Image

ഓർമ്മയ്ക്കും ഓർമ്മയ്ക്കുമിടയിൽ (കവിത: പുഷ്പമ്മ ചാണ്ടി )

Published on 05 February, 2022
ഓർമ്മയ്ക്കും ഓർമ്മയ്ക്കുമിടയിൽ (കവിത: പുഷ്പമ്മ ചാണ്ടി )

മറവിയിൽ ജീവിക്കുന്നവൾക്ക്
ഓർമ്മ നഷ്ടപ്പെട്ടതെങ്ങനെ 
മനസ്സിലാവും... ?
ഇഷ്ടങ്ങളും നഷ്ടങ്ങളും മറഞ്ഞതൊന്നും
അവളറിയുന്നേയില്ല
വിദൂരതയിലേക്കു നീളുന്ന
കണ്ണുകൾ, 
കൺകോണുകളിൽ 
ഉരുണ്ടുകൂടിയ നീർച്ചാലുകൾ,
ആർക്കു വേണ്ടിയോ, എന്തിനു വേണ്ടിയോ 
അതുമവൾക്കറിയില്ല...
സ്മരണകൾ
അയാളിൽത്തുടങ്ങി,
അവളിൽ അവസാനിച്ചുവോ..
നാമങ്ങൾ അന്യമായി,
സ്വയമറിയാതെ ,
ആരെന്നറിയാതെ 
ഉദയാസ്തമനത്തിനിടയിൽ  
കാലഗതിയറിയാതെ 
സ്വയം വിതുമ്പുന്നതിൻ ധ്വനിയും
മറ്റൊരാളുടെ വിലാപമായ് തോന്നുന്നു ..
എന്നിട്ടും അന്തഃകരണം ഓർമ്മകളെ
വിട്ടുനൽകാതെ ..
എന്തൊക്കെയോ മന്ത്രിക്കുന്നു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക