Image

അമേരിക്കൻ മലയാളികൾ ആർക്കൊപ്പം? 'LIVE

Published on 16 January, 2022
അമേരിക്കൻ മലയാളികൾ ആർക്കൊപ്പം? 'LIVE
Join WhatsApp News
ജോസഫ് കിണറ്റിൽ, 2022-01-17 19:09:20
കൊള്ളാം നല്ല ഡിബേറ്റ് ആയിരുന്നു. ഇല്ല, ഇവിടെ ഇരയ്ക്ക് നീതി കിട്ടിയില്ല കാരണം പ്രതിയായ ബിഷപ്പ് വലിയ മത അധികാരിയും എല്ലാ തുറയിലും ഒത്തിരി സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയുമായിരുന്നു. ഇവരുടെയൊക്കെ മുമ്പിൽ രാഷ്ട്രീയക്കാരും ബുദ്ധിജീവികളും മതനേതാക്കളും പോലീസുദ്യോഗസ്ഥരും വക്കീലന്മാരും എന്തിന് ജഡ്ജി പോലും തലകുമ്പിട്ടു തൊഴുതു പിടിച്ചുനിൽക്കും എന്ത് കുറ്റം ചെയ്താലും അവരെയൊക്കെ രക്ഷിക്കാനാകും രാഷ്ട്രീയ നേതൃത്വവും ജഡ്ജിമാരും 90 ശതമാനവും നില് കൊണ്ടിട്ടുള്ളത് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയും ഇത്തരം തെറ്റായ ഒരു വിധിയായി എന്നത് പകൽ പോലെ വ്യക്തമാണ്. ഇവിടെ സത്യവും നീതിയും കുഴിച്ചു മൂടപ്പെട്ടു പ്രതിയായ ബിഷപ്പിനെ രക്ഷിക്കാൻ ഊരിയെടുക്കാൻ ജഡ്ജ് അടക്കമുള്ളവർ ശ്രമിച്ചിട്ടുണ്ട്. ഏത് മതത്തിൽ പെട്ടവരായാലും അച്ഛന്മാരും പട്ടക്കാരും ബിഷപ്പ്മാരും സ്വാമിമാരും മുല്ലമാരും എന്ത് കുറ്റം ചെയ്താലും ഊരി പോരുന്നു. ഇത്തരം വ്യവസ്ഥകൾക്കെതിരെ ജീസസ് ക്രൈസ്റ്റ് മാതിരി ഉള്ളവർ വീണ്ടും ചാട്ടവാർ എടുക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇവരുടെയൊക്കെ കൈകാലുകൾ മുത്തുന്നതും ഇവർക്ക് അധികാരം കൊടുക്കുന്നതും പണം കൊടുക്കുന്നതും നമ്മൾ ഒക്കെ തന്നെയാണ്. എന്നിട്ട് നമ്മുടെ തലയിൽ കയറിയിരുന്ന് കാഷ്ടിക്കുകയും ചെയ്യും. ഉണരുക ജനമേ ഉണരുക നീതിന്യായ വ്യവസ്ഥകളെ.. ഇവിടെ തന്നെ ഒന്നു നോക്കൂ നമ്മുടെ സംഘടനകളിലെ, ഫൊക്കാനയിലെ, ഫോമയിലെ വേൾഡ് മലയാളിയിലെ എന്തെങ്കിലും ഒരു ഫങ്ക്ഷൻ ഉണ്ടെങ്കിൽ key speaker ആദ്യത്തെ സ്പീക്കർ, ഉദ്ഘാടകൻ, ആശീർവദിക്കുന്നവാൻ എല്ലാം ബിഷപ്പ്മാരും അച്ഛന്മാരും സ്വാമിമാരും ആയിരിക്കും. അവർക്ക് സമയം ബാധകമല്ല. പ്രസംഗത്തിൽ നീണ്ട പ്രസംഗത്തിൽ എന്ത് വിഡ്ഢിത്തരം വിളിച്ചു പറയാം. പള്ളിയിൽ ചെന്നാൽ അവരുടെ നീണ്ട നീണ്ട ആവർത്തന വിരസമായ പ്രസംഗങ്ങൾ കേട്ടുകേട്ട് മടുത്തു ഇവിടെ നമ്മുടെ Secular വേദികളിൽ ഇവരെ ആദരിച്ചു കൊണ്ടുവന്നു വീണ്ടും ഇത്തരം ബോറടി പ്രസംഗങ്ങളും എല്ലാം അവരുടെ വായിൽ നിന്ന് കേട്ട് കേട്ട് മടുത്തു. ഈ സ്ഥിതിയിൽ അവർ എന്ത്രു പാതകം ചെയ്താലും അവർ രക്ഷപ്പെടും അവർക്കെതിരെ ശബ്ദിക്കുന്ന സാധാരണക്കാരന് ചവിട്ടി പുറത്താക്കും ഈയൊരു ചിന്താഗതിയും നിലപാടും മാറിയാലേ നമ്മളൊക്കെ രക്ഷപ്പെടുകയുള്ളൂ. ഇത്തരം വിധേയതങ്ങളും അടിമതങ്ങളും അവസാനിക്കണം. എത്ര വമ്പൻ ആണെങ്കിൽ പോലും നമ്മൾ ശരിയുടെ പക്ഷത്ത് നിൽക്കണം. മതവും മത മേധാവികളും ഒന്നും ഇല്ലാതെ തന്നെ നമുക്ക് നല്ലവരായി ജീവിക്കാം.എന്ന് മനസ്സിലാക്കുക നീതിയുടെ കൂടെ നിൽക്കുക. അന്യായത്തിന് എത്ര വമ്പൻ ആയാലും കൂട്ടുപിടിക്കാൻ പോകരുത് . ഈ കന്യാസ്ത്രീയുടെ പക്ഷത്തും തെറ്റുണ്ട് എന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പ് തന്നെയാണ് കുറ്റക്കാരൻ എന്ന് എൻറെ സാമാന്യബുദ്ധി പറയുന്നു. രണ്ടുപേരും സമ്മതിച്ചുള്ളസെക്സാണ് ചെയ്തതെങ്കിൽ അവർ രണ്ടുപേരും സഭയുടെ ബ്രഹ്മചര്യവ്രതം തെറ്റിച്ചു. ഫ്രാങ്കോയെ ഡിസ്മിസ് ചെയ്യണം അല്ലെങ്കിൽ അയാൾ റിസൈൻ ചെയ്യണം. ഇന്ത്യയുടെ നീതി വച്ചുനോക്കുമ്പോൾ അമേരിക്കൻ നീതി ഒത്തിരി ഒത്തിരി ബെറ്റർ ആണ്. perfect എന്ന് ഞാൻ പറയുന്നില്ല. കേരളത്തിലും ഇന്ത്യയിലും ഏതെങ്കിലും ഇൻഫ്ലുവെൻസ് (influvence) ഉള്ളവർക്കേ justice ലഭിക്കാറുള്ളൂ എന്ന് ഈ വിധി ഒന്നുകൂടെ തെളിയിക്കുന്നു.
വിദ്യാധരന്‍ 2022-01-18 03:21:29
Nun - None -------------------- അമേരിക്കയിൽ കന്യാസ്ത്രീകളുടെ എണ്ണത്തിൽ വളരെ വലിയ കുറവ് സംഭവിച്ചിരിക്കുന്നതായി 2019 ൽ ഫോക്സ് ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. 1960 കളിൽ രണ്ട് ലക്ഷത്തിന് അടുത്ത് ഉണ്ടായിരുന്ന സ്ഥലത്ത് ഇന്ന് അത് മുപ്പതിനായിരം പേരായി ചുരുങ്ങിയിരിക്കുന്നു. അതിവേഗത്തിൽ എണ്ണത്തിൽ കുറവ് വരുന്നത് മാത്രമല്ല, കന്യാസ്ത്രീകളുടെ പ്രായാധിക്യവും സഭയെ വലയ്ക്കുന്നു. 80 വയസാണ് ഇപ്പോഴത്തെ ശരാശരി പ്രായം. അമേരിക്കയിൽ മാത്രമല്ല, ലോകം മുഴുവൻ ഈ ട്രൻഡ് കാണാം. 2015 ൽ എക്കണോമിക്സ് ടൈംസിൽ വന്ന റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിലും സമാനമായ അവസ്ഥയാണ്. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ കന്യാസ്ത്രീകൾ കേരളത്തിൽ നിന്നാണ്. ഓരോ വർഷവും പുതുതായി എൻറോൾ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുറവ് ആണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ ദശകങ്ങളിൽ ഉണ്ടായ സാമ്പത്തിക പുരോഗതിയാണ് ഇതിന് പ്രധാന കാരണം. അറുപതുകളിൽ നാലും അഞ്ചും കുട്ടികൾ ഉള്ള കുടുംബങ്ങളിൽ നിന്നും ഒരാളെ സഭയ്ക്ക് കൊടുക്കുക എന്നത് , പല ദരിദ്ര കുടുംബങ്ങൾക്കും പ്രായോഗികമായ ഒരു രക്ഷപെടൽ ആയിരുന്നു. ജനസംഖ്യാ നിയന്ത്രണം, മെച്ചപ്പെട്ട വിദ്യാഭ്യാസം , കൂടുതൽ തൊഴിലവസരങ്ങൾ, തുടങ്ങിയവയിലൂടെ സാമ്പത്തിക അഭിവൃദ്ധി നേടിയ ഇന്നത്തെ കുടുംബങ്ങളിൽ നിന്ന് പെൺകുട്ടികളെ നേടാൻ സഭയ്ക്ക് കഷ്ടപെടേണ്ടി വരും. സ്വയം തീരുമാനമെടുക്കുന്ന സ്ത്രീകൾ, ജീവിതം മുഴുവൻ സഭയ്ക്ക് വേണ്ടി ഹോമിക്കാൻ ഇന്ന് തയാറാകുന്നില്ല. അതോടൊപ്പം, കോളിളക്കം സൃഷടിച്ച പീഡന കൊലപാതക വാർത്തകളും , സഭ ആ സംഭവങ്ങളിൽ എടുത്ത നിലപാടും പുതിയ തലമുറയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്. കേരളവും തമിഴ് നാടും ഒക്കെ ഉപേക്ഷിച്ച് നോർത്ത് ഈസ്റ്റിലും, നോർത്ത് ഇൻഡ്യൻ ഗ്രാമങ്ങളിലും ആണ് ഇന്ന് സഭ പുതിയ കന്യാസ്ത്രീകളെ തേടുന്നത്. അധികം വൈകാതെ തന്നെ, അന്യ സംസ്ഥാന കന്യാസ്ത്രീകളെ നമ്മുടെ നാട്ടിൽ കണ്ടാൽ അത്ഭുതപെടാനില്ല. സേവനം ആണ് ലക്ഷ്യമെങ്കിൽ അതിന് അനവധി വഴികൾ ഉണ്ട്. സ്വയം ജീവിതം ത്യജിച്ച് പൗരോഹിത്യത്തിന്റെ അടിമകളായി അനേകങ്ങൾ എരിഞ്ഞു തീരുന്ന ഈ വിശ്വാസ കുരുക്ക് വരും ദശകങ്ങളിൽ പൂർണമായും അപ്രത്യക്ഷമാകട്ടെ BEING A NUN IS SLAVERY -
MLK DAY 2022-01-18 03:25:23
The great Martin Luther King Jr. inspired us with so many powerful words, it’s hard to select only a few to share on this important day. Keeping with our agency’s culture of service, we will share one of our favorite quotes: “Life's most persistent and urgent question is, 'What are you doing for others?'” Together, with our community, we honor and recognize #MLKDay.
വിദ്യാധരന്‍ {RAPE/CONSENT?} 2022-01-18 11:14:57
സ്ത്രീകൾ ബലാൽസംഘം ചെയ്യുമൊ , സ്ത്രീകൾ ആൺകുട്ടികളെ / പുരുഷനെ ലൈംഗികമായി പീഢിപ്പിക്കുമൊ ? Yes എന്ന് ഉത്തരം പറഞ്ഞാൽ , അതിന് ഉദാഹരണ സഹിതം വാർത്തകൾ കാണിച്ചു കൊടുത്താൽ അടുത്ത ചോദ്യം വരും സ്ത്രി എങ്ങനെ rape ചെയ്യും അതിന് ശാസ്ത്രിയവും നിയമ പരമായും അടിത്തറയുണ്ടൊ ? ഈ ചോദ്യത്തിന് ഒറ്റ വാക്കിൽ ഉത്തരം പറയാർ ബുദ്ധിമുട്ടാണ് , detail explanation വേണ്ടി വരും . സ്ത്രീ , പുരുഷൻ , പെൺകുട്ടി , ആൺകുട്ടി transgenders ആരും ആയികൊള്ളട്ടെ മാനസികമായ സമ്മതം ( consent ) ഇല്ലാതെ അവരെ ലൈംഗീകമായി ഉപയോഗിക്കുന്നത് sexual abuse ആണ് . Penetration ഉണ്ടായാൽ sexual molestation എന്നല്ല rape ആയി കണക്കാക്കണം എന്ന് നിയമവും പറയുന്നു . ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കു അറിയാവുന്ന ഒരു കാര്യമാണ് സ്ത്രീയുടെ consent ഇല്ലാതെ penetration ബുദ്ധിമുട്ടുള്ള കാര്യമാണ് , consent ഇല്ലാതെ penetration നടത്തണം എങ്കിൽ ബോധം കെടുത്തണം , കെട്ടിയിടണം , അല്ലെങ്കിൽ ഒന്നിൽ കൂടുതൽ ആളുകൾ വേണം . ഇവിടെയാണ് അനങ്ങികൊണ്ടിരിക്കുന്ന സൂചിയുടെ തുളയിൽ എങ്ങനെ നൂൽ കയറ്റും എന്ന ചോദ്യത്തിനു പ്രശസ്തി . ഈ ചോദ്യത്തിനു ഉത്തരമായി നിയമം ശാസ്ത്രത്തിന്റെ കൂട്ടു പിടിച്ചു പറയുന്നു സ്ത്രീയുടെ ശാരീരിക ഘടന വെച്ച് അവൾ അബലയാണ് അല്പസമയം ബലം പ്രയോഗിച്ചാൽ അവൾ കീഴ്പ്പെട്ടു പോകും അതിനാൽ അങ്ങനെ അവൾ നല്കുന്ന consent അംഗീകരിക്കാനാവില്ല എന്നും . ശാസ്ത്രം പറയുന്നു പുരുഷനു ലൈംഗീക കാര്യത്തിൽ സ്ത്രീയെക്കാൾ ദുർബലമായ മനസ്സാണ് അതുകൊണ്ടുതന്നെ മനസ്സിനു ഇഷ്ട്ടമല്ല , അല്ലെങ്കിൽ മനസ്സിനു ഇഷ്ടപ്പെടാത്ത ഒരു സ്ത്രീയാണ് എങ്കിൽ പോലും സ്ത്രീയുടെ ലൈംഗീക താല്പര്യത്തോടെ സ്പർശനമൊ തലോടലൊ അവനെ ഉത്തേജിതനാക്കും ...ശേഷം ചിന്ത്യം !!! . ഇതും partial consent ആണ് ... A partial consent cannot be treated as consent , so it's rape... ഇത് rape നു പുരുഷനെ ശിക്ഷിക്കാൻ നിയമം പറയുന്നതാണ് . അവ എന്തു കൊണ്ട് സ്ത്രീ പുരുഷനെ rape ചെയ്യുമ്പോൾ നിയമം കണക്കിലെടുക്കുന്നില്ല എന്ന് അറിയില്ല . ബാഹ്യമായ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഒരാൾ ലൈംഗിക ബന്ധത്തിനു അനുവദിച്ചത് എങ്കിലും അത് rape ആയി പരിഗണിക്കാം Eg :- പണം , കൊല്ലും എന്ന ഭീഷണി , black mail ,internal marks കൂടുതൽ നല്കണം എങ്കിൽ consent തരണം തുടങ്ങിയ രീതികൾ ഇതു പുരുഷനും , സ്ത്രിക്കും , ആൺകുട്ടിക്കും , പെൺകുട്ടിക്കും ബാധകമല്ലെ ? ഇനി പറയു നിയമപരമായും ശാസ്ത്രീയ പരമായും സ്ത്രി പുരുഷനെ rape ചെയ്യും ആൺകുട്ടികളെ ലൈംഗീകമായി ഉപയോഗിക്കും എന്ന് പറയുന്നതിൽ യുക്തിയില്ലെ ?
Lizzy Ajo Mathew, Cochin 2022-01-18 18:02:11
ക്രൈസ്തവർ പഠിക്കാനുള്ള ഒരുപാട് കാര്യങ്ങൾ സിസ്റ്റർ ലൂസി നമുക്ക് പറഞ്ഞു തരുന്നു മനസിലാക്കിയാൽ നമുക്കും വരും തലമുറകൾക്കും പ്രയോജനം ചെയ്യും അല്ല എങ്കിൽ പഴയപോലെ പൊട്ടകുളത്തിലെ തവള ആയിട്ട് തുടരാം എല്ലാം സ്വയം തീരുമാനിക്കുക !!!
ANNA M NINAN 2022-01-18 18:12:22
പിതാവ് ഒന്നും ചെയ്തില്ല, ചെയ്തെങ്കിൽ തന്നെ തന്റെ കീഴിലുള്ള കുഞ്ഞാടിന്റെ സമ്മതത്തോടെ മാത്രമേ ചെയ്തിട്ടുള്ളൂ... എന്ന് ഇന്നലെ പുണ്യാളനാക്കപ്പെട്ട പിതാവ്... അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി... ഭൂമിയിൽ കയ്യൂക്കുള്ളവന് സമാധാനം...!
TEAM +++ ERNAKULAM 2022-01-18 18:51:02
കോടതിക്ക് മുമ്പിൽ വന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ ജഡ്‌ജ്‌ ഗോപകുമാറിനെ അധിക്ഷേപിക്കുന്ന മാധ്യമ ജഡ്ജിമാരുടെയും മഞ്ഞ ഓൺലൈൻ ചാനലുകാരുടെയും '#ദുഃഖത്തിൽ' ക്രോസ്സും പങ്കുചേരുന്നു. ♦️പൊതുജനവും, പത്രക്കാരും,മീഡിയ ക്കാരും പറയുന്നതിനെ പാൽ സൊസൈറ്റി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയക്കാരൻ പരിഗണിച്ചേ മതിയാവൂ ,പക്ഷേ കോടതിയിൽ വിധി എഴുതാൻ ഇരിക്കുന്ന ജഡ്‌ജി, വിനുവും, വിമതൻ ഷൈജുവും, ശങ്കരൻ വക്കിലും എന്തു പറയും, എന്ന് വിചാരിച്ചു പോയാൽ നിയമ വാഴ്ച്ച സുല്ലിടും . ♦️ അഡ്വക്കേറ്റ് കാളീശ്വരം രാജ് എഴുതിയത് പോലെ നിയമപരമായ ധാർമീകതയാണ് കോടതിയുടെ ധാർമീകത. അതിൻ്റെ അടിസ്ഥാനമാകട്ടെ തെളിവുകളും സാഹചര്യങ്ങളും മുൻകാല കോടതി വിധികളുമൊക്കെയാണെന്ന് ശ്രീ കാളിരാജ് എഴുതുന്നു. ♦️മാധ്യമങ്ങളും, അതുകേട്ട് തീരുമാനം എടുക്കുന്ന മനുഷ്യരും ചേർന്ന് കേസുകളിൽ കുറ്റവാളികളെ നിശ്ചയിക്കാൻ തുടങ്ങിയാൽ നീതിവ്യവസ്ഥയുടെ മരണമണി മുഴങ്ങും. ചർച്ചകൾ കൊണ്ട് കോടതി നടപടികളിൽ ഇടപെടാനാവുമെന്ന് ആരും കരുതരുത് . ♦️ഇരുന്നൂറ്റി അൻപതു പേജിൽ 397 പാരഗ്രാഫുകളിൽ ആണ് ഫ്രാങ്കോ കേസിലെ വിധിന്യായം .സുപ്രധാനമായ ഒരു രേഖ ,മെഡിക്കൽ റിപ്പോർട്ട് പ്രോസിക്യൂഷൻ തിരുത്തിയത് ജഡ്‌ജ് കൈയോടെ പിടിച്ചു .പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികളിൽ സത്യവും അസത്യവും വേർതിരിച്ചെടുക്കാനാവാത്ത വിധം കലർന്നു കിടക്കുന്നതായി തലനാരിഴ കീറി ജഡ്‌ജ്‌ ഗോപകുമാർ വിധിയിൽ വിശദമാക്കുന്നു . ♦️തന്നെ ക്രൂരമായി 13 പ്രാവശ്യം ബലാത്സംഗം ചെയ്ത പ്രതിക് ജീവപര്യന്തം തടവ് മേടിച്ചു കൊടുക്കാൻ മാത്രം തെളിവുകൾ ഉള്ള മൊബൈൽ ഫോൺ ആക്രികച്ചവടകാരനു കൊടുത്തതും ബോബനും മോളിയിലെ തമാശകളെ അനുസ്മരിപ്പിക്കുന്ന ഇരയുടെ വാദങ്ങളും കോടതിക്കു ബോധ്യമായിട്ടും ബിനുവിനും കൂട്ടർക്കും മനസിലായില്ല. ♦️പിസി ജോർജ് പറഞ്ഞത് സത്യം ആണെങ്കിൽ ഫ്രാങ്കോയെ കോടതി പ്രതിയായി വിധിക്കുന്നതിന്റെ ആഘോഷം തലേദിവസം നടന്നപ്പോൾ, കുടിച്ച മദ്യത്തിന്റെ നന്ദി പ്രകാശിപ്പിക്കാൻ ആയിരിക്കും വെറുതെ വിട്ടുകൊണ്ട് വിധി വന്നപ്പോൾ ഒരു ഏമാൻ കോടതികു മുമ്പിൽ നടത്തിയ വികാരപ്രകടങ്ങൾ. ♦️കത്തോലിക്ക സഭയെ അധിക്ഷേപിക്കാൻ അവസരം നോക്കി നിൽക്കുന്ന ഇത്തരം മാധ്യമ, ഉദ്യോഗസ്ഥ മാഫിയകൾ ഇനി അടുത്ത അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കുക. കൂട്ടത്തിൽ ഒരു കാര്യംകൂടി ഓർമിപ്പിക്കുന്നു. ഇനി പഴയത് പോലെ എളുപ്പം ആയിരിക്കില്ല നിങ്ങളുടെ പ്രകടനങ്ങൾ, പൊതുജനത്തെ കബളിപ്പിക്കാൻ ഉള്ള നിങ്ങളുടെ ശ്രമങ്ങളെ ,അതേ നാണയത്തിൽ തിരിച്ചടിക്കാൻ കരുത്തുള്ള ചെറുപ്പക്കാർ ഇപ്പോൾ സഭയിൽ ഉണ്ടെന്ന കാര്യം നിങ്ങൾ മറക്കരുത്. ✝️ *#ടീം_ക്രോസ് #CROSS*
ശാന്തമ്മ ചാർക്കേരക്കുടിയിൽ 2022-01-18 19:41:31
ടീം ക്രോസ് സേട്ടൻ പേരെഴുതാത്തതെന്താ? ഏതൊക്കെ വീട്ടിലാണ് അടുത്ത സന്ദർശനം നടത്തേണ്ടതെന്ന് ഫ്രാങ്കോ പുണ്യാളന് അറിയേണ്ടേ? ഇത്ര നന്നായി എഴുതുന്ന സേട്ടന്റെ വീട്ടിൽ 10 ദിവസം താമസിപ്പിച്ചു നാട്ടുകാർക്ക് കാണിച്ചു കൊടുക്കണം
മോളമ്മ മേലേക്കടവിൽ 2022-01-19 17:03:31
എടീ ശാന്തമ്മോ നീ എന്നാതാടീ ഈ പറയുന്നേ? ഞാൻ എൻറെ അച്ചായനോട് പറഞ്ഞായിരുന്നു കെട്ടോ അച്ചായൻ ഒരു പത്തു ദിവസം ടൂർ പോയി അടിച്ചു പൊളിച്ചു വാ, പുതിയ പുണ്യാളൻ ഇവിടുത്തെ കാര്യങ്ങൾ മുടക്കമില്ലാതെ നോക്കിക്കോളും. അതിയാനെക്കൊണ്ട് തോറ്റു അച്ചായൻ എന്ത് ചെയ്താലും ടൂറിന് പോകുന്നില്ലെടീ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക