Image

മോഹൻലാൽ...നിങ്ങൾ  സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് : പോൾ  ചാക്കോയുടെ പോസ്റ്റ് വൈറലാകുന്നു 

Published on 21 March, 2022
മോഹൻലാൽ...നിങ്ങൾ  സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് : പോൾ  ചാക്കോയുടെ പോസ്റ്റ് വൈറലാകുന്നു 

 

മോഹന്‍ലാല്‍ നായകനായ 'ആറാട്ട്' ഫെബ്രുവരി 18നാണ്  തിയേറ്ററില്‍ റിലീസ് ചെയ്തത്. ലോകത്താകെ 2700 സ്‌ക്രീനുകളിലായിരുന്നു ചിത്രം പ്രദര്‍ശനം നടത്തിയത്. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ് ആണ് ചിത്രം നേടിയെതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. മൂന്ന് ദിവസം കൊണ്ട് 17.80 കോടി രൂപ ചിത്രം ആഗോള ഗ്രോസ് കളക്ഷന്‍ നേടിയിരുന്നതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ചിത്രം ഒടിടിയിലും റിലീസ് ചെയ്തു. ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. 

സിനിമ ആഘോഷമാക്കാന്‍ നിരവധി പ്രേക്ഷകര്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിത്രo പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കൊപ്പം എത്തിയില്ലെന്ന് പലരും പറയുകയുണ്ടായി.   ചിത്രത്തിനെതിരെ ഹേറ്റ് ക്യാപെയിന്‍ വരെ ഉണ്ടായിരുന്നു. ഒരുപാട് പേർ  ചിത്രത്തിനെതിരെയും മോഹന്‍ലാലിന് എതിരെയും കുറിപ്പുകള്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിനെതിരെ ബോധപൂര്‍വ്വമുള്ള ഡീഗ്രേഡിംഗ് നടത്തുന്നതായും അണിയറ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു.

 ഇതിനിടെ 'മോഹൻലാൽ...നിങ്ങൾ ശരിക്കും നിങ്ങളുടെ വില കളയുകയാണ്. പ്രതിഫലം കിട്ടുമെന്ന് കരുതി സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത്' എന്ന്   ഫേസ് ബുക് പോസ്റ്റുകളിൽ കൂടി  ഹാസ്യത്തിന് പുതിയ ഭാഷ്യം ചമച്ച്  പ്രശസ്തനായ അമേരിക്കൻ  മലയാളി  പോൾ  ചാക്കോ എഴുതിയ  പോസ്റ്റ് വൈറലാകുന്നു .

പോൾ  ചാക്കോയുടെ കുറിപ്പ് 

''നെയ്യാറ്റിൻകര ഗോപനെ അര മണിക്കൂർ കണ്ടു.  

മി. മോഹൻലാൽ...നിങ്ങൾ ശരിക്കും നിങ്ങളുടെ വില കളയുകയാണ്. പ്രതിഫലം കിട്ടുമെന്ന് കരുതി സ്വന്തം സ്റ്റാർ വാല്യൂ നഷ്ടപ്പെടുത്തരുത് നിങ്ങൾ. 

അങ്ങേയറ്റം വില കുറഞ്ഞ കോമഡികൾ! കേട്ട് പഴകിച്ച സംഭാഷണങ്ങൾ! നാട്ടുകാർ മൊത്തമായി ഓച്ഛാനിച്ചു നിൽക്കുന്ന അവതാരങ്ങൾ. 

എന്തൊരു കോപ്രായങ്ങളൊക്കെയാ സഹോ ഇത്? ഇതൊക്കെ സുചിത്ര കാണുന്നുണ്ടോ? 

സിദ്ധിഖിന്റെ പോലീസ് ഓഫീസർ നിങ്ങളെ ഭയന്നോടിയപ്പോൾ ഓ മൈ ഗോഡ് മോഹൻലാൽ, താങ്കൾ എല്ലാ രീതിയിലും മലയാള സിനിമക്ക് അപഹാസ്യമായി 

താങ്കൾക്ക് കൈയടി വാങ്ങാൻ വേറെ എന്തൊക്കെ മാർഗ്ഗങ്ങളുണ്ട്. പ്രായത്തിനൊത്ത കഥാപാത്രങ്ങൾ സ്വീകരിക്കൂ. മലയാള സിനിമയെ രക്ഷിക്കൂ.''

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക