Image

പ്രിയദര്‍ശിനി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം വെസ്റ്റേണ്‍ ഓസ്‌ട്രേലിയക് ആവേശോജ്വലമായ തുടക്കം

Published on 03 February, 2022
പ്രിയദര്‍ശിനി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം വെസ്റ്റേണ്‍ ഓസ്‌ട്രേലിയക് ആവേശോജ്വലമായ തുടക്കം



പെര്‍ത്ത്: പെര്‍ത്തിലെ കോണ്‍ഗ്രസ് അനുഭാവികളെ മുഴുവന്‍ ഒരു കുടക്കീഴില്‍ നിര്‍ത്തുന്ന ഒരു കൂട്ടായ്മ എന്ന ദീര്‍ഘനാളത്തെ സ്വപ്നസാക്ഷാത്കാരതിന് സാക്ഷികളാകാന്‍ നൂറുകണക്കിന് കോണ്‍ഗ്രസ് അനുഭാവികള്‍ ഒത്തുചേര്‍ന്നു.

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് ഷെല്ലിയിലെ കൊറിന്‍ന്ത്യന്‍ ഹാളില്‍
വൈകുന്നേരം ആറുമണിയോടെ പ്രോഗ്രാമുകള്‍ക്ക് തുടക്കമായി. ഒഐസിസി സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ തോമസ് ഡാനിയേല്‍ സ്വാഗതം അര്‍പ്പിച്ച് പ്രിയദര്‍ശിനിയുടെ രൂപീകരണത്തെ കുറിച്ചും ലക്ഷ്യത്തെക്കുറിച്ച് വിശദീകരിച്ചു. പ്രിയദര്‍ശിനിയുടെ പ്രസിഡന്‍സ് സുഭാഷ് മങ്ങാട് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ഒ ഐസിസി സ്റ്റേറ്റ് കമ്മിറ്റി മെമ്പര്‍ ജെനീഷ് ആന്റണി, ജിജോ ജോസഫ്, ബിജു ആന്റണി, തോമസ് മാത്യു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി പോളി ചെമ്പന്‍ ആദ്യ മെമ്പര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ശ്രീലേഖ ശ്രീകുമാറിന് ആദ്യ മെമ്പര്‍ഷിപ്പ് വിതരണം നല്കി നിര്‍വഹിച്ചു.

ട്രഷറര്‍ പ്രബീത് പ്രേംരാജ് നന്ദിയും രേഖപ്പെടുത്തി. ജിസ്‌മോന്‍ ജോസ്, അനീഷ് ലൂയിസ്,
ജോജി തോമസ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി ഈ പ്രോഗ്രാം വിജയകരമായി നടത്തുന്നതിന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച നിരവധി കലാപരിപാടികള്‍ പ്രോഗ്രാമിനെ മാറ്റുകൂട്ടി. ശ്രീമാന്‍ ബേസില്‍ വടശ്ശേരി പി ടി തോമസ് അനുസ്മരണ ഗാനം ആലപിച്ചു.

 

പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടുമാരായ ടി സിദ്ദിഖ് കൊടിക്കുന്നില്‍ സുരേഷ് കൂടാതെ ലീഡര്‍ കെ മുരളീധരന്‍ എംപി, ബെന്നി ബഹനാന്‍ എം പി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എംഎല്‍എ മാരായ റോജി എം ജോണ്‍, എം വില്‍സണ്‍ന്റ്, മുന്‍ മന്ത്രി വി എസ് ശിവകുമാര്‍, ശബരിനാഥ്, ഐഎന്‍ടിയുസി നേതാക്കള്‍, രമേശ് പിഷാരടി, ഒ ഐ സി സി നാഷണല്‍ പ്രസിഡന്റ് ബിനോയ് ഹൈനസ് തുടങ്ങി നിരവധി നേതാക്കള്‍ അനുഗ്രഹിച്ച് ആശംസകളര്‍പ്പിച്ചു.

ലോകമാകെയുള്ള കോണ്‍ഗ്രസുകാരായ പ്രവാസി മലയാളികള്‍ക്ക് മാതൃകയാകും വിധം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടത്തുന്നതിനായി 25 അംഗ കമ്മിറ്റിക്ക് രൂപം കൊടുത്തു. പ്രസ്തുത കമ്മിറ്റി കൂടി പ്രിയദര്‍ശിനിയുടെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും.

തോമസ് ഡാനിയേല്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക