പെര്‍ത്ത് സീറോ മലബാര്‍ ഇടവക ദേവാലയം വെഞ്ചിരിച്ചു

Published on 13 February, 2022
 പെര്‍ത്ത് സീറോ മലബാര്‍ ഇടവക ദേവാലയം വെഞ്ചിരിച്ചു

 

പെര്‍ത്ത്: പെര്‍ത്തിലെ സീറോ മലബാര്‍ വിശ്വാസികളുടെ ചിരകാല അഭിലാഷമായ സെന്റ് ജോസഫ് സീറോ മലബാര്‍ ഇടവക പള്ളി വെഞ്ചിരിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

ഫെബ്രുവരി 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഓറഞ്ച് ഗ്രോവ്, 347-കെല്‍വിന്‍ റോഡില്‍ പുതിയതായി പണികഴിപ്പിച്ച ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബാനക്ക് മുന്‍പ് നടന്ന വെഞ്ചിരിപ്പിന് വികാരി ഫാ. അനീഷ് പോന്നെടുത്തകല്ലേല്‍ വിസിയുടെ നേതൃത്വത്തില്‍ ഫാ. വര്‍ഗീസ് പാറയ്ക്കല്‍, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേല്‍, ഫാ. മനോജ് കണ്ണംതടത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ പെര്‍ത്തിലെ വിവിധ സഭകളില്‍ പെട്ട മലയാളി വൈദികര്‍ പങ്കെടുത്തു. പള്ളിയോടനുബന്ധിച്ച് പണിതീര്‍ത്ത പാരീഷ്ഹാളും വൈദിക മന്ദിരവും ഒരുമാസം മുന്‍പ് വെഞ്ചിരിച്ച് തുറന്ന് കൊടുത്തിരുന്നു.

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ കോവിഡ് നിയന്ത്രണങ്ങള്‍ കാരണം ബിഷപ്പ് ബോസ്‌കോ പുത്തൂരിന് ചടങ്ങില്‍ പങ്കെടുക്കാനായില്ല. അതിനാല്‍ പള്ളിയുടെ കൂദാശ പിന്നീട് നടത്തും. ഇടവക ട്രസ്റ്റിമാരായ ബെന്നി ആന്റണി , റോയി ജോസഫ്, സിബി തോമസ്, സോണി ടൈംലൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ബിജു നാടുകാണി

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക