Image

മെല്‍ബണില്‍ റാന്നി അസോസിയേഷന്‍ രൂപീകരിച്ചു

Published on 20 March, 2022
 മെല്‍ബണില്‍ റാന്നി അസോസിയേഷന്‍ രൂപീകരിച്ചു

 

മെല്‍ബണ്‍:ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ റാന്നി അസ്സോസിയേഷന്‍ രൂപികരിച്ചു.
റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് റാന്നി മെല്‍ബണ്‍ മലയാളി അസോസിയേഷന്‍ രൂപീകരിച്ചു.

മാര്‍ച്ച് 12 ന് ശനിയാഴ്ച വിക്ടോറിയിലെ ഹൈഡല്‍ബര്‍ഗില്‍ ഉദ്ഘാടനം കര്‍മ്മം നിര്‍വ്വഹിച്ചു. അസ്സോസിയേഷന്റെ പ്രഥമ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫാ. ബിബി എബ്രഹാം കിഴക്കേമുറിയില്‍, സെക്രട്ടറി എബി ജോസഫ്,ട്രെസ്റ്റിയായി സാബു മണ്ണില്‍ എന്നിവര്‍ അടങ്ങുന്ന ഒന്‍പത് അംഗം കമ്മിറ്റിയെയും തെരഞ്ഞെടുത്തു.


യോഗത്തില്‍ റാന്നിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ പ്രസംഗിച്ചു. ഭാവി കര്‍മ്മ പരിപാടികള്‍ക്ക് ആരംഭം കുറിച്ചു. റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ജോസ് കുമ്പിളുവേലില്‍

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക