Image

മെല്‍ബണ്‍ സിറ്റിയില്‍ സീറോ മലബാര്‍ സഭക്ക് പുതിയ ദേവാലയം

Published on 22 February, 2022
 മെല്‍ബണ്‍ സിറ്റിയില്‍ സീറോ മലബാര്‍ സഭക്ക് പുതിയ ദേവാലയം

 

മെല്‍ബണ്‍: മെല്‍ബണ്‍ സിറ്റിയിലെ സീറോ മലബാര്‍ സഭാ വിശ്വാസികള്‍ക്കു സ്വന്തമായി ഒരു ദേവാലയം എന്ന സ്വപ്നം പൂവണിഞ്ഞു. ഫെബ്രുവരി 19നു രൂപതാധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ നിരവധി വൈദികരുടേയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മം നിര്‍വഹിച്ചു.

പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ മെല്‍ബണ്‍ നഗരത്തിന്റെ ഹൃദയഭാഗത്തായാണ് പുതിയ ദേവാലയം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 250ല്‍ അധികം കുടുംബങ്ങളാണ് ഈ ഇടവകയുടെ പരിധിയില്‍ വരുന്നത്.

കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിനെതുടര്‍ന്നുണ്ടായ രണ്ടു വര്‍ഷത്തെ ലോക്ഡൗണിനെയും അതിജീവിച്ചാണ് ഈ ദേവാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇത് ദൈവത്തിന്റെ അദ്ഭുതകരമായ പദ്ധതിയാണെന്നു വിശ്വസിക്കുന്നതായി മെല്‍ബണ്‍ സീറോ മലബാര്‍ പ്രൊക്യുറേറ്ററും വികാരിയുമായ സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ പറഞ്ഞു.

കൂദാശകര്‍മ്മങ്ങള്‍ക്കുശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ മന്ത്രിമാരും നിരവധി രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു.

 

 

തലശേരി രൂപതയ്ക്കും ഇത് അഭിമാനമുഹൂര്‍ത്തം

മെല്‍ബണ്‍ വെസ്റ്റ് ഇടവക ദേവാലയ നിര്‍മാണത്തിനു നേതൃത്വം നല്‍കി ഫാ. സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ തലശേരി അതിരൂപതാംഗമാണ്. ആദ്യമായാണ് അദ്ദേഹം ഓസ്‌ട്രേലിയയില്‍ മിഷനറി പ്രവര്‍ത്തനത്തിനായി എത്തുന്നത്.

2016-19 വരെ ലത്തീന്‍ രൂപതയിലും സീറോ മലബാര്‍ വിശ്വാസികള്‍ക്കിടയിലും ശുശ്രൂഷ ചെയ്തുവന്ന ഫാ. സെബാസ്റ്റ്യന്‍, 2019 മുതലാണ് മെല്‍ബണ്‍ സിറ്റിയിലേക്ക് സ്ഥലം മാറിവന്നത്. കോവിഡ് മഹാമാരിയുടെ മധ്യത്തില്‍ 2020 നവംബര്‍ 28 ന് പതിയ ദേവാലയത്തിനു തറക്കല്ലിട്ടു. 2022 ഫെബ്രുവരി 19 നു ദേവാലയ നിര്‍മാണം പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക