തിരികെ വരൂ നീയെൻ വസന്തമേ.. ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 14 January, 2022
തിരികെ വരൂ നീയെൻ വസന്തമേ.. ( കവിത : പുഷ്പമ്മ ചാണ്ടി )

കോടമഞ്ഞിൽ തണുത്തു വിറങ്ങലിച്ചു നില്ക്കുന്ന മരങ്ങൾ 
കാറ്റത്താടിയുലഞ്ഞ്
ഇലകളെല്ലാം  പറന്നകലുന്ന നേരം,
വാടിയ ഇലകളവിടം വിട്ടുപോകാതെ  
ചുറ്റുംകിടന്നു വട്ടം കറങ്ങുന്നു. 
അതി ശൈത്യം 
വിരലുകളില്ലാത്തപോലെ 
മരവിച്ചങ്ങനെ..! 
എപ്പോഴൊക്കെയോ പൂത്ത ചെടികളിൽ 
അവശേഷിക്കും
കരിഞ്ഞ പൂക്കളോട് 
യാത്ര പറഞ്ഞുപോയതാണു വസന്തം ...
ചുറ്റും കഥകൾ കേൾക്കാൻ ആരൊക്കെയോ ഉണ്ടായിരുന്നിട്ടും
എന്നെ കേൾക്കാൻ ഇല്ലാതെപോയവരെയാണ് ഞാനിപ്പോഴോർക്കുന്നത് ...
ഈ ശിശിരത്തിലുറങ്ങി വസന്തത്തിൽ ഉണരാൻ 
സാധിച്ചിരുന്നെങ്കിൽ ...
കാത്തിരിപ്പിന്ന-  വസാനമായേനെ..

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക