മമ്മൂട്ടിയുടെ ഭീഷ്മയുടെ ഓസ്ട്രേലയിയന്‍ അവകാശത്തുകയ്ക്ക് സര്‍വ്വകാല റെക്കോഡ്

Published on 07 March, 2022
 മമ്മൂട്ടിയുടെ ഭീഷ്മയുടെ ഓസ്ട്രേലയിയന്‍ അവകാശത്തുകയ്ക്ക് സര്‍വ്വകാല റെക്കോഡ്

 

ഗോള്‍ഡ് കോസ്റ്റ് : മലയാള സിനിമയിലെ സര്‍വ്വകാല ഹിറ്റുകളിലേക്ക് സ്ഥാനം  പിടിക്കാനുള്ള യാത്രയിലാണ് മമ്മൂട്ടി അമല്‍ നീരദ് ചിത്രമായ ഭീഷ്മ. റിലീസ് ചെയ്ത രാജ്യങ്ങളില്‍ വമ്പന്‍ കളക്ഷന്‍ നേടുന്ന ഈ സിനിമ ഓവര്‍ സീസ് ബിസിനസ്സിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഒരു മലയാള സിനിമക്ക് നാളിത് വരെ ലഭിച്ച ഏറ്റവും വലിയ 'കോപ്പി റൈറ്റ് 'തുകയാണ് ആസ്ട്രേലിയ ന്യൂസിലാന്‍ഡ് വിതരണത്തിനായി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോളിവുഡ് കോളിവുഡ് മേഖലയിലെ വമ്പന്‍ ചിത്രങ്ങള്‍ മാത്രം വിതരണം ചെയ്യുന്ന എം കെ യെസ് ഗ്രൂപ്പാണ് സ്വപ്നവിലയ്ക്ക് ഓവര്‍ സീസ് റൈറ്റ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ഭാഷകളില്‍ നിലവില്‍ തിയേറ്ററില്‍ ഉള്ള സിനിമകളില്‍ ഏറ്റവും വലിയ ഇന്റസ്ട്രി ഹിറ്റായ ഭീഷ്മയുടെ അവകാശം സ്വന്തമാക്കിയതില്‍ തനിക്ക് അഭിമാനം ഉണ്ടന്ന് എം കെ എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ താസ് നവനീതാരാജ് പറഞ്ഞു. സിനിമയുടെ അവകാശം സ്വന്തമാക്കിയത് മുതല്‍ വലിയ പ്രതികരണം ആണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. മലയാളികള്‍ക്ക് പുറമെ മമ്മൂട്ടിയുടെ തമിഴ് തെലുങ്ക് പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ യാണ് സിനിമക്കായി കാത്തിരിക്കുന്നത്, അതുകൊണ്ട് തന്നെ ഒരു ഇന്ത്യന്‍ സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ചിത്രത്തിനായി തെയ്യാറാവുന്നതെന്ന് താസ് നവനീത് രാജ് വ്യക്തമാക്കി.

മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ ഓസ്ട്രേലിയ ചാപ്റ്ററും മെല്‍ബണ്‍ ആസ്ഥാനമായ മലയാള സിനിമ വിതരണ കമ്പനി ആയ 'മാസ്സ് മെല്‍ബണും എം കെ എസിനെ സഹായിക്കാനായി രംഗത്തുണ്ട്. ഈ വാരം ആദ്യം തന്നെ ആദ്യ ഘട്ട തിയേറ്റര്‍ ലിസ്റ്റ് പുറത്ത് വിടുമെന്ന് വിതരണക്കാര്‍ അറിയിച്ചു

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക