ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഓസ്ട്രേലിയയ്ക്ക് പുതിയ നേതൃത്വം

Published on 07 March, 2022
 ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷൻ ഓസ്ട്രേലിയയ്ക്ക് പുതിയ നേതൃത്വം

 

വിക്ടോറിയ: ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തു പ്രവർത്തിക്കുന്ന ഗ്രേയ്റ്റർ ജീലോംഗ് മലയാളി അസോസിയേഷനു (GGMA) പുതിയ നേതൃത്വം.

പുതിയ ഭാരവാഹികളായി ജോജി ബേബി (പ്രസിഡൻറ്), ഫ്രാൻസീസ് ദേവസി (വൈസ് പ്രസിഡൻറ്), സിബി ചെറിയാൻ (ജനറൽ സെക്രട്ടറി), ജിൻസി ഡെന്നി (ജോയിൻറ് സെക്രട്ടറി), സാജു എൻ. പീറ്റർ (ട്രഷറർ) എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അജിത് ലിയോൺ ഫെർണാണ്ടസ്, ബെന്നി മോർളി, ബിജു തോമസ്, ഡാലിയ എബി, ഗോവൻ അയ്യപ്പൻ, ജോമോൻ പടയാട്ടി, പ്രിൻസ് ജോസഫ്, സോണിയ നിയോട്‌സ് എന്നിവരെയും തെരഞ്ഞെടുത്തു.

 

 

 

മുൻപ്രസിഡൻറ് ഷാൻറോ കല്ലേലിയുടെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ
അനു സിബി കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ടും ജെന്നി ചാക്കോ വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.

വരും വർഷങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്നും വരും കാല പൊതുപ്രവർത്തനങ്ങൾക്കും ആതുരസേവനത്തിനും മലയാളികളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിക്കുമെന്നും പുതിയ പ്രസിഡൻറ് ജോജി യോഗത്തിൽ പറഞ്ഞു. സിബി, ഫ്രാൻസീസ്, സാജു, ജിൻസി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഷിനോയ് മഞ്ഞാക്കൽ

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക