Image

ദ്വന്ദ്വയുദ്ധം (കവിത: ബെന്നി ന്യൂജേഴ്‌സി )

ബെന്നി ന്യൂജേഴ്‌സി Published on 22 February, 2022
ദ്വന്ദ്വയുദ്ധം (കവിത: ബെന്നി ന്യൂജേഴ്‌സി )

അടിമയായി പണിയെടുപ്പിച്ചു പണിയെടുപ്പിച്ച് 
കൊല്ലുവാണേ എന്നെയീ പൂതന മാനേജര്‍ ശൂര്‍പ്പണക... 
'Poetess... this is my America...  my America...'
തലതെറിച്ച മൈക്രോസോഫ്റ്റ് എക്‌സല്‍... കീറാമുട്ടിയാം എക്‌സല്‍!  
ഇന്നലെ പെയ്ത പുതുമഴക്ക് ഇന്നു തളിര്‍ത്ത തകരമാത്രം  നീ! 

അക്കങ്ങള്‍... നിര്‍ജ്ജീവമാം വെറും അക്കങ്ങള്‍ 
ഭ്രാന്ത് പിടിപ്പിക്കുന്ന ഫോറമുലകള്‍, കൂട്ടല്‍ കീഴിക്കലുകള്‍ 
തേനീച്ചപോല്‍ കണ്‍കള്‍ കൊത്തിപ്പറിക്കുന്ന ബില്‍റ്റ് ഇന്‍ ഫംഗ്ഷനുകള്‍  
കവയത്രിയാം എന്നുറക്കം കെടുത്തും വേതാളങ്ങള്‍.
അക്ഷരങ്ങള്‍.. എന്‍ കാമുക... സഖേ..  പ്രിയനേ... എന്റെ ഭാവനേ...
അക്കങ്ങളെന്നെ വേട്ടയാടുന്നു... 
അക്ഷരങ്ങള്‍ എടുത്തിട്ട് അക്കങ്ങള്‍ മാറ്റി പിടിപ്പിച്ചു 
നശിച്ച എക്‌സല്‍, അവന്‍ വല്യ ശബ്ദത്തില്‍ അലറുന്നു... കൊലവിളിക്കുന്നു.  

'This is America...  keep your lover at home, not at work...
Here, sweat it out.....   numbers... mere numbers....  and hard numbers...'
The Korian boss shouted  at me mercilessly staring at my eyes...
'What...  don't you know the difference between numbers and letters?! 
Coming from the country, the inventers of ZEROS!
Hired you, believing you a master of NUMBERS!'

'Boss.....   in the beginning... It was osund... then words.... words..... 
Words then dated letters. Letters smartly chained the words!
Your dead numbers. Who wants?'
Kavi shouted.... that reosnated in the valleys of that multi-storied Manosn....
'My letters... my letters to beautiful words... immortal words... innocent osunds ...  and to great stories....
I want to be a great story-teller. What you know... You mere numbers.... mere numbers...'

അക്ഷര കാമുകന്‍ പൂക്കളായ്  വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു..
അക്കങ്ങള്‍ ആസൂയപ്പെട്ടു..
'We never thought .. Letters are this mesmeric!'
She smiled back..Hugging her lover.. Life ....Numbers.
You are mere numbers!
എന്നക്ഷരമേ... അക്കങ്ങളീ മോണിട്ടറില്‍ തുള്ളിക്കളിച്ചെന്നെ നോക്കി ചിരിക്കുന്നു...
പറഞ്ഞു ഞാന്‍ ... 
'അറിയില്ലയോ... ആദിയില്‍ വചനം, വചനം ദൈവമായത്?
ശബ്ദങ്ങള്‍ വാക്കുകളായ് ഭാവനതന്‍ വിഹായസ്സില്‍...   
അതറിയാത്ത വെറും പമ്പരവിഡ്ഢികള്‍!
വാക്കിന്റെ വിലയറിയാത്ത വെറും വിഡ്ഢിക്കോമരങ്ങള്‍
നിങ്ങള്‍ പണിതുയര്‍ത്തും അക്കങ്ങള്‍ തന്‍ കൊട്ടാരങ്ങളില്‍,
വാക്കുകള്‍ നാണിച്ചു നില്‍ക്കുന്നു.

വാക്കുകളിട്ട് അമ്മാനമാടുമീ കവയത്രിതന്‍ ഭാവന...
മാന്ത്രിക ഭാവനതന്‍ ഉയിരും വിശ്വമഹാസൗദ്ധങ്ങള്‍...
നിങ്ങളോ...
വാള്‍സ്ട്രീറ്റിലെ വെറും കരുക്കള്‍... കാലാള്‍ പട... ചാവേറുകള്‍.... 
ചക്രവര്‍ത്തിതന്‍ സാമ്രാജ്യo വിസ്ത്രിതമാക്കാന്‍ മുന്നിലേക്കിറക്കി,
കൊലക്ക് കൊടുക്കുന്ന വെറും കാലാള്‍ മാത്രം... ചാവേറുകള്‍... 
നാണമാകില്ലേ... ആദം മുതല്‍ ചൊല്ലിപ്പഠിപ്പിച്ച അക്ഷരവിരോധം.      

കവയത്രി, മാനവ ജിവിതം ഇങ്ങനെയല്ലയോ? 
Me an  ameba in an unsymmetrical number world. Imperfections are perfect!
അക്കങ്ങളെ, ദുഷ്ടരേ, മല്ലയുദ്ധത്തില്‍ കവയത്രിയാമെന്‍ നടുവൊടിയുന്നു...
വാക്കുകളെന്റെ കാമുകന്‍, വിഹായസ്സിന്‍ അവനരികു പറ്റി
പറക്കുന്ന വെറുമൊരു കവയത്രി ഞാന്‍...

നടുവൊടിക്കാന്‍ ഇന്നുമെത്തിയാ എക്‌സല്‍ ഷീറ്റുകാരി,
അക്കങ്ങളിട്ടവള്‍ നൃത്തം ചെയ്യിച്ചു കാണിച്ചെന്നെ അസൂയപ്പെടുത്താന്‍ 
എന്‍ ഭാവന തന്‍ മോഹിനിയാട്ടം മുഖം കറുപ്പിച്ചു നില്‍ക്കുന്നു...
കവിയത്രിയാമെന്നെ കൂമ്പസാരിപ്പിച്ച് മാനസാന്തരപ്പെടുത്താന്‍,
വെറുമൊരു എക്‌സല്‍ അക്കങ്ങള്‍ക്കെങ്ങിനെയാകും?!
ഹാ... എത്ര നിസാരരാം ബോറന്‍ അക്കങ്ങളെ
എന്റെ ഭാവനതന്‍ നിറക്കൂട്ടുകളെ നിങ്ങള്‍ക്കെങ്ങിനെയറിയാം?...

ഇട്ടെറിഞ്ഞിട്ട് കൈതുടച്ച് സ്ഥലംവിട്ടു ഞാന്‍.. 
നിങ്ങടെ നശിച്ച അക്കക്കണക്കുകള്‍
ഹാ, വെറുമൊരു വൈറസ്സില്‍ തകര്‍ന്നുടഞ്ഞു,
നിങ്ങള്‍തന്‍ ചീട്ടുകൊട്ടാരങ്ങള്‍, വാള്‍സ്ട്രീറ്റിന്‍ അഹന്ത!... 

എടാ.. അക്കങ്ങളെ,
കവയത്രിതന്‍ ഭാവനാലോകത്തിലെ  ദൈവങ്ങളാം വാക്കുകള്‍ തന്‍
മായാജാലത്തിനെ അടുത്തറിയാന്‍ നൂറുജന്മം കൊടുംതപസ്സിരിക്കണം.
നിങ്ങള്‍ വെറും ഈയാംപാറ്റകള്‍!... 
നശ്വരമാം അക്കങ്ങളെ, സ്വസ്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക