Image

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

Published on 25 February, 2022
 ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസിന് ജന്മനാട്ടില്‍ ഉജ്ജ്വല സ്വീകരണം

തിരുവല്ല: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായയ ഫൊക്കാനയുടെ അധ്യക്ഷന്‍ ജോര്‍ജി വര്‍ഗീസിന്  ജന്മനാട്ടില്‍ പ്രൗഡോജ്വല സ്വീകരണം. ഒരു വിദേശ സംഘടനയുടെ ഭാരവാഹിക്ക് ജന്മനാട്ടില്‍ ലഭിക്കുന്ന ഏറ്റവും ആകര്‍ഷകമായ സ്വീകരണയോഗമായിരുന്നു തിരുവല്ലയില്‍ നടന്നത്.

 ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി തിരുവല്ലയിലെത്തിയ ജോര്‍ജി വര്‍ഗീസിനെ പൗരപ്രമുഖരുടെയും സാമൂഹ്യ രാഷ്ട്രീയ നേതാക്കളുടെയും നേതൃത്വത്തിലാണ് സമ്മേളന ഹാളിലേക്ക് സ്വീകരിച്ചാനയിച്ചത്.   തിരുവല്ല വൈ എം സി എ ഹാളില്‍ നടന്ന സ്വീകരണ യോഗം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്തു. വൈ എം സി എ പ്രസിഡന്റ് ഐപ്പ് അബ്രഹാം അധ്യതവഹിച്ചു. മുന്‍ മന്ത്രിയും എം എല്‍ എയുമായ മാത്യു ടി തോമസ്, മുന്‍ രാജ്യസഭാ ഉപാധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫ. പി ജെ കുര്യന്‍, റവ. ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത, തിരുവല്ല നഗരസഭാ അധ്യക്ഷ ബിന്ദു ജയകുമാര്‍,  എന്നിവര്‍ സ്വീകരണ യോഗത്തില്‍ മുഖ്യാതിഥികളായിരുന്നു.

ലോകത്ത് എവിടെയായിരുന്നാലും മലയാളികളുടെ സംഘശക്തി ആരെയും അത്ഭുതപ്പെടുത്തുന്നതാണെന്ന് യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് ആന്റോ ആന്റണി പറഞ്ഞു. മലയാളികള്‍ എവിടെയായിരുന്നാലും സ്വന്തം നാടിനോടു കാണിക്കുന്ന സ്നേഹത്തിനും സഹായസഹകരണങ്ങള്‍ക്കും കേരളം അവരോട് കടപ്പെട്ടിരിക്കുന്നു വെന്നും  
കേരളം എന്നൊക്കെ പ്രതിസന്ധി നേരിട്ടിട്ടുണ്ടോ എന്നൊക്കെ കരുത്തായും കരുതലായും നിന്നിട്ടുള്ള സംഘടനയാണ്  ഫോക്കാനയെന്നും. നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായ ചരിത്രമാണ് ഫൊക്കാനയ്ക്കുള്ളത്. എം പി പറഞ്ഞു.

നമ്മുടെ നാട്ടുകാരനായ ജോര്‍ജി വര്‍ഗീസാണ് ഫൊക്കാനയെ നയിക്കുന്നത് എന്നത് നാട്ടുകാരായ ഏവര്‍ക്കും അഭിമാനകരമാണ്. മലയാളികള്‍ നെഞ്ചിലേറ്റിയ സംഘടനയാണ് ഫൊക്കാന. എന്നെ ആദ്യമായി ഫൊക്കാനയിലേക്ക് വിളിച്ചത് ടി എസ് ചാക്കോയാണ്.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ അമേരിക്കന്‍ മലയാളികളുടെ സംഭാവനകളെ ആര്‍ക്കും തമസ്‌ക്കരിക്കാനാവില്ലെന്ന് രാജ്യസഭാ മുന്‍ ഉപാധ്യക്ഷനായിരുന്ന പി ജെ കുര്യന്‍ അഭിപ്രായപ്പെട്ടു.  സംസ്ഥാന സര്‍ക്കാരുമായി യോജിച്ചുകൊണ്ട് നിരവധി രാജ്യനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൈകോര്‍ത്ത ചരിത്രമാണ് ഫൊക്കാനയ്ക്കുള്ളത്.

നമ്മുടെ നാട് എല്ലാ അര്‍ത്ഥത്തിലും പുരോഗതി നേടിയെങ്കിലും നമ്മുടെ രാജ്യം ഇന്നും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. ദരിദ്ര ജനതയുടെ എണ്ണത്തില്‍ കുറവുണ്ടാവുന്നില്ല, ഇത്തരമൊരു സാഹചര്യത്തില്‍ ഫൊക്കാനയുടെ ഹായങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും പ്രൊഫ. പി ജെ കുര്യന്‍  അഭിപ്രായപ്പെട്ടു.
വികാസ് സ്‌കൂള്‍ അടക്കമുള്ള വൈ എം സി എ സ്ഥാപനങ്ങളോട് ഫൊക്കാനയും ജോര്‍ജി വര്‍ഗീസും  കാണിക്കുന്ന സ്നേഹാദരങ്ങളോട് ഏറെ നന്ദി അറിയിക്കുന്ന ആമുഖത്തോടെയാണ് സ്ഥലം എം എല്‍ എയായ മാത്യു ടി തോമസ് ആശംസാ പ്രസംഗം ആരംഭിച്ചത്. എന്റെ മണ്ഡലത്തിലെ ഒരു വ്യക്തിയാണ് ഫൊക്കാനയുടെ അധ്യക്ഷന്‍ എന്നത് ഏറെ അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
വ്യക്തികളിലേക്ക് ചുരുങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നാം ജീവിക്കുന്നത്. ഈ കാലത്തും തിരുവല്ലയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ ഒരിക്കലും ഫൊക്കാനയോ, ജോര്‍ജി വര്‍ഗീസോ മുഖം തിരിച്ചിട്ടില്ല.  ജോര്‍ജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഏറെ നന്ദിയോടെയാണ് ഓര്‍ക്കുന്നതെന്ന് മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിക്കാനായി അമേരിക്കയില്‍ എത്തിയ സന്ദര്‍ഭത്തില്‍ ജോര്‍ജിയും കുടുംബവും ഫൊക്കാനയുടെ മറ്റുഭാരവാഹികളും നല്‍കിയ സഹായങ്ങള്‍ ഒരിക്കലും മറക്കാനാവില്ലെന്ന് കൂറിലോസ്
അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ കേരളത്തിന്റെ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ഫൊക്കാനകാണിക്കുന്ന ശ്രദ്ധയും കരുതലും ഏറെ ശ്രദ്ധേയമാണെന്നും റവ. ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്ത പറഞ്ഞു.

ഫൊക്കാന ദേശീയ കോ-ഓഡിനേറ്ററും കേരളാ ടൈംസ് മാനേജിംഗ് ഡയറക്ടറുമായ പോള്‍ കറുകപ്പള്ളി, ഫൊക്കാന വൈസ് പ്രസിഡന്റ് തോമസ് തോമസ്,
ടി എസ് ചാക്കോ (ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ ബാബു സ്റ്റീഫന്‍, ഫിലിപ്പോസ് ഫിലിപ്പ് ( ഫൊക്കാന ട്രസ്റ്റി ബോര്‍ഡ്), ബിജു കൊട്ടാരക്കര
 വികാസ് സ്‌കൂള്‍ ചെയര്‍മാന്‍ പ്രൊഫ. പ്രസാദ് തോമസ് കോടിയാട്ട്, രജ്ഞിത്ത് അബ്രഹാം ( വൈ എം സി എ), രാജു പൂവക്കാല, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രൊഫ. പി ജെ കുര്യന്‍ ജോര്‍ജി വര്‍ഗീസിനെ വേദിയില്‍ വച്ച്  പൊന്നാടയണിച്ച് ആദരിച്ചു. റവ. ഡോ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തിരുമേനി പോള്‍ കറുകപ്പള്ളിയെയും,  ടി എസ് ചാക്കോയെ മാത്യു ടി തോമസ് എം എല്‍ എയും  പൊന്നായണിയിച്ചു.
വികാസ് ഭവന്‍ വിദ്യാര്‍ത്ഥിയായ രാജേഷിന്റെ സംഗീതവും ചടങ്ങിന് കൂടുതല്‍ മികവായി.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക