പക്ഷേ ഒരു കാര്യം. എല്ലാവരും ഓര്‍ക്കുക. കാലവും കോലവും മാറിമാറിവരും പക്ഷേ നാം നമ്മുടെ മൂല്യങ്ങളെ തച്ചുടയ്ക്കരുതേ! പ്രതേയ്കിച്ച് കുടുംബബന്ധങ്ങളെ, മക്കളെ, ഭര്‍ത്താവിനെ, ഭാര്യയെ ഒക്കെ. ഇപ്പോള്‍ വീട്ടമ്മമാര്‍ പോലും സോഷ്യല്‍മീഡിയായില്‍ കിടന്ന് കറങ്ങുകയാണല്ലോ.
ഒരു കാര്യം ഓര്‍ക്കുക ഫേക്ക് ഐഡിയില്‍ ഒരുപാട് വില്ലന്മാര്‍ ഓടിനടപ്പുണ്ട്. അതൊന്ന് ശ്രദ്ധിക്കൂ. ചാടി ഫോളോ ചെയ്യുന്ന സ്വഭാവം അവസാനിപ്പിക്കൂ. വേറെ പണിയൊന്നും ഇല്ലാതെ വെട്ടില്‍ വീഴ്ത്താന്‍ നടക്കുന്ന വീരന്‍മാരാകും അവരില്‍ പലരും. നമ്മുടെ നല്ലമൂല്യങ്ങള്‍ മുറുകെപിടിച്ചാല്‍ അതൊന്നും തച്ചുടക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതിന് ഏറെ വിവേകവും, മുന്‍കൂട്ടികാണാനുള്ള കഴിവും കൂടിയേ തീരൂ.
പല കഥകളും കേള്‍ക്കുമ്പോഴുള്ള സങ്കടം കൊണ്ടെഴുതുകയാണ്. അടുത്ത കാലത്ത് ഒരു 3 വയസ്സുകാരിയെ കൈയ്യും കാലും തല്ലിയൊടിച്ചൊരു കഥ കേട്ടു. അങ്ങനെ പലതും. കാര്യം മറ്റൊന്നല്ല. അമ്മയുടെ കാമുകന്‍ തന്നെ വില്ലന്‍. പക്ഷേ ഇതൊക്കെ വളച്ചൊടിച്ച് കേസുകള്‍ ഇല്ലാതാക്കുന്നതുകൊണ്ട് സമൂഹത്തിന് വീണ്ടും വീണ്ടും ഇങ്ങനെയുള്ള ഹീനകൃത്യങ്ങള്‍ ചെയ്യുവാനുള്ള തൃഷ്ണ വര്‍ദ്ധിക്കയാണ്. അമ്മ സോഷ്യല്‍മീഡിയായില്‍ അലഞ്ഞു തിരിഞ്ഞ് കാമുകനെ കണ്ടെത്തിയതാണ് ഇതിനു പിന്നിലെ രഹസ്യം എന്നാണറിവ്.
'നാടോടുമ്പോള്‍ നടുവെയോടണം' എന്ന പഴഞ്ചൊല്ല് ഓര്‍മ്മ വരുന്നു. അമ്മമാരെ, അപ്പന്‍മാരെ. ഈ പഴഞ്ചൊല്ലിലൊന്നും ചിലപ്പോള്‍ അര്‍ത്ഥം ഉണ്ടാവില്ല. നിങ്ങള്‍ നിങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കൂ. മക്കളെയും ഭാര്യയെയും, ഭര്‍ത്താവിനെയും കുടുംബത്തെയും ഒക്കെ അനാഥമാക്കല്ലേ!
ഗുണ്ടകളും, മയക്കുമരുന്നും നാടോടെ ഓടുന്ന എന്റെ കേരള നാട്ടില്‍ പോരാത്തതിന് ഈ സോഷ്യല്‍ മീഡിയയുടെ അതിപ്രസരം താങ്ങാനാവില്ല. ഇതൊന്നും ആര്‍ക്കും മനസിലാവുന്നില്ലാത്ത ഒരു സമീപനം തന്നെ.
പക്വതയുള്ള കുടുംബിനികളും കുടുംബനാഥന്മാരും ആകാന്‍ ശ്രമിക്കൂ. അപ്പോള്‍ ഈ മീഡിയയ്‌ക്കൊന്നും നിങ്ങളെ തളര്‍ത്താനും, തകര്‍ക്കാനും പറ്റില്ല തീര്‍ച്ച.
പണ്ടൊക്കെ പെന്‍ഫ്രണ്ട്‌സ് ഉണ്ടായിരുന്നു. അന്ന് ഒരു കത്തുവരണമെങ്കില്‍, കിട്ടണമെങ്കില്‍ ഒരാഴ്ചയെങ്കിലും എടുത്തിരുന്നു. ഇന്നിപ്പോള്‍ എല്ലാം നിമിഷനേരം കൊണ്ടല്ലേ.
സോഷ്യല്‍ മീഡിയ തെറ്റാണന്നല്ല. പക്ഷെ അതിന്റെ നന്മതിന്മകള്‍ മനസ്സിലാക്കി പക്വതയോടെ ഫോളോ ചെയ്താല്‍, കുടുംബം നഷ്ടപ്പെടില്ല. പിന്നെ അറിവും സമ്പാദിക്കാം. നമ്മുക്കൊക്കെ ഒരു കൊച്ചു ജീവിതമേയുള്ളൂ. അതിനെ അതിന്റെ പക്വതയോടെ, പരിപാവനതയോടെ സംരക്ഷിക്കൂ.
ജയ്ഹിന്ദ്.