായ സാബ്രാജ്യം! പ്രവാസി സംഘടനയുടെ തലപ്പത്ത്, പത്താം ക്ലാസ്സും ഗുസ്തിയും മാത്രമേയുള്ളുവെങ്കിലും എട്ടു ഡോക്ട്രേറ്റ്! ലോകത്തിലെ ഏറ്റവും വിലകൂടിയ കാറുകളായ ബെന്റ്ലിയും, റോൾസ് റോയിസുൾപ്പെടെ ആഡംബരകാറുകളുടെ ശേഖരം, ടിപ്പു സുൽത്താൻറെ സിംഹാസനം! അതിൽ വാളുപിടിച്ചിരിക്കാൻ മന്ത്രിമാരും സിനിമാക്കാരും മത്സരിക്കുന്നു. ഇനിയിപ്പം ആ സിംഹാസനത്തിൽ ഇരിക്കാത്തതായി സാഷാൽ ടിപ്പു സുൽത്താൻ മാത്രമേയുള്ളു! 😂 😛
കോവിഡ് കാലമായതുകൊണ്ട് അങ്ങോട്ടൊന്നും പോകാൻ പറ്റിയില്ല. അതുകൊണ്ട് അതിൽ ഇരുന്നൊരു ഫോട്ടോപടം പിടിക്കാനുള്ള അവസരം കിട്ടിയില്ല . അതിൽ പ്രവാസികൾക്കിത്തിരി വിഷമമുണ്ടു കേട്ടോ.
 
ഇനി അൽപ്പം ചരിത്രം ..
നല്ലപ്രായത്തിൽ കൃസ്തുവിൻറെ മണവാട്ടിയായ കന്യസ്ത്രിയെയുംകൊണ്ടൊരു മുങ്ങൽ.
ശ്വാസം മുട്ടിയപ്പോൾ പൊങ്ങിയെങ്കിലും കന്യസ്ത്രിയെ കണ്ടവരാരുമില്ല.  പൊങ്ങിയ ഉടൻതന്നെ  ഒന്നരക്കോടി മുടക്കി പള്ളിപെരുനാൾ അങ്ങനെ മാതാവിൻറെയും, മെത്രാന്മാരുടെയും കൈമുത്തി അനുഗ്രഹം കിട്ടിയ, റോമൻ കത്തോലിക്കൻ കുഞ്ഞാട്.
 
പുരാവസ്തു ശേഖരണം.. !
ദ്വാപരയുഗത്തിലെ കുടം, മോശയുടെ അംശവടി, യൂദാസിന്റെ വെള്ളിക്കാശ്, നബിയുടെ കെടാവിളക്ക്. അതൊന്നും പോരാഞ്ഞു, കാനായിലെ കല്ല്യാണത്തിന് കർത്താവു വെള്ളം വീഞ്ഞാക്കിയ ഭരണിയും, ഹനുമാൻറെ ഗദയും കണ്ടിട്ടുള്ളവരുണ്ട്!
ആളു മതേതരനാണെന്നുള്ളതിന് ഇതിൽക്കൂടുതൽ തെളിവുവല്ലതും വേണോ ? 
 
പോലീസ് ഓഫിസർന്മാരുൾപ്പെടെ ഉന്നതരുടെ സൗഹൃദം, പുരാവസ്തു ഗവേഷകൻ, മോട്ടിവേഷണൽ സ്പീക്കർ, ആതുര സേവനം, സംരംഭകൻ ..അങ്ങെനെ എണ്ണിയാൽ തീരില്ല. ദുഷ്ടന്മാരെ പനപോലെ  വളർത്തുമെന്നു ബൈബിളിൽ പറഞ്ഞിട്ടുണ്ടെങ്കിലും മലയാളികളുടെ അടുത്ത് അതൊന്നും വിലപ്പോകില്ല. ഒരുപാടു വളർന്നാൽ, ആദ്യം പാരവെക്കും പിന്നെ കോടാലിവെക്കും .
 
കൃപാസനം പാത്രംകാണിച്ചു വിശ്വാസികളെ പറ്റിക്കുന്ന അച്ചന്മാരും. നേർച്ച കാഴ്ചകൾക്കും കതിനാവെടിക്കുവരെ വെടിവഴിപാട് എന്ന ഓമനപ്പേരിട്ടു കാശുണ്ടാക്കുന്ന മതപുരോഹിതന്മാരും, അമ്പലക്കമ്മറ്റിക്കാരും ഇതൊക്കെത്തന്നെയല്ലേ ചെയുന്നത്. പുണ്യസ്ഥലങ്ങളുടെ പേരിലാണെങ്കിലും, വഴിപാടുകളുടെ പേരിലാണെങ്കിലും പറ്റിക്കപെടാൻ എന്തും സഹിച്ചു റെഡിയായി നിൽക്കുന്ന സാക്ഷരകേരകളീയരെ സമ്മതിച്ചു! സിനിമാനടൻകൂടിയായ  മാവുങ്കലിനിനി  ഫാൻക്ലബ്ബും വരുന്നെന്നു കേട്ടു .ഇനിയിപ്പം അസൂയപെട്ടിട്ടൊന്നും ഒരു കാര്യവുമില്ല.
 
അങ്ങനെ കേരളത്തിലെ സകല സാംസ്കാരിക നായകന്മാർക്കിട്ടുവരെ പണികൊടുത്ത,സകലകാലാവല്ലഭന് കുറഞ്ഞപക്ഷം ഒരു പത്മശ്രീയെങ്കിലും കൊടുക്കേണ്ടതല്ലേ ? പുണ്യാളനുംകൂടി ആയതുകൊണ്ട് പദ്മഭൂഷൺ കിട്ടിയാലും അത്ഭുതപ്പെടാനൊന്നുമില്ല അതാണല്ലോ നാട്ടുനടപ്പ് .
 
താമറിൻറ്റെ പാവാട 2021-09-30 00:36:15
താമറിൻറ്റെ പാവാട, ഓനാൻറ്റെ ലുങ്കി, ഏദൻ തോട്ടത്തിലെ പാമ്പിൻറ്റെ പടം, യോർദാനിലെ കല്ല്, 5 അപ്പത്തിൻറ്റെ മിച്ചം, യഹൂദയുടെ വടി, മോതിരം, ഇവയൊക്കെ വിൽക്കാൻ ഉണ്ട്. കൂടുതൽ അറിയാൻ വായിക്കുക-ഉൽപ്പത്തി 38: 6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിന്നു താമാർ എന്നു പേരുള്ള ഒരു ഭാര്യയെ എടുത്തു. 7 യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവെക്കു അനിഷ്ടനായിരുന്നതുകൊണ്ടു യഹോവ അവനെ മരിപ്പിച്ചു. 8 അപ്പോൾ യെഹൂദാ ഓനാനോടു: നിന്റെ ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നു അവളോടു ദേവരധർമ്മം അനുഷ്ഠിച്ചു, ജ്യേഷ്ഠന്റെ പേർക്കു സന്തതിയെ ഉളവാക്കുക എന്നു പറഞ്ഞു. 9 എന്നാൽ ആ സന്തതി തന്റേതായിരിക്കയില്ല എന്നു ഓനാൻ അറികകൊണ്ടു ജ്യേഷ്ഠന്റെ ഭാര്യയുടെ അടുക്കൽ ചെന്നപ്പോൾ ജ്യേഷ്ഠന്നു സന്തതിയെ കൊടുക്കാതിരിക്കേണ്ടതിന്നു നിലത്തു വീഴ്ത്തിക്കളഞ്ഞു. 10 അവൻ ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നതുകൊണ്ടു അവൻ ഇവനെയും മരിപ്പിച്ചു. 11 അപ്പോൾ യെഹൂദാ തന്റെ മരുമകളായ താമാരോടു: എന്റെ മകൻ ശേലാ പ്രാപ്തിയാകുവോളം നീ അപ്പന്റെ വീട്ടിൽ വിധവയായി പാർക്ക എന്നു പറഞ്ഞു; ഇവനും സഹോദരന്മാരെപ്പോലെ മരിച്ചുപോകരുതു എന്നു അവൻ വിചാരിച്ചു; അങ്ങനെ താമാർ അപ്പന്റെ വീട്ടിൽപോയി പാർത്തു. 12 കുറെ കാലം കഴിഞ്ഞിട്ടു ശൂവയുടെ മകൾ യെഹൂദയുടെ ഭാര്യ മരിച്ചു; യെഹൂദയുടെ ദുഃഖം മാറിയശേഷം അവൻ തന്റെ സ്നേഹിതൻ അദുല്ലാമ്യനായ ഹീരയോടുകൂടെ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു പോയി. 13 നിന്റെ അമ്മായപ്പൻ തന്റെ ആടുകളെ രോമം കത്രിക്കുന്ന അടിയന്തരത്തിന്നു തിമ്നെക്കു പോകുന്നു എന്നു താമാരിന്നു അറിവു കിട്ടി. 14 ശേലാ പ്രാപ്തിയായിട്ടും തന്നെ അവന്നു ഭാര്യയായി കൊടുത്തില്ല എന്നു കണ്ടിട്ടു അവൾ വൈധവ്യവസ്ത്രം മാറ്റിവെച്ചു, ഒരു മൂടുപടം മൂടി പുതെച്ചു തിമ്നെക്കു പോകുന്ന വഴിക്കുള്ള എനയീംപട്ടണത്തിന്റെ ഗോപുരത്തിൽ ഇരുന്നു. 15 യെഹൂദാ അവളെ കണ്ടപ്പോൾ അവൾ മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു. 16 അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞുതന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. 17 ഞാൻ ആട്ടിൻ കൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻ കുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. 18 എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. 19 പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. 20 സ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കിവാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻ കുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും.- ചാണക്യൻ
കാത്തിരിക്കുന്ന വിശ്വാസികള്‍ 2021-10-10 09:31:44
കാർഗോ കൾട് എന്ന് കേട്ടിട്ടുണ്ടോ? കേട്ടവർ ഉണ്ടാകാം.. കേൾക്കാത്തവർക്ക് വേണ്ടിയാണ് ഇത് എഴുതുന്നത്. ഒരു കൂട്ടം പ്രാകൃത മനുഷ്യരുടെ ഇടയിൽ പരിഷ്‌കൃത ജനത വന്ന് ഇടപഴകുന്ന ഒരു അവസ്ഥയും അതിന്റെ പ്രത്യാഘാതവും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? കാർഗോ കൾട് ഒരു മതം പോലെയാണ് ഇപ്പോൾ... ഇപ്പോൾ എന്നല്ല തുടങ്ങിയപ്പോൾ മുതൽ. മതപരമായ എന്ന് അവർ വിശ്വസിക്കുന്ന കുറച്ച് അന്ധവിശ്വാസങ്ങളും ആചാരങ്ങളും കൊണ്ട് നടക്കുന്ന കുറയെ ട്രൈബൽ കൂട്ടങ്ങളാണ്. ഇങ്ങനെ ഉള്ള കൂട്ടങ്ങൾ നമുക്ക് ലോകത്തിന്റെ പല ഭാഗത്തും കാണാൻ കഴിയും. അതിൽ ഒന്നാണ് വാനുആട്ടു (VANUATU) എന്ന ദ്വീപിലുള്ള കാർഗോ കൾട്. രണ്ടാം ലോക യുദ്ധ കാലത്താണ് ഈ ദ്വീപിൽ അമേരിക്കൻ പട്ടാളക്കാർ എത്തുന്നത്. അവിടെയുള്ള ട്രൈബൽ കൂട്ടങ്ങളുടെ ഇടയിലാണ് അവരുടെ ടെന്റുകളും സൈനീക ഉപകരണങ്ങളും യുദ്ധവിമാനങ്ങൾ ഇറങ്ങാൻ ഉള്ള റൺവേയും നിർമിച്ചിരുന്നത്‌. അമേരിക്കൻ പട്ടാളക്കാർ അവർക്ക് പരിചയം ഇല്ലാത്ത സ്ഥലമായതിനാൽ അവിടെ ഉള്ള മനുഷ്യരോട് ആവശ്യത്തിന് സൗഹൃദം പുലർത്തിയിരുന്നു. പട്ടാളക്കാർക്ക് വന്നിരുന്ന ഭക്ഷണങ്ങളും വസ്ത്രങ്ങളും റേഡിയോ ഉപകരങ്ങളും മാറ്റ് അവിശ്യസാധാനങ്ങളും പ്ലെയിനിൽ കൊണ്ട് കൊടുക്കുന്നത് കണ്ട് കണ്ണ് തള്ളിപ്പോയ ഒരു കൂട്ടം ജനത. പട്ടാളം ഉപഴയോഗിച്ചതിന്റെ ബാക്കി അവർക്കും കൊടുത്തിരുന്നു... ഭക്ഷണം ഉൾപ്പടെ. അങ്ങനെ അത് ഏതാണ്ട് ഒരു ഒന്നര കൊല്ലം തുടർന്നു.. വസ്ത്രങ്ങളും സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങളും കിട്ടുന്നതിൽ സന്തുഷ്ടരായിരുന്നു. ഒടുവിൽ യുദ്ധം കഴിഞ്ഞു പട്ടാളം മടങ്ങി. ഇനിയാണ് യഥാർത്ഥ ട്വിസ്റ്റ്. കാർഗോയും കൊണ്ട് പ്ലെയിൻ വരാതെയായി. പഴയ അവസ്ഥ. അപ്പോഴാണ് അവർക്ക് ഒരു കാര്യം മനസിലായത്. പട്ടാളക്കാർ ഉണ്ടായിരുന്നപ്പോൾ അവർ രാവിലെ തോക്കും പിടിച്ചു പരേഡ് നടത്തുമായിരുന്നു മാർച്ച് നടത്തുമായിരുന്നു മുകളിലോട്ടു വെടി വെക്കുമായിരുന്നു. അത് കഴിഞ്ഞു റേഡിയോ സിഗ്നലിൽ അനൗൺസ്മെന്റ് വരുന്നു പട്ടാളം റൺവേ ക്ലിയർ ചെയ്യുന്നു പ്ലെയിൻ വരുന്നു കാർഗോ കൊടുക്കുന്നു. ഇതൊക്കെ പട്ടാളം ചെയ്യുന്നത് അവരുടെ മതആചാരക്രിയ ആണെന്നായിരുന്നു അവരുടെ നിഗമനം. അതോടെ അവിടത്തെ ട്രൈബൽ നേതാവ് അവരോടു പറഞ്ഞു ഈ വന്നിരുന്ന കാർഗോയൊക്കെ നമുക്കായി നമ്മുടെ പൂർവീകർ കൊടുത്തയച്ചതാണ്. വെള്ളക്കാർ അതൊക്കെ ഇത്രനാളും നമ്മളിൽനിന്ന് തട്ടിയെടുത്തതാണ്. പിന്നീട് അവർ ഒന്നും നോക്കിയില്ല അവരും നിർമ്മിക്കാൻ തുടങ്ങി മുളയും ചെരട്ടയും തടികളും അങ്ങനെ അവിടെ കിട്ടാവുന്ന എല്ലാംകൊണ്ടും പ്ലെയിനും തോക്കും റേഡിയോ റിസീവറും ഹെഡ്ഫോണുമൊക്കെ. പോരാത്തതിന് പട്ടാളം ചെയ്യാറുള്ളതുപോലെ തോക്കും പിടിച്ച് നെഞ്ചത്തു USA എന്ന് എഴുതി മാർച്ചും. പക്ഷെ ഇത് വരെ കാർഗോ വന്നിട്ടില്ല. പക്ഷെ ഈ ജനത ഉറച്ചു വിശ്വസിക്കുന്നു ഒരു നാൾ അവർക്ക് എല്ലാ സൗഭാഗ്യങ്ങളും കൊണ്ടു കാർഗോ പ്ലെയിൻ വരുമെന്ന്.. ഇത് പോലെ പലതരം ആചാരങ്ങൾ അനുഷ്ഠിക്കുന്ന പലതരം കൾട്ടുകൾ ഉണ്ട്. ജോണ് ഫ്‌റും കൾട്ട്, ടോം നേവി കൾട്ട്, യാലി കാർഗോ കൾട്ട്.... അങ്ങനെ പലതരം. ഇതൊക്കെ കേൾക്കുമ്പോൾ ഒരുപക്ഷേ നിങ്ങൾക്ക് ചിരിവന്നേക്കാം. എന്ത് പൊട്ടത്തരം ആണെന്ന് തോന്നിയേക്കാം. ചിരിക്കാൻ വരട്ടെ നിങ്ങളും ചെയ്യുന്നത് ഇത് തന്നെയല്ലേ. മക്കയിൽ പോയി സാത്താണെന്നും പറഞ്ഞു ഒരു പാറയിൽ കല്ലെറിയുന്നു...... കുരിശും തോളിൽ കയറ്റി മല കയറുന്നു....... നാക്കിലും ദേഹത്തും ശൂലം കുത്തുന്നു.... തിളച്ച എണ്ണയിൽ കൈ മുക്കുന്നു..... തീകട്ടയിൽ കൂടി ഓടുന്നു..... ഇങ്ങനെ പലതരം ഭ്രാന്തുകൾ... ഒരു മതം എങ്ങനെ ഉണ്ടാകുന്നു എന്നതിന്റെ ഉദാഹരണമാണ്. നിങ്ങളുടെ മതങ്ങളും ഇങ്ങനെ തന്നെ ഉണ്ടായി വന്നതാണ്. ഒരിക്കൽ ജോൺ ഫ്‌റും കൾടിലുള്ള( ജോൺ ഫ്‌റും എന്ന രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികൻ വീണ്ടും വന്നു തങ്ങളുടെ ജനതയെ രക്ഷിക്കും എന്നു വിശ്വസിക്കുന്ന കൾട്ട്) ഒരു ട്രൈബൽ നേതാവിനോട് ഒരു CNN റിപ്പോർട്ടർ ചോദിക്കുകയുണ്ടായി. "60 വർഷങ്ങൾ കഴിഞ്ഞില്ലേ ഇനിയും ജോൺ ഫ്‌റും വന്ന് നിങ്ങളെ രക്ഷിക്കും എന്ന് നിങ്ങൾക്ക് പ്രതീക്ഷയുണ്ടോ ?" അതിന് പുള്ളി കൊടുത്ത മറുപടി ഇതായിരുന്നു.. " നിങ്ങൾ ക്രിസ്ത്യാനികൾ 2000 വർഷമായി വിശ്വസിക്കുന്നില്ലേ ക്രിസ്തു വീണ്ടും ഭൂമിയിൽ വരുമെന്ന് ? എന്നിട്ട് വന്നോ? എന്നിട്ട് നിങ്ങൾക്ക് ഇപ്പോഴും പ്രദീക്ഷയില്ലേ ?" മാസ് റിപ്ലൈ -Naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക