Image

ബ്രിസ്‌ബേനില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു

Published on 31 January, 2022
 ബ്രിസ്‌ബേനില്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭ പുതിയ ദേവാലയത്തിന് തറക്കല്ലിട്ടു

 

ബ്രിസ്‌ബേന്‍: ഓസ്‌ടേലിയയിലെ ബ്രിസ്‌ബേന്‍ കേന്ദ്രീകരിച്ച് 2008-ല്‍ രൂപീകൃതമായ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ഇടവക, തങ്ങളുടെ സ്വപ്ന സാക്ഷാത്കാരമായ ദേവാലയത്തിന് ജനുവരി 23 നു തറക്കല്ലിട്ടു.

2019-ല്‍ പള്ളിയുടെ കെട്ടിട നിര്‍മാണത്തിനായി മക്കെന്‍സി എന്ന സ്ഥലത്ത് വാങ്ങിയ 7.5 ഏക്കര്‍ സ്ഥലത്താണ് വികാരി ഫാ. ജാക്‌സ് ജേക്കബിന്റെ മുഖ്യ കാര്‍മികത്വത്തില്‍ തറക്കല്ലിട്ടത് .

മുറൂക്ക സെന്റ് ബ്രണ്ടന്‍സ് കത്തോലിക്ക പള്ളി വികാരി ഫാ. ഡാന്‍ റെഡ് ഹെഡ്, ആര്‍ക്കിടെക്ട് പീറ്റര്‍ ബോയ്‌സ്, കെട്ടിട നിര്‍മാതാവ് വസിലീസ് എന്നിവര്‍ക്കൊപ്പം ബ്രിസ്‌ബേനിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ചടങ്ങില്‍ പങ്കാളികളായി. ട്രസ്റ്റിമാരായ എബി ജേക്കബ്, ജിതിന്‍ ജയിംസ്, സെക്രട്ടറി അജോ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പള്ളി നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ ജിതിന്‍ തോമസ് നന്ദി പറഞ്ഞു.


കോവിഡ് പ്രതിസന്ധികള്‍ മൂലം ഇടവക മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ ദിയസ്‌കോറോസ് ജനുവരി 22നു ഓണ്‍ലൈന്‍ മുഖേന ചടങ്ങിനു ആശിര്‍വാദം നല്‍കി അഭിസംബോധന ചെയ്തു.

ആഷിഷ് പുന്നൂസ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക