Image

മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

Published on 31 January, 2022
 മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

 

മെല്‍ബണ്‍ : 1976-ല്‍ സ്ഥാപിതമായ മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയാ (ങഅഢ) യുടെ വാര്‍ഷിക പൊതുയോഗവും 2022-23 വര്‍ഷങ്ങളിലേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും ഫെബ്രുവരി 6 ഞായറാഴ്ച 3 മുതല്‍ ഡാംഡിനോംഗ് യുണൈറ്റിംഗ് ചര്‍ച്ച് ഹാളില്‍ നടക്കപ്പെടും.

പ്രസിഡന്റ് തന്പി ചെമ്മനം അധ്യക്ഷത വഹിക്കും. സെക്രട്ടറി മദനന്‍ ചെല്ലപ്പന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറാര്‍ ഉദയ് ചന്ദ്രന്‍ വരവു് ചെലവു് കണക്കുകളും അവതരിപ്പിക്കും. തുടര്‍ന്ന് തെരഞ്ഞെടുക്കപ്പെടുന്ന വാരണാധികാരിയുടെ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.


പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചു നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പൊതുയോഗത്തിന്േറയും, തെരഞ്ഞെടുപ്പു സംബന്ധമായുള്ള വിശദ വിവരങ്ങള്‍ എംഎവിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും ലഭിക്കുന്നതാണ്. മറ്റു അന്വേഷണങ്ങള്‍ക്കും നോമിനേഷന്‍ ഫോറത്തിനും തന്പി ചെമ്മനത്തിന്റെ 0423583682 നന്പറില്‍ ബന്ധപ്പെടുക.

എബി പൊയ്ക്കാട്ടില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക