Image

ബൈഡൻ അംഗീകാരം താഴേക്കു വരുന്ന കല്ലു പോലെ (ബി ജോൺ കുന്തറ)

Published on 14 January, 2022
ബൈഡൻ അംഗീകാരം താഴേക്കു വരുന്ന കല്ലു പോലെ (ബി ജോൺ കുന്തറ)

നിർബന്ധിത വാക്‌സിൻ കല്‍പനയും പരമോന്നത കോടതി നിയമവിരുദ്ധം എന്നു പ്രഖ്യാപിച്ചിരിക്കുന്നു.തൊടുന്നതെല്ലാം പാളിപ്പോകുന്നു?


ജോ ബൈഡൻ ഭരണം,  പുറകോട്ടൊന്നു തിരിഞ്ഞു നോക്കൂ,  നിയമവിരുദ്ധ കുടിയേറ്റം, വില കുതിച്ചുകയറ്റം, ക്രമസമാധാന നില, കൈവിട്ടു പോകുന്ന കോവിഡ് രോഗ സംക്രമണം, വിദേശ നയം. ഇതിലെല്ലാം ബൈഡൻ ഭരണത്തിന് ഒരു വിജയം പോലും മുന്നിൽ കാട്ടുവാൻ സാധിക്കുന്നില്ല.


ജോ ബൈഡൻ, കമല ഹാരിസ്  അമേരിക്കൻ ഭരണം  ഏറ്റെടുത്ത ശേഷം ഈ രാജ്യത്തു സംഭവിച്ചതും ഇപ്പോൾ സംഭവിക്കുന്നതുമായ സംഭവങ്ങൾ അവലോകനം ചെയ്താൽ കാണുവാൻ പറ്റും ഇവർ  തൊടുന്നതെല്ലാം പാളി പ്പോകുന്നു ജനതയുടെ ജീവിതത്തിൽ അഭിവൃദ്ധി ഒന്നും വന്നിട്ടില്ല എന്നു മാത്രമല്ല പൊതുജനം പൊതുവെ ബൈഡൻ ഭരണത്തിൽ അസന്തുതഷ്‌ടർ .


തെക്കതിർത്തിയിൽ നിലനിന്നിരുന്ന കുടിയേറ്റ നിയന്ത്രണം എടുത്തുമാറ്റി പണി നടന്നുകൊണ്ടിരുന്ന അതിർത്തിമതിൽ വേണ്ട എന്ന് കൽപ്പിച്ചു പരിണിത ഫലമോ ലക്ഷക്കണക്കിന് എല്ലാത്തരം ആളുകൾ തെക്കൻ രാജ്യങ്ങളിൽ നിന്നും മാത്രമല്ല ലോകത്തെ എല്ലാ കോണുകളിൽ നിന്നും ഇവിടേക്ക് പലായനം തുടങ്ങി. ലക്ഷക്കണക്കിന് ആളുകൾ അമേരിക്കയിൽ ഇടനീളം ഒളിവിൽ കഴിയുന്നു.
ഇൻഫ്‌ളേഷൻ തുടക്കം, അമേരിക്കയിൽ ഉൽപ്പാദിപ്പിച്ചിരുന്ന ഇന്ധനത്തിൻറ്റെ അളവ് മരവിപ്പിച്ചു അതോടെ മറ്റു ഇന്ധന ഉൽപ്പാദകർ അവരുടെയും ശേഷി വെട്ടിക്കുറച്ചു അമിത ലാഭം പ്രതീഷിച്ചു.  ഇന്ധന വില കുതിച്ചു കയറി കയറുന്നു. 


കൂടാതെ, അനാവശ്യമായി, കോവിഡ് കാല ദുരിതാശ്വാസം എന്നപേരിൽ ഇല്ലാത്ത പണം ഉണ്ടാക്കി പൊതുജനതക്കു വാരി വിതറി. ജോലി നഷ്ടപ്പെട്ടവർക്കും അർഹിക്കുന്നതിൽ കൂടുതൽ പണം നൽകി ഇവരെ മറ്റൊരു പണി അന്വേഷിക്കുന്നതിൽ നിരുത്സാഹപ്പെടുത്തി. തൊഴിലാളികളുടെ കുറവും പ്രകടമായി.


മനുഷ്യരുടെ കൈകളിൽ ജോലിയെടുക്കാതെ കിട്ടിയ പണം കുന്നുകൂടി നിർലോഭം ചിലവഴിക്കുവാനും തുടങ്ങി. കോവിഡ് യുഗത്തിൽ ലോകമാസകലം, നിരവധി ഉപയോഗ സാമഗ്രികളുടെ ഉൽപ്പാദനം കുറഞ്ഞു കൂടാതെ കയറ്റി അയക്കുന്നതിലും തീരത്തു വരുന്ന സാധനങ്ങൾ വിതരണം നടത്തുന്നതിലും കാലതാമസം തുടങ്ങി.


വ്യാപാരികൾക്കും വിതരണക്കാർക്കും അവരുടെ കാലിയാകുന്ന ഷെല്‍ഫുകൾ നിറക്കുവാൻ പറ്റാത്ത അവസ്ഥ ഉള്ള സാധനങ്ങളുടെ വില കുതിച്ചുകയറുന്നു സാമ്പത്തിക ശാസ്ത്രത്തിലെ സംഭരണവും ആവശ്യവും ഇതാണ് വില കുതിച്ചു കയറ്റത്തിൻറ്റെ പ്രധാന കാരണം എല്ലാ മേഖലകളിലും കാണാം. നിരവധി സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് വേതനം വർദ്ധിപ്പിച്ചു എന്നാൽ അതെല്ലാം വിലക്കയറ്റം കാർന്നു തിന്നുന്നു.


ക്രമ സമാധാന നില പരിശോധിച്ചാൽ, നിരവതി, ലോസ് ആൻജലസ്, സാൻഫ്രാന്സിസ്കോ പോലുള്ള വൻ നഗരങ്ങളിൽ അക്രമികൾ പകൽ വെളിച്ചത്തിലും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കുന്നത് മാധ്യമങ്ങളിൽ കാണുന്നുണ്ട് ഇതിൽ ഏർപ്പെടുന്നവർ പിടിക്കപ്പെടുന്നില്ല ശിഷിക്കപ്പെടുന്നില്ല. ചെറിയ കുറ്റങ്ങൾ കണ്ടില്ല എന്നു നടിക്കുവാനാണ് നിരവധി പട്ടണ ഭരണ കർത്താക്കളുടെ തീരുമാനം.


ബൈഡൻ തിരഞ്ഞെടുപ്പു കാലം നിരവധി തവണ ആക്രോശിച്ചു, ട്രംപാണ് കോവിഡ് വർദ്ധനക്ക് കാരണം  തന്നെ തിരഞ്ഞെടുത്താൽ കോവിഡ് രോഗം തൻ ഇല്ലാതാക്കും . എന്താണ് ഇന്നത്തെ അവസ്ഥ ഏറ്റവും കൂടുതൽ രോഗികൾ ഉള്ള സമയം, വേണ്ട പരിശോധന സാമഗ്രികൾ ഇല്ല, പരിശോധന നടന്നാൽ ത്തന്നെ ഫലം അറിയുന്നതിന് ആഴ്ചകൾ നോക്കിയിരിക്കണം.


വിദേശ നയത്തിൽ വന്ന വീഴ്ച നാം കഴിഞ്ഞ ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ കണ്ടല്ലോ 13 അമേരിക്കൻ സേനയുടെ ജീവനെടുത്തു. ബൈഡൻ വിദേശ നയത്തിൽ എടുത്ത തീരുമാനങ്ങളിൽ വന്ന തെറ്റുകളാണ് 13 ജവാൻമാരുടെ ജീവനെടുത്തത്. ഇന്നിതാ റഷ്യയും, ചൈനയും ബൈഡനെ പരീക്ഷിക്കുന്നു. യുക്രേനിലും തൈവാനിലും.


ബൈഡനും കമലയും മാധ്യമങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്കു നൽകുന്ന ഉത്തരങ്ങൾ നോക്കൂ പലപ്പോഴും ബൈഡൻ പറയുന്നത് ആർക്കും പിടികിട്ടുന്നില്ല അയാൾ ഉച്ചരിക്കുന്ന വാക്കുകൾ പോലും മുഴുവൻ പുറത്തു വരുന്നില്ല. കലയോ ചോദ്യങ്ങൾക്ക് ഉത്തരം തുടങ്ങുന്നതുതന്നെ ഒരു പരിഹാസ ചിരിയോടെ.


 അഭിപ്രായ വോട്ടിൽ ബൈഡൻ, കമല ഭരണo അംഗീകരിക്കുന്നവരുടെ എണ്ണം ഇപ്പോൾ 30 ശതമാനം ഇത് പ്രസിഡൻറ്റുമാരുടെ ചരിത്രത്തിൽ മുൻ പ്രസിടൻറ്റ് നിക്‌സൺ മാത്രമേ നേരിട്ടിട്ടുള്ളു. ഈ സാഹചര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഉണർന്നിരിക്കുന്നു വരുന്ന ഇടക്കാലതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മുഴുവൻ പിടിച്ചെടുക്കണം എന്ന വാശിയിൽ അതു സംഭവിച്ചാൽ ബൈഡൻ കമല ഭരണം ഒരു കാലാവധി ഭരണമായി മാറും എന്നതിൽ സംശയിക്കേണ്ട.

 

 

Boby Varghese 2022-01-14 14:30:03
Obama used to say that elections have consequences. Very true. We elected Biden and see the consequences. Good thing that Trump was the President in 2000. With Biden in 2000, at least 2 million would have been dead. Biden's biggest failure is inflation. He does not even understand the meaning of the word inflation. During the time of Presidents Ford and Carter we have seen similar inflation rates. OPEC countries raised the price of oil significantly during their times and we paid the price. Biden is too senile to understand that scenario.
former democrat 2022-01-14 19:12:46
Trump has to come back to make this nation great again. There are a bunch of losers still supporting blm and biden. what a shame.
JACOB 2022-01-14 19:32:36
During election campaign, Biden said he will stop Covid in 3 months. Everyone said it could not be done. Biden tried, he coul not do it either. Joe Biden's primary aim is to keep Hunter Biden out of jail. The AG Garland looks like bad character in a Sherlock Holmes story.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക