Image

ബാക്കിപത്രം ( കവിത : പുഷ്പമ്മ ചാണ്ടി )

Published on 19 March, 2022
ബാക്കിപത്രം ( കവിത : പുഷ്പമ്മ ചാണ്ടി )

മഴപെയ്യുമ്പോഴൊക്കെ
ഞാനെന്നെയോർത്തും,
നിന്നെയോർത്തും കണ്ണീർ പൊഴിക്കും...!
വേനൽമഴ; 
വേനലിൻ മദ്ധ്യേ
ഉരുണ്ടുകൂടിയ ആകാശം;
പൊടുന്നനെ 
ഭൂമിയെയാകെ നനച്ചു കുളിർപ്പിച്ച് 
നിന്നുനിന്നങ്ങനെ പെയ്യും.. 
ആരുമില്ലാത്തവരുടെ വേനലിൽ
വരണ്ടയാകാശം നോക്കി 
നെടുവീർപ്പിടുന്നവരുടെ  ജീവിതത്തിൽ 
മഴപോലെ കയറിവരുന്ന ചിലരെപ്പോലെ
മഴയുടെയവസാനം  ഭൂമിക്കുമേൽ തുള്ളിക്കൂടി 
ഒന്നും ബാക്കിവെയ്ക്കാതെ
കൊണ്ടുപോയിരിക്കും ,...
ജീവിതവര്‍ഷത്തുടക്കം                                                                                     എന്നുമെരിയുന്ന വേനലിൻ  ബാക്കിപത്രം...!
ഒറ്റയ്ക്കു വെന്തുരുകും വേനലിന്....
മഴ വീണ്ടും വരുമെന്നും 
വരണ്ട ഭൂമി നനയുമെന്നും 
മോഹം ബാക്കിപത്രം..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക