ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍

സിജോയ് പറപ്പള്ളില്‍ Published on 11 November, 2021
ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍
ന്യൂജേഴ്സി: ശരത്കാലത്ത് കൊഴിഞ്ഞു വീണ വിവിധ വര്‍ണങ്ങളിലുള്ള ഇലകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ ആര്‍ട്ട് ബോര്‍ഡുകള്‍ ശ്രദ്ധേയമായി. ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്കാ പള്ളിയിലെ കുട്ടികളാണ് തങ്ങളുടെ സ്വര്‍ഗീയ മധ്യസ്ഥന്റെ പേര് കരകൗശലത്തിലൂടെ നിര്‍മ്മിച്ചത്.

കുട്ടികളുടെ കലാവിരുത് പള്ളിയിലെ ഓഡിറ്റോറിയത്തില്‍ പ്രദര്‍ശിപ്പിക്കുകയും പ്രേക്ഷകരുടെ രഹസ്യ വോട്ടിങ്ങിലൂടെ സമ്മാനാര്‍ഹമായവ തെരഞ്ഞെടുക്കുകയും ചെയ്തു.
 
ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗും ഇന്‍ഫന്റ് മിനിസ്ട്രയുമാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. മിഷന്‍ ലീഗ് ഡയറക്ടര്‍ ഫാ. ബിന്‍സ് ചേത്തലില്‍, വൈസ് ഡയറക്ടര്‍ സിജോയ് പറപ്പള്ളില്‍, ഓര്‍ഗനൈസര്‍മാരായ ഫിനി മാന്തുരുത്തില്‍, നീതു മുതലപിടിയില്‍, ടോം നെടുംചേരില്‍ എന്നിവര്‍ നേതൃത്വം നല്‍കി.


ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍ശരത്കാല ഇലകള്‍ കൊണ്ട് വര്‍ണ വിസ്മയവുമായി ന്യൂജേഴ്‌സിയിലെ കുട്ടികള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക