ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

മേരി മാത്യു മുട്ടത്ത് Published on 22 January, 2022
 ഒരല്പനേരം കൂടി കാത്തിരിക്കൂ കാലമേ ! (കവിത :മേരി മാത്യു മുട്ടത്ത്)

കോടമഞ്ഞിന്‍ കാലം പെണ്‍കിളി 
നോവു കൊണ്ടു തേങ്ങി രാവില്‍ 
ആരെയോ കിനാവ് കണ്ടു പോയ് 
തെല്ല് ചൂട് ലേശം കായാന്‍ 
പാതിരാവില്‍ പാവം പൈങ്കിളി 
തേങ്ങി പോയി തെല്ലു നേരം 
ഓര്‍മ്മകള്‍ ഒന്നൊന്നായി ഓടിയെത്തി 
അതില്‍ ചവപ്പും മധുരവും കലര്‍ന്ന നാളുകള്‍ 
ഇന്നിനി ഒരു നാമ്പും മടങ്ങി വരില്ലെന്നോര്‍ത്ത് പോയി 
മക്കള്‍കിളികള്‍ ഓരം ചേര്‍ന്ന് നില്പായി 
അമ്മക്കിളിയുടെ ആയുസ്സിനായി പ്രാര്‍ത്ഥനയോടെ 
കാലവും കടന്നു പോയി 
അമ്മക്കിളിതന്‍ നോവറിയാതെ മക്കള്‍ കാലവും നീക്കി 
രോഗവും കടന്നുകൂടി, അമ്മക്കിളി തന്‍ പ്രാര്‍ത്ഥനക്കുത്തരം  
നല്‍കുമാമൊരുനാളില്‍ 
ആഗ്രഹം  സഫലമായി കുഞ്ഞുമക്കള്‍ കൂടിനെത്തി 
കിനാക്കളെല്ലാം പൂവണിഞ്ഞു 
തെല്ലു യാത്ര കൂടിയുണ്ട് , ഒന്ന് നില്ക്കൂ കാലമേ എന്നാശിച്ചുപോയി .


മേരി മാത്യു മുട്ടത്ത്

 

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക