ഇഷ്ടപ്പെട്ട ജീവിതവും കഷ്ടപ്പെട്ട ജീവിതവും ആർക്കും തിരഞ്ഞെടുക്കാം. ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കുന്നവരിൽ അസാധാരണ ശക്തിയുണ്ടായിരിക്കും; അവരിൽ ലോക നൻമക്കായി അത്യത്ഭുതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ടാവും. കഷ്ടപ്പെട്ട ജീവിതം അനുഭവിക്കുന്നർ മറ്റുള്ളവരിൽ നിന്നുംപ്രീതി ആശിക്കുന്ന ഭീരുക്കളാണ് അക്കൂട്ടർ ജീവിതം ആസ്വദിക്കുന്നില്ല-
Today's thoughts2022-03-13 17:34:32
കുനിഞ്ഞ തലകൾ-
തീരെ ഉയരമില്ലാത്ത, വിശ്വാസത്തിന്റെ
മേൽക്കൂരയിൽ മുട്ടി,കുനിഞ്ഞ വിശ്വാസി
-തലകൾ. ആ തലകൾ തന്നെയല്ലേ രാജ്യഭാരം
കൈയാളുന്നത്. വിശ്വാസത്താൽ അന്ധരായ
ആ കുനിഞ്ഞ തലകൾക്കു സമൂഹത്തിനു
ഗുണകരമായ ഒന്നും ചെയ്യാനാവില്ല.
മൂപ്പരുടെ വിനോദം..2022-03-14 18:31:37
THOUGHTS FOR TODAY; -വലിയൊരു പ്രപഞ്ചം ഉണ്ടാക്കുക അതിൽ പതിനായിരം കോടി ഗാലക്സികളെയും ആ ഗാലക്സികളിലെല്ലാം കോടാനുകോടിക്കണക്കിന് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നിർമ്മിക്കുക.. എന്നിട്ട് പ്രപഞ്ചവലുപ്പം വച്ച് നോക്കിയാൽ ഒരു പൊടി പോലും അല്ലാത്ത ഭൂമി എന്ന ഗ്രഹത്തിൽ കുറെ മനുഷ്യരെ ഉണ്ടാക്കുക. എന്നിട്ട് ഒളിച്ചിരുന്ന് അവരെ സ്നേഹിക്കുക.. ഒളിച്ചിരുന്ന് പരീക്ഷിക്കുക.. അനുസരിച്ചില്ലെങ്കിൽ.. തന്നെ സ്നേഹിച്ചില്ലെങ്കിൽ.. ആരാധിച്ചില്ലെങ്കിൽ..നരക 🔥തീയിൽ ഇട്ട് പൊരിക്കുക.. ഇതൊക്കെയാണ് മൂപ്പരുടെ വിനോദം..naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല