Image

പാത്രിയര്‍ക്കാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 16 February, 2022
 പാത്രിയര്‍ക്കാ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

 

മെല്‍ബണ്‍: ആര്‍ച്ച് ഡയോസിസ് ഓഫ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇന്‍ ഓസ്‌ട്രേലിയയുടെ ഭദ്രാസന കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിലെ ആത്മീയ സംഘടനകളുടെ സഹകരണത്തോടെ ഈ വര്‍ഷം പാത്രിയര്‍ക്കാ ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കം പൂര്‍ത്തിയായി.

ഫെബ്രുവരി 18ന് ഭദ്രാസന അടിസ്ഥാനത്തിലും 20ന് ഇടവക തലത്തിലും പാത്രിയര്‍ക്കാ ദിനാഘോഷം നടത്തപ്പെടും. ഫെബ്രുവരി 18ന് വിപുലമായ രീതിയില്‍ ഭദ്രാസന അടിസ്ഥാനത്തില്‍ നടക്കുന്ന പരിപാടികള്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ മുന്‍ സെക്രട്ടറി അഭിവന്ദ്യ മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയും ശ്ലൈഹീക വാഴ്വുകള്‍ നല്‍കുകയും ചെയ്യും.

എഡി 34-ല്‍ ജെറുസലേം ആസ്ഥാനമായി യേശു ക്രിസ്തു സ്ഥാപിച്ച സഭ ക്രൈസ്തവര്‍ക്കുണ്ടായ പീഡനത്തെതുടര്‍ന്ന് അന്ത്യോഖ്യായിലേക്ക് പാലായനം ചെയ്യുകയും ശ്ലീഹ·ാരില്‍ തലവനായ പത്രോസ് ശ്ലീഹയുടെ നേതൃത്വത്തില്‍ അവര്‍ ശ്ലൈഹീക സിംഹാസനം അന്ത്യോഖ്യായില്‍ സ്ഥാപിച്ച് അവിടെനിന്ന് ആഗോള സഭയുടെ ശ്ലൈഹീക ഭരണം നിര്‍വഹിക്കുകയും ചെയ്തു.

അപ്പോസ്‌തോല·ാരുടെ തലവനായ വിശുദ്ധ പത്രോസ് ശ്ലീഹാ അന്ത്യോഖ്യായില്‍ തന്റെ സിംഹാസനം സ്ഥാപിച്ച് സഭയുടെ അടിസ്ഥാനം ഉറപ്പിച്ചതിന്റെ ഓര്‍മയാണ് പാത്രിയര്‍ക്കാ ദിനാഘോഷമായി സുറിയാനി ഓര്‍ത്തഡോക്‌സ് സഭ കത്തോലിക്കാ സഭ എന്നീ പുരാതന സഭകള്‍ എല്ലാവര്‍ഷവും ഫെബ്രുവരി 22ന് ആഘോഷിക്കുന്നത്.

 

അന്ത്യോഖ്യായില്‍ വച്ചാണ് യേശുവിന്റെ പിന്‍ഗാമികള്‍ക്ക് ക്രൈസ്തവര്‍ എന്ന പേര് ആദ്യമായി ലഭിച്ചത്.
സുറിയാനി സഭാ ഗോത്രത്തിന്റെ പിതാവാണ് പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ എന്നറിയപ്പെടുന്നത്. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്ക് വേണ്ടിയും പരിശുദ്ധ സഭയ്ക്ക് വേണ്ടിയും ഈ ദിനം വിശ്വാസികള്‍ പ്രത്യേകമായ പ്രാര്‍ഥനകള്‍ നിര്‍വഹിക്കും.

18ന് നടക്കുന്ന ഭദ്രാസന അടിസ്ഥാനത്തിലുള്ള പ്രോഗ്രാമില്‍ അന്ത്യോഖ്യാ സിംഹാസനവും അപ്പോസ്‌തോലിക പിന്തുടര്‍ച്ചയും എന്ന വിഷയത്തില്‍ റവ. ഡോ. ജേക്കബ് ജോസഫ് കശീശ പ്രബന്ധം അവതരിപ്പിക്കും. വിവിധ ദേവാലയങ്ങളിലെ വിശ്വാസികള്‍ ഒരുക്കുന്ന സുറിയാനി പാരന്പര്യത്തിലുള്ള കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

Zoom Link: https://us02web.zoom.us/j/7518458315
Date: 18-Feb-2022 7:00 PM (AEST)
Meeting ID: 751 845 8315
Password: 275050

വിശദവിവരങ്ങള്‍ക്ക് സ്‌പെഷ്യല്‍ കമ്മിറ്റി മെന്‌പേഴ്‌സുമായി ബന്ധപ്പെടുക.

Fr. George Varghese (0470 606 708)
Sanju George (0435 938 866)
Eldo Issac Kollaramalil (0467 215 471)

എബി പൊയ്ക്കാട്ടില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക