Image

മാരിയും ചിരുതയും ( കവിത : ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 30 October, 2021
മാരിയും ചിരുതയും ( കവിത : ദീപ ബിബീഷ് നായര്‍)

മാരിവന്നേ മഴക്കാറു വന്നേ
മലവെള്ളമൊന്നാകെ പാഞ്ഞു വന്നേ

മലകള്‍ക്കുമപ്പുറം കാടുകേറിപ്പോയ
മാരന്റെ പെണ്ണവള്‍ ചെറു ചിരുത

മഴ പെയ്തു മണ്ണതില്‍ പൂണ്ടൊരു
മാടത്തില്‍
മനംനൊന്തു മൂലയ്ക്കിരിപ്പാണല്ലോ

മലയമ്മ വാഴുന്ന കോവിലും കാട്ടിലെ
പുഴവെള്ളപ്പാച്ചിലില്‍ കൊണ്ടു പോയേ

മറുകര കാണുവാനിട്ട മുളങ്കോലും
മാനത്തിന്‍ പെയ്ത്തിലൊലിച്ചു പോയേ

മഴ വന്നുരുള്‍പൊട്ടി മലവെള്ളം പാഞ്ഞപ്പോ
മുട്ടൊപ്പമെത്തുന്ന ചേറും കല്ലും

കരടങ്ങളൊന്നാകെ  പാറിപ്പറന്നപ്പോള്‍
ചിരുത തന്‍ മക്കളെ പുഴ കടത്തി

മാടം പണിയണം, മണ്ണൊക്കെ മാറ്റണം
മാനം തെളിയണേ മാരിയമ്മേ......




ദീപ ബിബീഷ് നായര്‍


Join WhatsApp News
Raju Thomas 2021-11-01 21:05:05
ഈ കവിതപോലൊക്കെ എഴുതുന്നില്ലെങ്കിൽ, എഴുതാനാവില്ലെങ്കിൽ, ഞങ്ങളൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക