Image

ആട്ടക്കഥ ( കവിത : രമണി അമ്മാൾ )

Published on 03 February, 2022
ആട്ടക്കഥ ( കവിത : രമണി അമ്മാൾ )

ഗാന്ധാരിയായ്
കുന്തിയായ്,
പാഞ്ചാലിയായ്,
ദമയന്തിയായ്,
നിറഞ്ഞാടീ
പലയരങ്ങിൽ
നിന്നോടൊത്തന്നു ഞാൻ..!

നിറകാഴ്ചയെ
ഇരുളിനാൽമൂടി
അന്ധതനടിച്ച ഗാന്ധാരി,

വീരശൂരപുത്രർക്കായ്
സ്വയംവരിച്ചപുരുഷന്റെ
മറയിൽ
പരപുരുഷരെപ്രാപിച്ച്
ഭതൃദു:ഖത്താൽ
പുത്രദു:ഖത്താൽ
നീറിദഹിച്ചവൾ കുന്തി.

പാണ്ഡവരഞ്ചുപേർക്കും
സഹധർമ്മിണിയെന്നാലും
ആറാമതൊരാളായി
കർണ്ണനെ മോഹിച്ചവൾ
പാഞ്ചാലി.

നളരാജപത്നി"ദമയന്തി"
ഇണപിരിയാത്ത
പ്രാവുകൾ,
 '"കലി"ബാധിച്ച
നളനോടൊത്ത്
അലയേണ്ടിവന്നവൾ,
പിരിയേണ്ടിവന്നവൾ,

ആടിത്തിമിർത്ത
വേഷങ്ങളിലെനിക്കഷ്ടം
പ്രണയത്തിന്റെ,
കാമത്തിന്റെ,
വിരഹത്തിന്റെ
ദമയന്തി വേഷമായിരുന്നു..
കലിബാധിച്ച നളനായ് നീ
ഇളകിയാടുംവരെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക