Image

കേരള സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

Published on 21 March, 2022
 കേരള സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍
പെര്‍ത്ത്: ലയണ്‍സ് ഇലവണ്‍ ക്രിക്കറ്റ് ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന പുന്നയ്ക്കല്‍ ടി-20 ക്രിക്കറ്റ് ലീഗില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. പെര്‍ത്തിലെ സെന്റിനെറി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ സതേണ്‍ സ്പാര്‍ട്ടനെ 34 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റിംഗിനിറങ്ങിയ കേരള സ്‌ട്രൈക്കേഴ്‌സ് 10 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ സതേണ്‍ സ്പാര്‍ട്ടന്‍സിന് നിശ്ചിത ഓവറില്‍ 116 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. മികച്ച കളിക്കാരനായി കേരള സ്‌ട്രൈക്കേഴ്‌സിലെ വിനീത് ബാലചന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘാടനം കൊണ്ടും പെര്‍ത്തിലെ പ്രമുഖ ക്രിക്കറ്റ് ക്ലബുകളുടെ സാന്നിധ്യം കൊണ്ടും . ടൂര്‍ണമെന്റ് വിജയമാക്കിയ പെര്‍ത്തിലെ എല്ലാ മലയാളി ക്രിക്കറ്റ് ക്ലബുകള്‍ക്കും മലയാളികള്‍ക്കും ലയണ്‍സ് ക്ലബ് ക്രിക്കറ്റ് ക്ലബ് നന്ദി അറിയിച്ചു. ബിജു നടുക്കാനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക