Image

സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  

Published on 05 October, 2021
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  

ന്യു യോർക്ക്: കോവിഡ്  കാലം നമ്മെ പഠിപ്പിച്ച ഏറ്റവും വലിയ കാര്യങ്ങളിലൊന്ന് ബന്ധങ്ങളുടെ വിലയാണ്. നോക്കി നിൽക്കെ ബന്ധുക്കളും പരിചിതരും വേർപെട്ടു പോകുമ്പോൾ നമ്മുടെ ജീവിതത്തിന്റെ അർത്ഥശൂന്യതയും  ഒറ്റപ്പെടലും പെട്ടെന്ന് പ്രസക്തമായി മാറി.

സുഹൃത്തുക്കൾ ഉള്ളതാണ് ജീവിതത്തിനു അർത്ഥം നൽകുന്നതെന്ന്    പെട്ടെന്ന് നാം മനസിലാക്കി. അവർ ഇല്ലെങ്കിൽ നമുക്കും പൂക്കാലം വരുന്നില്ല.

ഈ തിരിച്ചറിവിൽ നിന്ന് രൂപം കൊണ്ടതാണ് ഹെഡ്ജ് ക്ലബ്. സുഹൃത്തുക്കൾക്ക് മാസത്തിലൊരിക്കൽ  ഒത്തു കൂടാനും സൗഹൃദം ശക്തിപ്പെടുത്താനും  വിനോദത്തിനും കലാപരിപാടിക്കും ഒരു  വേദി. ചർച്ചയും സൗഹൃദ സംഭാഷണവുമായി ഒരു സായാഹ്നം ചെലവിടുക. പുതിയ ആളുകളെ പരിചയപ്പെടുക, പുതിയ സൗഹൃദം കണ്ടെത്തുക തുടങ്ങിയവയൊക്കെ ലക്ഷ്യമിടുന്നു.  കുറഞ്ഞത് അഞ്ചു മണിക്കൂർ നിത്യജീവിതത്തിന്റെ തിരക്കുകൾ മറന്ന് ഉല്ലാസകരമായി ചെലവിടുക.

കലാരംഗത്ത്  ശ്രദ്ധേയമായ സംഭാവനകൾ നൽകിയ സജി ഹെഡ്ജിന്റെ നേതൃത്വത്തിലുള്ള  പുതിയ സംരംഭമാണ് ഹെഡ്ജ് ക്ലബ്.

ഇത് ഒരു മലയാളി സംഘടനയല്ല. അംഗസംഖ്യ പരിമിതപ്പെടുത്തിരിക്കുന്നു. ഇൻവിറ്റേഷൻ വഴി മാത്രമാണ് അംഗങ്ങളെ സ്വീകരിക്കുന്നത്. 

മാസത്തിലെ ആദ്യ ഞായറാഴ്ച വൈകിട്ട് നാലു  മുതൽ ക്ലബ് പ്രവർത്തന നിരതമാകുന്നു.ഏഴു വരെ മീറ്റ് ആൻഡ് ഗ്രീറ്റ്. എന്റര്ടെയിന്മെന്റിൽ ചീട്ടുകളിയും കാരംസും വീഡിയോ വാളും മറ്റുമുണ്ട്.

ഏഴു മുതൽ ഒരു മണിക്കൂർ പാട്ടുകകച്ചേരിയാണ്. ഇവിടത്തെ കലാപ്രതിഭകൾക്കു പുറമെ നാട്ടിൽ നിന്നുള്ളവർ ലൈവ് സ്ട്രീമിൽ  പങ്കെടുക്കും.

My alt text

പങ്കെടുക്കുന്നവർക്ക് ഡ്രസ് കോഡ് ഉണ്ട്. ഓരോ തവണയും ഓരോ തരം. അത് പോലെ ഏറ്റവും മികച്ചതും വ്യതസ്തവുമായ ഭക്ഷണവും പാനീയങ്ങളുമാണ് സുലഭമായി ലഭിക്കുക. ആവശ്യമുള്ളവർക്ക്  കാർ പിക്ക് അപ്പും ഡ്രോപ്പ് ഓഫും ഉണ്ടാകും 

പുരുഷന്മാരാണ് അംഗങ്ങളാവുക. എന്നാൽ  ക്രിസ്തുമസ്, ഓണം, ഈസ്റ്റർ എന്നിവയ്ക്ക് പാർട്ടിയിൽ ഭാര്യയ്ക്കും വരാം. അന്നത്തെ ആഘോഷം ശനിയാഴ്ചകളിലാണ്.

ലോങ്ങ് ഐലൻഡിലെ കൊട്ടീലിയൻ  റെസ്റ്റോറന്റാണ്  ഇപ്പോൾ വേദിയായി നിശ്ചയിച്ചിരിക്കുന്നത്.  

തൽക്കാലം 100 പേർക്കാണ് അംഗത്വം. അതിൽ അമ്പതില്പരം പേര് ഇതിനകം ചേർന്ന് കഴിഞ്ഞതായി സജി ഹെഡ്ജ് അറിയിച്ചു. ചെറിയൊരു അംഗത്വ ഫീസും പ്രതിമാസ പരിപാടിയുടെ ചെലവുമാണ് ഉണ്ടാവുക. ഹോട്ടലിൽ പോകുന്നത് വച്ച് നോക്കുമ്പോൾ ചെറിയ തുക മാത്രം.

ഇത്തരമൊരു ക്ലബ് നിലവിൽ മലയാളികൾക്കായി അമേരിക്കയിലൊരിടത്തും ഇല്ല എന്ന് കരുതുന്നതായി സജി ഹെഡ്ജ് പറഞ്ഞു. അതിനാൽ  കൂടുതൽ സ്ഥലങ്ങളിൽ  ക്ലബ് തുടങ്ങാനാവും 

ക്ലബിന്റെ ആദ്യ സമ്മേളനം ലോംഗ്  ഐലൻഡിൽ കൊട്ടീലിയൻ  റെസ്റ്റോറന്റിൽ  ക്ഷണിക്കപ്പെട്ട  അതിഥികളെ പങ്കെടുപ്പിച്ച് നടന്നു. കലാപരിപാടികളടങ്ങിയ സൗഹൃദമേളയായി അത് മാറി. വൻവിജയമായിരുന്നു അത്. ജെംസൺ കുര്യാക്കോസ്-ദിവ്യ ജെയിംസ് എന്നിവരുടെ ഗാനമേളയായിരുന്നു പ്രധാന കലാപരിപാടി. നാട്ടിൽ നിന്ന് അഭജിത്ത് എസ്, ഫെമി ഷാജി എന്നിവർ ലൈവ് സ്ട്രീമിൽ ഇൻസ്ട്രമെന്റ് വായിച്ചു. ബാലഭാസ്കറിന് ശേഷമുള്ള ശ്രദ്ധേയനായ വയലിനിസ്റ്റാണ് അഭിജിത്ത്.

സജി ഹെഡ്ജ് എല്ലാവരെയും സ്വാഗതം  ചെയ്തു. 

സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
സൗഹൃദത്തിന്റെ പുതിയ പാത തുറക്കാൻ ഹെഡ്ജ് ക്ലബ് ന്യു യോർക്കിൽ രൂപം കൊണ്ടു  
Join WhatsApp News
ഹെഡ്ജ് മത്തായി, 2021-10-06 20:32:33
ഇതൊന്നും പുതിയ ഏർപ്പാട് അല്ലല്ലോ സാറേ. പഴയ സംഗതികൾ ഒരു പുതിയ പേര്. അവിടെ വന്നു തിന്നാനും കുടിക്കാനും ഇരിക്കാനും പാട്ട് കേൾക്കാൻ എല്ലാം കാശ് തരണം അല്ലോ? ഒന്നും ഫ്രീ ഒന്നുമല്ലല്ലോ. അപ്പൊ പിന്നെ ഒരു ബിസിനസ്. അങ്ങനെ ഈ ബിസിനസ് തഴച്ചു വളരട്ടെ എന്ന് ആശംസിക്കുന്നു
Thomas 2021-10-07 08:13:10
ഇപ്പോൾ അന്നേരം ഈ ഉള്ള ക്ലബ്ബുകളും അസോസിയേഷനും ഒന്നും പോരാ അല്ലേ .... എന്ത് കോപ്രായം കാണിച്ചാലും കൊറെ ഉണ്ണാക്കൻമ്മാർ ഉണ്ട് ഒരു പണിയും ഇല്ലാതെ അതും പൊക്കി നടക്കും ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക