പിണറായി വിജയനെ സി പി എം ദേശീയ അധ്യക്ഷനാക്കുമെന്ന വാർത്തയോട് പ്രതികരിക്കാൻ പാർട്ടി വൃത്തങ്ങൾ തയാറായില്ല. കാരണം ലളിതമാണ്: അഖിലേന്ത്യ ജനറൽ സെക്രട്ടറി ആയാൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വരും. സി പി എമ്മിന് അധികാരമുള്ള ഒരേ ഒരു സംസ്ഥാനം കേരളം ആയതു കൊണ്ട് അഖിലേന്ത്യ നേതാവായാലും കേരള ഘടകത്തിന്റെ മേൽ പിണറായിക്കു സ്വാധീനം ചെലുത്താനാവും എന്നതു ശരിയാണ്. പക്ഷെ തുടർ ഭരണം കൂടി നേടി കരുത്തനായി നി