HOTCAKEUSA

വർണ്ണങ്ങളുടെ വിസ്മയം (രേഖ ഷാജി, മുംബൈ)

Published on 19 March, 2022
വർണ്ണങ്ങളുടെ വിസ്മയം (രേഖ ഷാജി, മുംബൈ)

ജീവിത യാത്രയിൽ
പിൻതുടരുന്ന സമൃദ്ധിയുടെ ഹരിത വർണ്ണം.

ആനന്ദത്തിൻ ഉന്മേഷനിറയ്ക്കുന്ന
കൊന്നപ്പൂവിൻ പീത വർണ്ണം.

പ്രണയാർദ്ര നിമിഷത്തിലെങ്ങോ
നൽകിയ ചുംബനമലരിന്റെ ശോണ വർണ്ണം.
സമാധാനപറവകൾ
നൽകുന്ന വിശുദ്ധിയുടെ ശുഭ്ര വർണ്ണം.
പ്രതീക്ഷ യുടെ ആകാശ മേലാപ്പ ണിയുന്ന നീല വർണ്ണം.
നിഗൂഢതകൾ നിറയ്ക്കുന്ന
നിശീഥിനിക്കെന്നും കറുത്ത വർണ്ണം.
. വർണ്ണങ്ങളെത്ര യൊ
പെയ്തു മാറുമ്പോഴും
മനസിന്റെ  തിരുമുറ്റത്തെന്നും
പൂക്കളം തീർക്കുന്ന
പ്രതീക്ഷയുടെ നന്മയുടെ
സ്നേഹ സാഹോദര്യത്തിൻ
സപ്ത വർണ്ണം
മനവീകതയുടെ
മഴ വിൽ വർണ്ണം

 

Sudhir Panikkaveetil 2022-03-19 23:29:41
ഏഴു വർണ്ണങ്ങൾ അത് കൂടിച്ചേരുമ്പോൾ മഴവിൽ മനോഹാരിയാകുന്നു. മനുഷ്യർക്കും ഉണ്ട് ഏഴ് വർണ്ണങ്ങൾ പക്ഷെ അവ തുല്യമായി യോജിപ്പിച്ച് മനോഹരമാക്കാൻ അവനു കഴിയുന്നില്ല. ഹോളിയുടെ പാശ്ചാത്തലത്തിൽ ശ്രീമതി രേഖ ഷാജിയുടെ കാവ്യസൃഷ്ടിക്ക് അർത്ഥങ്ങളുടെ മാനം കൈവരിക്കാൻ സാധിച്ചു. അഭിനന്ദനം രേഖ മാഡം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക