Image

ഒരു ഗുരുവിന്‍റെ ഓര്‍മ്മയ്ക്കായി  (കവിത:  ഡോ. ഈ. എം. പൂമൊട്ടില്‍)

Published on 24 January, 2022
ഒരു ഗുരുവിന്‍റെ ഓര്‍മ്മയ്ക്കായി  (കവിത:  ഡോ. ഈ. എം. പൂമൊട്ടില്‍)

(Written in memory of a great teacher and a man of immense talents, Prof. George Koshy who passed to eternity at the age of ninety. I am blessed to be his student and colleague at C.M.S. College, Kottayam during the period of 1960’s and early 1970’s.)

ഒരു യുഗത്തിന്‍റെ അന്ത്യം കുറിച്ചിതാ 
ഒരു ശ്രേഷ്ടനാം  ഗുരു യാത്രയായി  
മാനുഷര്‍ തന്‍ ഹൃദയങ്ങളില്‍ ദീപ്തമാം 
മായാത്തൊരൊത്തിരി ഓര്‍മ്മകള്‍ ബാക്കിയായ്!
          അദ്ധ്യാപനം തന്‍  തപസ്യയതാക്കിയോന്‍
          വിദ്യ നൈവേദനം നല്‍കി ശിഷ്യരില്‍
          ചിട്ടയില്‍ ജീവിത ശൈലികള്‍ തീര്‍ക്കവെ
           ഒട്ടേറെ നിര്‍വൃതിയില്‍ ചെയ്തു കര്‍മ്മം!


നേത്രുത്വ പാടവം, നല്ല പ്രഭാഷണം,
തേന്മഴയൊഴുകുന്നൊരാലാപനം, 
ആത്മീയ ചൈതന്യ ചിന്ത തന്‍ വൈഭവം,
ഹ! മുഖം വിതറുന്ന സൗമ്യ ഭാവം, 
ആരെയും  വേദനിപ്പിക്കാത്ത മാനസം,
ആയിരുന്നില്ലയോ വന്ദ്യനീ സ്നേഹിതന്‍!
          ഉണ്ടേറെ നക്ഷത്രങ്ങള്‍ വിണ്ണിലെങ്കിലും
          ഉജ്ജ്വലമായതു കാഴ്ചയില്‍ ന്യൂനം
         ആയവയൊന്നതില്‍ മിന്നുന്ന താരകം
         ആയിരുന്നില്ലയോ എന്‍ ഗുരുനാഥന്‍ !  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക