Image

റോയല്‍ വാരിയേഴ്‌സ് ചാന്പ്യന്മാര്‍

Published on 31 January, 2022
 റോയല്‍ വാരിയേഴ്‌സ് ചാന്പ്യന്മാര്‍

 

പെര്‍ത്ത് : ഓസ്‌ട്രേലിയയിലെ പെര്‍ത്ത് ഫോറസ്റ്റ് ഫീല്‍ഡ് ഗ്രൗണ്ടില്‍ നടന്നുവന്നിരുന്ന ടി-20 ഫ്രണ്ട്ഷിപ്പ് കപ്പ് നാലാം എഡിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റോയല്‍ വാരിയേഴ്‌സ് ക്ലബ് ചാന്പ്യന്മാരായി.

ഫൈനലില്‍ മെയ്ലാന്‍ഡ്‌സ് ഫ്രണ്ട്‌സ് ക്ലബിനെ നാലു റണ്ണിനു കീഴടക്കിയാണ് റോയല്‍ വാരിയേഴ്‌സ് ചാമ്പ്യന്മാരായത്.

റോയല്‍ വാരിയേഴ്‌സിനുവേണ്ടി ക്യാപ്റ്റന്‍ പ്രവീണ്‍ വര്‍ഗീസ് ട്രോഫി ഏറ്റുവാങ്ങി. റിച്ചാര്‍ഡ് ലെസ്റ്റര്‍ ആണ് ഫൈനലിലെ താരം. ബെസ്റ്റ് ബാറ്റര്‍, ബെസ്റ്റ് ബൗളര്‍, മാന്‍ ഓഫ് ദ സീരീസ്, മാന്‍ ഓഫ് ദി മാച്ച് എന്നിവര്‍ക്കുമുള്ള ട്രോഫികള്‍, മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്ത് പ്രതിനിധികളായ. സുഭാഷ് മങ്ങാട്, ജസ്റ്റിന്‍ പള്ളിയാന്‍, ഷാജു ഫ്രാന്‍സിസ് എന്നിവര്‍ വിതരണം ചെയ്തു. ജയദേവ് ബാലകൃഷ്ണന്‍ നന്ദി പറഞ്ഞു.


വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ഔദ്യോഗിക ക്രിക്കറ്റ് ക്ലബുകള്‍ക്കായി സീസണില്‍ കളിക്കുന്ന താരങ്ങള്‍ ടൂര്‍ണമെന്റില്‍ വിവിധ ടീമുകളെ പ്രതിനിധാനം ചെയ്തു പങ്കെടുത്തു.

ബിജു നാടുകാണി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക