Image

ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു

ജോസഫ് ഇടിക്കുള Published on 20 December, 2021
ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു
ഫിലാഡൽഫിയ : കേരള ആർട്സ് ആൻഡ് ലിറ്റററി അസോഷിയേഷൻ ഓഫ് അമേരിക്ക (കല) യുടെ മുൻ പ്രസിഡന്റും ഫോമാ മിഡ്  അറ്റ്ലാന്റിക് റീജിയന്റെ സെക്രട്ടറിയുമായ ഡോ. ജെയ്‌മോൾ ശ്രീധർ ഫോമ  ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു.
 
 ഫോമയുടെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ  വളരെക്കാലമായി സജീവമായി പ്രവർത്തിക്കുന്ന ജെയ്‌മോൾ ഫോമയുടെ വിമൻസ് റെപ്രസന്റേറ്റീവ് ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലത്താണ് ഫോമയുടെ  വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ  50 നഴ്സിംഗ് വിദ്യാർഥികൾക്ക് സ്കോളർഷിപ് ഏർപ്പെടുത്തിയത്. കൂടാതെ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരാ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുവാൻ അനേകം പദ്ധതികൾ അക്കാലത്തു ജെയ്‌മോൾ ശ്രീധറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുകയുണ്ടായി. ഫോമയുടെ വുമൺസ് ഫോറത്തിന്റെ  മികച്ച പ്രവർത്തനങ്ങൾക്കുള്ള ജൂറി അവാർഡും ജെയ്‌മോൾ ഈ വർഷം കരസ്ഥമാക്കിയിരുന്നു.
 
നോർത്ത് അമേരിക്കയിലേക്കുള്ള  മലയാളികളുടെ കുടിയേറ്റം തുടങ്ങിയത് തന്നെ ആരോഗ്യ രംഗത്തുള്ള സ്ത്രീജനങ്ങളും അവരുടെ കുടുംബങ്ങളും വഴിയായിരുന്നു. പുതുതലമുറയിലെ അവരുടെ പ്രതിനിധിയാണ് താനെന്നും മാറിയ ഈ കാലഘട്ടത്തിൽ എല്ലാവരെയും ഒന്നിച്ചു നിർത്തി ആരോഗ്യരംഗത്തുണ്ടായ മാറ്റങ്ങളുടെ ഗുണങ്ങൾ എല്ലാവര്ക്കും ലഭിക്കുവാൻ തക്കവണ്ണം ഒരുപിടി നല്ല ആശയങ്ങളുമായാണ് ഈ രംഗത്തേക്ക് വരുന്നതെന്നും ജെയ്‌മോൾ പറഞ്ഞു. ഗ്രാൻഡ് കാനിയൻ യൂണിവേഴ്സിറ്റിയുമായി ചേർന്ന് ഫോമാ നഴ്സിംഗ് രംഗത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ അമേരിക്കയിലെ മറ്റു യൂണിവേഴ്സിറ്റികളുമായും ചേർന്ന് നടപ്പിലാക്കുവാൻ ശ്രമിക്കുമെന്നും ജെയ്‌മോൾ പറഞ്ഞു.
 
 
2020 ൽ ലോകജനതയെ കീഴടക്കിയ  കൊറോണ സംബന്ധമായ ബുദ്ധമുട്ടുകളിൽ നിന്നും ഒരു പരിധിവരെയെങ്കിലും മലയാളി സമൂഹം കരകയറിയിട്ടുണ്ടെങ്കിലും നമ്മുടെ യുവജനങ്ങളിലും വിദ്യാർത്ഥികളിലും ഉടലെടുത്ത ആരോഗ്യ പ്രശ്നങ്ങളും  മാനസിക പ്രശ്നങ്ങളും ആത്മഹത്യാ പ്രവണത അടക്കമുള്ള  ബുദ്ധിമുട്ടുകളും പല കുടുംബങ്ങളിലെയും കുഞ്ഞുങ്ങൾ അനുഭവിക്കുന്നുണ്ട്. ഫോമയെന്ന ബൃഹദ് പ്രസ്ഥാനത്തിന് അങ്ങനെയുള്ള കുടുംബങ്ങൾക്ക് താങ്ങാകുവാനും അവരിലേക്ക് ഇറങ്ങിച്ചെന്ന്  അവർക്കൊരു തണലാകുവാനും സാധിക്കും. ഫോമയിൽ അങ്ങനെയൊരു പ്രവർത്തനശൈലി കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്.  നോർത്ത് അമേരിക്ക ഉടനീളമുള്ള ഫോമയുടെ മുഴുവൻ അംഗസംഘടനകളുടെയും 12 റീജിയനുകളുടെയും പങ്കാളിത്തത്തോടുകൂടി ആരോഗ്യ, മാനസിക രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു കൊണ്ട് അവരിലേക്കിറങ്ങി പ്രവർത്തിക്കുവാൻ വേണ്ടിക്കൂടിയാണ് തന്റെ സ്ഥാനാർത്ഥിത്വമെന്ന് ഡോക്ടർ ജെയ്‌മോൾ വ്യക്തമാക്കി,
 
യൂണിനെഴ്സിറ്റി ഓഫ് കാൻസസിൽ നിന്നും പി എച് ഡി യും വൈഡ്നർ യൂണിവേഴ്സിറ്റി ഓഫ് ഫിലാഡൽഫിയയിൽ നിന്നും എൻ പിയും കരസ്ഥമാക്കിയ ജെയ്‌മോൾ, വൈഡ്നർ യൂണിവേഴ്സിറ്റിയിൽ പ്രൊഫെസ്സർ ആയി ജോലി നോക്കുന്നു, സി ആർ എൻ പി പ്രാക്‌ടീഷണർ കൂടിയാണ്,
 
കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ അംഗമായ ജെയ്‌മോൾ ഫെഡറേഷൻ ഓഫ് ശ്രീ നാരായണ ഓർഗനൈസേഷൻസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ വൈസ് പ്രസിഡന്റായിരുന്നു. ഇപ്പോൾ  ട്രസ്റ്റീ ബോർഡ് മെമ്പറായി സേവനമനുഷ്ഠിക്കുന്നു.
 
അമേരിക്കൻ അസോസിയേഷൻ ഓഫ് നേഴ്സ് പ്രാക്‌ടീഷനേഴ്‌സ്, അമേരിക്കൻ അസോസിയേഷൻ ഓഫ് കോളേജ് ഓഫ് നഴ്സിംഗ്, ഓൺകോളജി നഴ്സിംഗ് സൊസൈറ്റി, ഈസ്റ്റേൺ നഴ്സിംഗ് റിസേർച് സൊസൈറ്റി തുടങ്ങി വിവിധ പ്രൊഫെഷണൽ ഓർഗനൈസേഷനുകളിൽ അംഗമായി പ്രവർത്തിക്കുന്നു,
കോട്ടയം ജില്ലയിലെ  പാലാ സ്വദേശിനിയാണ്,
 
ഭർത്താവ് സുജിത് ശ്രീധർ, ഐ ടി കൺസൾട്ടന്റാണ്, രണ്ടു മക്കൾ, സിദ്ധാർഥ്, ശ്രേയസ്.
 
ലോകത്തെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമയിൽ വനിതകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇനിയുമേറെ ചെയ്യുവാനുണ്ടെന്നും അതിനു വേണ്ടി നിങ്ങളോരോരുത്തരുടേയും പിൻതുണ അഭ്യർഥിക്കുന്നുവെന്നും ജെയ്‌മോൾ അറിയിച്ചു.
 
see also: 
Jack Daniel 2021-12-22 00:11:17
Vodka must be completely banned
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക