Image

ഇത്തിരിവെട്ട പ്രഭയിലൂടെ ( കവിത : രമണി അമ്മാൾ)

Published on 24 January, 2022
ഇത്തിരിവെട്ട പ്രഭയിലൂടെ ( കവിത : രമണി അമ്മാൾ)

നിഴൽ നേർത്തു നേർത്തലിയുന്നു
പകൽപ്പക്ഷി മെല്ലെ ചിറകുകളൊതുക്കുന്നു ..
  
മൗനം കനക്കും മുനമ്പിലൂടെ 
ഇരുളരിച്ചെത്താൻ തുടങ്ങുന്നു.
 
കിളികൾ ചേക്കേറാൻ കൂടുതിരയുമ്പോൾ
ഈ  മരച്ചോട്ടിൽ തനിച്ചു ഞാൻ നില്ക്കുന്നു..
.
വഴിതെറ്റിയലയുന്ന പഥികയെനിക്കു  

മുന്നിലെ വഴിയേതെന്നറിയില്ല, ഇരുളാണ് ചുറ്റിനും...

പാതിവഴിയിൽ വിജനതയിൽ,
മുന്നിലെ പിന്നിലെ ശൂന്യതയിൽ,
മിന്നിപ്പൊലിഞ്ഞോരു മിന്നലിന്റെ 
ഇത്തിരിവെട്ട പ്രഭയിലൂടെ 
ഈ ദൂരമത്രയും താണ്ടിയെന്നൊ..? 

വഴിയിതു പലതായ് 
പിരിയുന്നോരിടത്തിൽ
ഇവിടുന്നിനിയെങ്ങോട്ടു തുടരേണ്ടൂ. യാത്ര...?

ദിക്കറിയാതെ പരതുന്ന മിഴികളിൽ,
ഇരുളരിച്ചെത്തി കനക്കുന്നുവെങ്കിലും
മനസ്സിലൊരു 
മൺചിരാതണയാതെ
യുണ്ട്
ആ വെളിച്ചപ്പിറകേ-
യടിവെച്ചിടാം....

Join WhatsApp News
Alice Jomy 2022-01-24 07:31:06
മനസ്സിലെ മൺചിരാത് അണയാതിരിക്കട്ടെ. കവിത ഇഷ്ടം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക