Image

ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി ജേക്കബ് അന്തരിച്ചു

Published on 18 March, 2022
 ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി ജേക്കബ് അന്തരിച്ചു

 

ഡാര്‍വിന്‍ : ഡാര്‍വിന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ടോമി ജേക്കബ് അന്തരിച്ചു. ഡാര്‍വിനിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

നല്ലൊരു ഗായകനായും, നല്ലൊരു സംഘാടകനായും, മനുഷ്യ നന്മയ്‌ക്കെന്നെണ്ണി അണിയിച്ചൊരുക്കിയ ടെലി ഫിലിമുകളിലൂടെയും, നല്ലൊരു ഫോട്ടോഗ്രാഫറായും, അതിനെല്ലാമുപരിയായി നല്ലൊരു മനുഷ്യ സ്‌നേഹിയായും നമ്മുടെ ഏതുകാര്യത്തിനും ഒപ്പമുണ്ടായിരുന്ന ടോമി ജേക്കബിന്റെ ആകസ്മിക വേര്‍പാട് നികത്താനാവാത്തതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

എബി പൊയ്ക്കാട്ടില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക