മെല്‍ബണ്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ഏലിയാസ് തോലംകുളത്തിനു യാത്രയയപ്പ് നല്‍കി

Published on 16 March, 2022
 മെല്‍ബണ്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ.ഏലിയാസ് തോലംകുളത്തിനു യാത്രയയപ്പ് നല്‍കി
മെല്‍ബണ്‍: ഫാ.ഏലിയാസ് തോലംകുളത്തിനു സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി മെല്‍ബണ്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളി. മാനേജിംഗ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ മാര്‍ച്ച് 13ന് ആണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത് കഴിഞ്ഞ നാലു വര്‍ഷത്തെ ചുമതലകളില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട അച്ഛന്റെമികവുറ്റ സ്‌നേഹത്തിനുള്ള അംഗീകാരം എന്ന നിലയില്‍ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിന് ഫാ. പ്രവീണ്‍ കോടിയാട്ടില്‍ അധ്യക്ഷത വഹിച്ചു. വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ്കമ്മിറ്റിയും അച്ഛന് ഉപഹാരങ്ങളും സമര്‍പ്പിച്ചു. ആത്മീയകാര്യങ്ങളില്‍ വിശ്വാസആചാരാനുഷ്ഠാനങ്ങള്‍ വ്യതിചലിക്കാതെ പാരമ്പര്യവും തനിമയും നിലനിര്‍ത്തി തികച്ചുംസമാധാനപരമായ അന്തരീക്ഷത്തില്‍ കൃത്യനിഷ്ഠയുള്ള അച്ഛന്റെ ശുശ്രൂഷ രീതികളെ സദസ്സില്‍പങ്കെടുത്തവര്‍ എടുത്തുപറയുകയുണ്ടായി. പള്ളിയില്‍ നിലനില്‍ക്കുന്ന സമാധാനം ഒത്തൊരുമയും നിലനിര്‍ത്തി ഇടവകയുടെ പുരോഗതിക്കുംഉന്നമനത്തിനും ആത്മീയ ഉണര്‍വിനും ആയി ഫാ. പ്രവീണിനോട് ഒപ്പം തുടര്‍ന്ന് ഒറ്റക്കെട്ടായിപ്രവര്‍ത്തിക്കണം എന്ന് അച്ഛന്‍ മറുപടി പ്രസംഗത്തില്‍ ഇടവക അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞവര്‍ഷങ്ങളില്‍ തന്നോടു കാണിച്ച സ്‌നേഹത്തിനും സഹകരണത്തിനും കരുതലും താനെന്നുംകടപ്പെട്ടിരിക്കുന്നു എന്ന് അച്ഛന്‍ മറുപടി പ്രസംഗത്തില്‍ സൂചിപ്പിച്ചു. എബി പൊയ്ക്കാട്ടില്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക