Image

പുകയും അഗ്നിപർവതങ്ങൾ ( കവിത :രമണി അമ്മാൾ )

Published on 03 March, 2022
പുകയും അഗ്നിപർവതങ്ങൾ ( കവിത :രമണി അമ്മാൾ )

ആകാശത്തിന്റെ
സ്വപ്നങ്ങളിൽ
ഇനിയുമെത്രയോ
നക്ഷത്രങ്ങൾ പൂക്കുവാനുണ്ടാവാം... !

ആഴിതന്നഗാധ
മൗനങ്ങളിൽ 
ഇനിയുമെത്രയോ
രത്നങ്ങൾ
കൊയ്യുവാനുണ്ടാവാം...!

ആകാശംപോൽ അനന്തവും
ആഴിപോലത്യഗാധവും.. മനസ്സേ, 
നിന്നുളളിലെ
ചിന്താഭാരങ്ങളെത്രയോ...!
പുകയും
അഗ്നിപർവ്വതങ്ങളെത്രയോ..!

കാടു തിങ്ങും മലയുടെയുള്ളാഴങ്ങളിൽ
ഉരുൾപൊട്ടിയൊഴുകാൻവെമ്പും കദനങ്ങളെത്രയോ..!
വെറുപ്പിന്റെ ചുഴലിയായ്
ഉരുണ്ടുകൂടുന്ന
മണ്ണിന്റെ വിങ്ങലുകളെത്രയോ...!

ചുടുകാറ്റെപ്പോഴും
ഇളകിയാടും പച്ചപ്പുണക്കി
രസിക്കുന്നവൻ...
വേനൽച്ചിതയിൽ കത്തിയമരുന്നു 
മോഹ ജഠരാഗ്നികൾ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക