Image

പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം

Published on 04 November, 2021
 പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവനേതൃത്വം

പെര്‍ത്ത്: ഓസ്‌ട്രേലിയയിലെ പ്രമുഖ മലയാളി അസോസിയേഷനായ പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന് നവ നേതൃത്വവുമായി ഒന്‍പതാം വര്‍ഷത്തിലേക്ക്.

ഒക്ടോബര്‍ 23നു ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ 2021-22ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന് മാതൃകാപരവും അംഗങ്ങളുടെ ജീവ കാരുണ്യവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനത്തിന് ഉതകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളുമായി തികച്ചും മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ് പെര്‍ത്ത് യുണൈറ്റഡ് മലയാളി അസോസിയേഷന്‍. മുന്‍ പ്രസിഡന്റ് ലിജു പ്രഭാത് അധ്യക്ഷനായ മീറ്റിംഗില്‍ സെക്രട്ടറി റിച്ചി ജോണ്‍ കഴിഞ്ഞ ഒരു വര്‍ഷത്ത പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജനു തോമസ് ഫൈനാന്‍ഷ്യല്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പ്രസിഡന്റ് ബാബു ജോണ്‍, സെക്രട്ടറി ജോമോന്‍ ജോസഫ്, ട്രഷറര്‍ ജോ പ്രവീണ്‍ എന്നിവരോടൊപ്പം വിപുലമായ ഒരു കമ്മറ്റിയും രൂപീകരിച്ചു. പുതുതലമുറക്ക് നമ്മുടെ സംസ്‌കാരവും, തനിമയും പകര്‍ന്നു നല്‍കുന്നതോടൊപ്പം തദ്ദേശ്യമായ സംസ്‌കാരത്തോടെ ഇഴകിച്ചേര്‍ന്ന് വളരുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നു നിയുക്ത പ്രസിഡന്റ് പറയുകയുണ്ടായി.


കോവിഡിന്റെ പശ്ചാത്തലത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിച്ചതില്‍ പ്യൂമ പ്രവര്‍ത്തകര്‍ ചാരിതാര്‍ഥ്യം കൊള്ളുന്നു. കിഡ്‌സ് സ്‌കില്‍ ഡെവെലപ്‌മെന്റ്, പ്യൂമ ജലോത്സവം സീസണ്‍ 2, ഓസ്‌ട്രേലിയന്‍ ബുഷ്ഫയര്‍ ചാരിറ്റി സംഭാവന കൂടാതെ പെര്‍ത്തില്‍ മലയാളികളുടെ ഇടയിലുണ്ടായ ആകസ്മിക മരണങ്ങളില്‍ കൈത്താങ്ങാകുവാന്‍ പുമയോടൊപ്പം നിന്ന പെര്‍ത് മലയാളികളുടെ ഉദാര മനസ്‌കതക്ക് നന്ദി. തുടര്‍ന്നും പെര്‍ത്ത് മലയാളികളുടെ നിസീമമായ സഹകരണം പ്രതീക്ഷിച്ചുകൊണ്ടു എന്നും പെര്‍ത്ത് മലയാളികളോടൊപ്പം പെര്‍ത്ത് മലയാളികള്‍ക്ക് വേണ്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക