മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട തീര്‍ഥയാത്ര

Published on 09 February, 2022
 മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനിപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ കാല്‍നട തീര്‍ഥയാത്ര

 

മെല്‍ബണ്‍ : സെന്റ് ജോര്‍ജ് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്സ് ദേവാലയത്തില്‍നിന്നും മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് III പാത്രിയര്‍ക്കീസ് ബാവായുടെ തൊണ്ണൂറാമത് ദുഖ്‌റോനോ പെരുന്നാളിനോടനുബന്ധിച്ചു കാല്‍നട തീര്‍ഥയാത്ര നടത്തുന്നു.

ഫെബ്രുവരി 11നു (വെള്ളി) വൈകുന്നേരം 4.30നു പള്ളിയങ്കണത്തില്‍ നിന്നും പുറപ്പെട്ടു 12 നു (ശനി) രാവിലെ എട്ടിനു സെന്റ് ആല്‍ബെന്‍സിലുള്ള സെന്റ് ഇഗ്‌നാത്തിയോസ് എലിയാസ് ചാപ്പലില്‍ എത്തിച്ചേരുന്ന വിധത്തിലാണ് തീര്‍ഥയാത്ര.

ബാവായുടെ ചിത്രംവച്ച് അലങ്കരിച്ച രഥത്തിനു പിന്നില്‍ പ്രാര്‍ഥനാഗാനങ്ങള്‍ ഏറ്റുചൊല്ലിയാണ് തീര്‍ഥാടകസംഘം നടന്നുനീങ്ങുക. ശനിയാഴ്ച പരിശുദ്ധ ഏല്യാസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാളില്‍ പങ്കെടുത്തശേഷം തീര്‍ഥാടക സംഘം മടങ്ങും.

വിവരങ്ങള്‍ക്ക്: ലാല്‍സണ്‍ : 0447600476, ഫാ. ബിജോ :0470208820.

എബി പൊയ്ക്കാട്ടില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക