ബ്രിസ്‌ബേനില്‍ ലതാ മങ്കേഷ്‌കറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

Published on 22 February, 2022
 ബ്രിസ്‌ബേനില്‍ ലതാ മങ്കേഷ്‌കറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു

 

ബ്രിസ്ബേന്‍ : സംഗീതത്തെയും കലാകാരന്മാരെയും കലാകാരികളെയും ആദരിക്കുന്ന ബ്രിസ്‌ബേനിലെ നിസ്വാര്‍ഥ കൂട്ടായ്മ ആയ 'മ്യൂസിക് ലവേഴ്‌സ്' അന്തരിച്ച ഇന്ത്യയുടെ വാനന്പാടി ലതാ മങ്കേഷ്‌കര്‍ക്കായി ഒരു അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

ലതാജിയുടെ ഭൗതിക ശരീരം മൃതിക്ക് കീഴ്‌പ്പെട്ടുവെങ്കിലും അവരുടെ പ്രണയ - വിരഹ -ശോക- സാന്ത്വന- ആര്‍ദ്ര രാഗങ്ങള്‍ മരണമില്ലാതെ എക്കാലവും നമ്മെ വലയം ചെയ്തിരിക്കുന്നുവെന്ന ഒരോര്‍മപ്പെടുത്തല്‍ കൂടിയായിരുന്നു ഈ ചടങ്ങ്.

ഫെബ്രുവരി 19 നു ബ്രിസ്‌ബേന്‍ ഹോളണ്ട് പാര്‍ക്ക് ലൈബ്രറി ഹാളില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി സമൂഹം ചടങ്ങില്‍ പങ്കെടുത്ത് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ചടങ്ങില്‍ ലതാജിയുടെ തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങള്‍ സീമ ശ്രീകുമാര്‍, ഷീജ സജി, രജനി ദിനേശ് എന്നിവര്‍ ആലപിച്ചു.

എബി പൊയ്ക്കാട്ടില്‍

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക