വാര്‍ദ്ധക്യ മൗനം (കവിത: രേഖ ഷാജി)

രേഖ ഷാജി Published on 18 November, 2021
 വാര്‍ദ്ധക്യ മൗനം (കവിത: രേഖ ഷാജി)
അകലെ യേതോ 
വരവും കാത്തു 
മിഴിയൂന്നി പ്രതീക്ഷയുടെ
പ്രഭാകിരണവുമായി
ഒരു വൃദ്ധ മാനസം
മൗനമായി  തേങ്ങുന്നു.
ഹൃദയ താളങ്ങളൊക്കെയും
സ്‌നേഹമാം  മണിവീണയില്‍
അറിയാതെ  ശ്രുതി
മീട്ടി അകന്നുപോയി.
പ്രിയമാര്‍ന്ന മാനസങ്ങള്‍ നിര്‍ദ്ദയം
തിരസ്‌ക്കരിക്കപ്പെടും മ്പോള്‍.
നോവുന്നു ആ വൃദ്ധ
മാനസങ്ങള്‍.
സ്വന്തമായതൊക്കെയും
നിനച്ചിരിക്കാതെ
നഷ്ട്ട മാവുമ്പോള്‍ അറിയാതെങ്കിലും
മനം വിതു മ്പിപോയി.
അവഗണനയുടെ 
തീരാ വ്യഥയും പേറി
കഴിച്ചുകൂ ട്ടുന്നു
ശിഷ്ട  ജീവിതം.
പിന്നെയും പ്രിയര്‍ക്കായി
സ്‌നേഹം നിറച്ച്
കരുതല്‍  കരുതി
കാത്തിരിക്കുന്നു വീണ്ടും
മക്കള്‍ക്കായി.
പരിഭവങ്ങളില്ലാതെ
പരാതികളില്ലാതെ.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക