Image

ഗോള്‍ഡ് കോസ്റ്റ് മള്‍ട്ടി കള്‍ച്ചറല്‍ സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന് സമാപനം

Published on 16 February, 2022
 ഗോള്‍ഡ് കോസ്റ്റ് മള്‍ട്ടി കള്‍ച്ചറല്‍ സെവന്‍സ് ഫുട്‌ബോള്‍ മാമാങ്കത്തിന് സമാപനം

 

ഗോള്‍ഡ് കോസ്റ്റ്: ഇരുപത് രാജ്യങ്ങളിലെ ടീമുകളെ പങ്കെടുപ്പിച്ചു ഗോള്‍ഡ് കോസ്റ്റ് സ്റ്റോംസ് സ്‌പോര്‍ട്ടിങ് ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മാമാങ്കത്തിന് ഗോള്‍ഡ് കോസ്റ്റില്‍ സമാപനം. ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്റേയും മള്‍ട്ടി കള്‍ച്ചറല്‍ ഓസ്‌ട്രേലിയയുടെയും സഹകരണത്തോടുകൂടിയായിരുന്നു ടൂര്‍ണമെന്റ്.

സ്പാനിഷ് ക്ലബ് ആയ വരിയേഴ്‌സ് എഫ് സി ആണ് ടൂര്‍ണമെന്റ് ജേതാക്കള്‍. ഫൈനലില്‍ അവര്‍ അപേഗ് എഫ് സി (ആഫ്രിക്കന്‍)ആണ് തോല്പിച്ചത്. ആഫ്രിക്കന്‍ ടീമിലെ ജോസഫ് മികച്ച കളിക്കാരനായും എഡി മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. അലബാസ്റ്റര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലായിരുന്നു മത്സരങ്ങള്‍. ചെണ്ട മേളത്തിന്റെ അകന്പടിയോടെയായിരുന്നു ഉത്ഘാടനം.


ഗോള്‍ഡ് കോസ്റ്റ് എം പി മേഘന്‍ സ്‌കാന്‍ലന്‍, ഡോ ചൈതന്യ ഉണ്ണി, ഗോള്‍ഡ് കോസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സി.പി സാജു, ടേസ്റ്റി ഇന്ത്യന്‍ കുസീന്‍ ഡയറക്ടര്‍ ജിംസന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. അഫ്ഗാനിസ്ഥാന്റെ വനിതാ ഫുട്‌ബോള്‍ ടീം ആയിരുന്നു ഫുട്‌ബോള്‍ മേളയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ആഫ്രിക്ക ആണ് വനിതാ വിഭാഗം വിജയികള്‍. പന്ത്രണ്ട് വയസില്‍ താഴെയുള്ളവര്‍ക്കായുള്ള ജൂനിയര്‍ വിഭാഗത്തില്‍ മലയാളികുട്ടികള്‍ അണി നിരന്ന ഗോള്‍ഡ് കോസ്റ്റ് സ്റ്റോംസ് പഞ്ചാബിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കി.

ഏകോപന മികവ് കൊണ്ടും പങ്കെടുത്ത ടീമുകളുടെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായി മാറിയ ഈ സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഗോള്‍ഡ് കോസ്റ്റ് സ്റ്റോംസ് സ്‌പോര്‍ട്ടിങ് സ്‌പോര്‍ട് ക്ലബ്.

ഓസ്‌ട്രേലിയയിലെ ക്യുന്‍ സ്ലാന്‍ഡ് സംസ്ഥാനത്തെ ഒരു പ്രമുഖ നഗരമാണ് ഗോള്‍ഡ്‌കോസ്റ്റ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക