1.കുളിർ കൂടിയ ഐസ്കിടക്ക
ഒരു കോട്ടും സ്യൂട്ടും പാന്റും
ഒരു റോളക്സ് വാച്ച്
ഒരു കണ്ണാടി
ഒരു ജോഡി ഷൂസ്
ഇത്രയും സമ്പാദിച്ചിട്ടും
ആ കോടീശ്വരൻ
കൊണ്ട് പോയത് ഇത്രമാത്രം..!
2. വിറക് വച്ച ഒരു കിടക്ക
ഒരു മുണ്ടും ഷർട്ടും
ഒരു സിറ്റിസൺ വാച്ച്
ഒരു കണ്ണാടി
ഒരു ജോഡി ചെരിപ്പ്
കോടികളൊന്നും സമ്പാദിക്കാഞ്ഞിട്ടും
ആ മനുഷ്യൻ
കൊണ്ട് പോയത് ഇത്രമാത്രം..!
അഗ്നിയിൽ എരിഞ്ഞ ചാരവും
മണ്ണിനടിയിലെ വാസത്തിനു വേണ്ടി
മൽസരിച്ചതൊക്കെ വെറുതെയായി
ഹാ! മരണം എന്ത് രസം ..!