Image

വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കൂ- (മേരി മാത്യൂ മുട്ടത്ത് )

മേരി മാത്യൂ മുട്ടത്ത് Published on 04 October, 2021
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കൂ- (മേരി മാത്യൂ മുട്ടത്ത് )
വ്യായാമത്തിന്റെ മാഹാത്മ്യം മനസിലാക്കാന്‍ വൈകിയോ, വൈകിയിട്ടില്ല. ആരംഭിക്കൂ ഇന്നു തന്നെ, അതൊരു ശീലമാക്കൂ. ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്ന് എന്റെ അമ്മ പറഞ്ഞത് ഓര്‍ത്തു പോകുന്നു. അത് ഏതോ മഹാന്റെ കോട്ടാണ് കേട്ടോ!
പുതിയ തലമുറ, പുതിയ സാഹചര്യങ്ങള്‍ ഒക്കെ തന്നെ, പല ആള്‍ക്കാരുടെയും ചിന്താഗതിയെയും ജീവിതചര്യകളെയും മാറ്റി മറിച്ചു. അതിലുപരി ഫ്‌ളാറ്റ് ജീവിതവും.
വീട്ടില്‍ തളച്ചിരുന്ന് ജോലി ചെയ്യാന്‍ പ്രേരിതരായവര്‍ ഹാ കഷ്ടം എന്നേ പറയേണ്ടൂ. അതിനും നമ്മുടെ വില്ലന്‍ വേഷം കെട്ടി പുറപ്പെട്ട കോവിഡ് തന്നെ കാരണ ഭൂതന്‍. ഒരു പരിധി വരെ വീട്ടിലിരുന്നുള്ള ജോലി നല്ലതു തന്നെ. പ്രത്യേകിച്ച് കുഞ്ഞു കുട്ടി പരാധീനതയുള്ളവര്‍ക്ക്. 24 മണിക്കൂറില്‍ 10 മണിക്കൂറെങ്കിലും കമ്പ്യൂട്ടറിന്റെ മുന്നില്‍ ചടങ്ങിരിക്കുന്ന മകനെ കാണുമ്പോള്‍ ഇവനൊക്കെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാത്തത് ഭാഗ്യം എന്ന് ചിന്തിച്ചു പോയി! മക്കളും പരാധീനതയും ഉള്ളവര്‍ക്ക് അല്പമെങ്കിലും വ്യായാമം അവരോട് ഇടക്കുള്ള മല്‍പ്പിടുത്തത്തില്‍ ലഭ്യമാക്കാം.
 
കാലം കടന്നു പോയി എന്റെ സംശയങ്ങളെയൊക്കെ മറി കടന്ന് മകന്‍ ഓട്ടം തുടങ്ങി അതും എന്നെയും കൂട്ടി ലേക്കിലെയും മറ്റുമായി. പക്ഷേ അദ്ദേഹം അനങ്ങാതെ അവിടുള്ള ബഞ്ചില്‍ ഇരുപ്പായിരുന്നു. തന്നെയുമല്ല ഞാന്‍ പത്ത് മിനിട്ട് നടന്നാല്‍ മതി എന്ന ആഹ്വാനവും എന്നോട്. അന്നൊക്കെ ഞാന്‍ ഓക്കെ പറഞ്ഞെങ്കിലും എ്‌ന്റെ നടപ്പ് ഹാഫ് ആന്‍ അവര്‍ എങ്കിലും ഞാന്‍ നടന്നിരുന്നു. 
 
എന്തായാലും  കക്ഷി ഒരു സുപ്രഭാതത്തില്‍ വോക്കിംഗ് ഷൂസുമായി പുറത്തേയ്ക്കിയവേളയില്‍ എന്റെ പ്രാര്‍ത്ഥന ഫലിച്ചു എന്ന തോന്നല്‍ തികച്ചും അന്വര്‍ത്ഥമായി. കാലങ്ങള്‍ കടന്നു നടപ്പ് ഓട്ടമായി. അതും രണ്ടു പ്രാവശ്യം ജോലിക്കിടയില്‍ സമയം കണ്ടെത്തുന്നു. ഒന്നു, രണ്ടു വര്‍ഷമായി ജിമ്മില്‍ ക്രഡിറ്റഅ കാര്‍ഡ് മണിക്കട്ടി ഓടുന്നതുപോലെ ഓടിയത് അവന്‍ അറിഞ്ഞിരുന്നില്ല. പിന്നീട് ജിമ്മിലേക്കുള്ള എത്തിനോട്ടം പ്രാവര്‍ത്തികമായി. വീട്ടില്‍ ഡംപല്‍(വെയ്റ്റ്) അവിടെയും ഇവിടെയും കിടന്ന് അതില്‍ തട്ടിവീഴാറുള്ള എനിക്ക് ആശ്വാസമായി. സന്തോഷം അതിലുപരി ഹെല്‍ത്ത് ഈസ് വെല്‍ത്ത് എന്നാണല്ലോ!
 
പണ്ടൊക്കെ ഇളയസഹോദരന്‍ Hall Way യില്‍ ഓട്ടക്കാരന്റെയും, മസില്‍മാന്റെയും പടമൊക്കെ തൂക്കിയിട്ട് ചേട്ടനെ പ്രലോഭിപ്പിക്കുമായിരുന്നു. അതിലൊന്നും അദ്ദേഹം അന്ന് വീണില്ല. അനിയന്‍ അന്നും ഇന്നും എക്‌സര്‍സൈസ് മഹാത്മ്യം മനസ്സില്‍ കോറിയിട്ടിരിക്കുന്നു.
 
കാലം കടന്നു പോയി ചേട്ടന്റെ ആകാരത്തിലുള്ള മാറ്റം എല്ലാവരെയും ഞെട്ടിച്ചിരുന്നു. പുതു യൗവനം കിട്ടിയതുപോലൊരു തോന്നലായിരുന്നു. തോന്നല്‍ അല്ല അത് ശരിയായിരുന്നു.
 
ഭക്ഷണക്രമത്തിലും, വളരെ മാറ്റങ്ങള്‍ വരുത്തി. വലിയ ബര്‍ഗര്‍, ചിക്കന്‍, ഒക്കെ ഭക്ഷണമേശയില്‍ കാണുമ്പോള്‍ എനിക്ക് ദുഃഖമുണ്ടായിരുന്നു. മിക്കവാറും എന്തെങ്കിലും കുക്ക് ചെയ്യുന്ന ഞാന്‍ അതില്‍ നിന്നും വിരമിച്ച് എന്റെ ഡയറ്റ് തന്നെ കുക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു.
 
എന്തായാലും ഭക്ഷണക്രമത്തിലും വലിയ മാറ്റങ്ങള്‍ തന്നെ രാവിലെ പ്രോട്ടീന്‍ പൗഡറും ബ്ലൂബറി പഴം ഒക്കെ ഇട്ടടിച്ചൊരു ബ്രേക്ക്ഫാസ്റ്റ്. അതു കഴിഞ്ഞാല്‍ മിക്കവാറും ഭക്ഷണം 3, 4 മണയ്‌ക്കൊക്കെയാണ് കുറച്ച് ചിക്കനും വെജിറ്റബിള്‍സും. ഞാന്‍ ഹാപ്പി ആയി. 
ആള്‍ക്കാര്‍ ചോദിക്കാന്‍ തുടങ്ങി എന്താണീ ആകാര വടിവിന്റെ രഹസ്യം! പിന്നൊരു കാര്യം വെള്ളം മരുന്നുപോലെ കുടിച്ചിരുന്നവന്‍ 8 ഗ്ലാസ് എന്നത് ശീലമാക്കി.
ഇതില്‍ നിന്നൊക്കെ നമ്മുക്ക് പാഠങ്ങള്‍ പഠിക്കാനുണ്ട്. എപ്പോള്‍ വേണമെങ്കിലും ഏതു സാഹചര്യത്തിലും നമുക്ക് ചേയ്ഞ്ച് വരുത്താം മനസുവച്ചാല്‍.
 
ശരീരത്തിന്റെയും മനസ്സിന്റെയും ഉടച്ചുവാര്‍ക്കലാണല്ലോ വ്യായാമം. അതിന്റെ ആവശ്യകത മനസിലാക്കുന്നത് ഏവര്‍ക്ക് അനിവാര്യമെന്ന് കരുതുന്നു. മടിയന്മാരെ, മടിച്ചികളെ ഉണര്‍ന്നെഴുന്നേല്‍ക്കൂ. വ്യായാമം ശീലമാക്കൂ. ജീവിക്കാന്‍ വേണ്ടി ഭക്ഷണം കഴിക്കൂ. കഴിക്കാന്‍ വേണ്ടി ജീവിക്കുക തെറ്റായ ചിന്തയും- അല്ലെങ്കില്‍ കാലങ്ങള്‍ കഴിയുമ്പോള്‍ ജീവിക്കാന്‍ വേണ്ടി മരുന്ന് കൂടിയേ പറ്റൂ എന്ന അവസ്ഥ വിശേഷം ഉടലെടുക്കുക തന്നെ ചെയ്യും. ഹെല്‍ത്ത് ഈസ് വെല്‍ത്ത് മറക്കണ്ടാ)
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക