
പടിഞ്ഞാറുഭാഗം പുഴയാണ്,
കിഴക്കു പരന്നു കിടക്കുന്ന പാടവും..
തെക്കുഭാഗം ആനമുങ്ങിത്തോടാണ്..
വടക്കോ വിശാലം കമുകിൻതോപ്പും....!
കാറ്റിലുലഞ്ഞാടി തമ്മിലുരുമ്മിയുരസി
രസിക്കും കമുകുകൾ..!
ഇടവിട്ടോരോരോ
തെങ്ങും നില്പുണ്ട് ..
പറമ്പിന്റെയതിരെല്ലാം
കുറ്റിക്കാടാണെപ്പൊഴും
മൂകത തളംകെട്ടി
നില്ക്കുമിടമാണ്..
ആരോ പറഞ്ഞതായ് കേട്ടിട്ടുണ്ട്,
പണ്ടേതോ കാരണവർ
അപമൃത്യുവിന്നിരയായ
വീടാണുപോലുമാ നാലുകെട്ട്...,
രാത്രിയുടെയന്ത്യ യാമങ്ങളിൽ
മെതിയടിപ്പുറത്തേറി
കാരണവർ
എഴുന്നെള്ളാറുണ്ടത്രെ-
യിന്നും..!
ഇരുണ്ട കുറ്റിക്കാട്ടിൽ കുറുക്കനുണ്ട്.
പുഴയിൽമുങ്ങിച്ചത്തോരാത്മാക്കളെല്ലാം
ഇടംതേടിയെത്തുന്നതിവിടമത്രേ..
ആനമുങ്ങിത്തോടിന്റെ
വാതായനം
പുഴയിലേക്കത്രേ തുറന്നിരിപ്പൂ...
പുഴ കവിഞ്ഞൊഴുകുമ്പോൾ തോടുംമുങ്ങും
ആനമുങ്ങിയാലുമറിയാത്തോടീ
ആനമുങ്ങിത്തോട്, കഥയല്ല കേട്ടോ...!